മഴക്കെടുതി രക്ഷാപ്രവര്‍ത്തനം: മത്‌സ്യത്തൊഴിലാളികളും  വള്ളങ്ങളും  തിരികെ എത്തി തുടങ്ങി

കൊ​ല്ലം: ദു​ര​ന്ത​മു​ഖ​ത്തെ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ന് ചു​ക്കാ​ന്‍ പി​ടി​ച്ച മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളേ​യും വ​ള്ള​ങ്ങ​ളേ​യും തി​രി​കെ എ​ത്തി​ച്ചു​തു​ട​ങ്ങി. വാ​ടി​,മൂതാക്കര, പള്ളിത്തോട്ടം പ്ര​ദേ​ശ​ത്തു​നി​ന്നും ആ​ല​പ്പു​ഴ, കോ​ട്ട​യം ജി​ല്ല​ക​ളി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് കൊ​ണ്ടു​പോ​യ വ​ള്ള​ങ്ങ​ളാ​ണ് രാ​വി​ലെ എ​ത്തി​തു​ട​ങ്ങി​യ​ത്.

മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ മു​ഖ്യ​ജീ​വ​നോ​പാ​ധി​യാ​യ വ​ള്ള​ങ്ങ​ള്‍ സു​ര​ക്ഷി​ത​മാ​യി തി​രി​കെ കൊ​ണ്ടു വ​രു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​ണ് ലോ​റി​ക​ള്‍ അ​യ​ച്ച​ത്.ആ​ശ്ര​മം മൈ​താ​ന​ത്ത് കാ​ര്യ​ക്ഷ​മ​താ പ​രി​ശോ​ധ​ന ന​ട​ത്തി​യാ​ണ് മ​ത്‌​സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍, അ​വ​രു​ടെ ബ​ന്ധു​ക്ക​ള്‍ എ​ന്നി​വ​രു​മാ​യി വാ​ഹ​ന​ങ്ങ​ള്‍ പു​റ​പ്പെ​ട്ട​ത്.

Related posts