ബാഡ്ടച്ച് , ഗുഡ്ടച്ച് എങ്ങനെയെന്ന  കൗൺസിലിംഗ് കേട്ട വിദ്യാർഥിനികൾ ഞെട്ടി; അധ്യാപകനെതിരേ പരാതി പറഞ്ഞത് 29 കുട്ടികൾ; അധ്യാപകൻ അറസ്റ്റിലായതോടെ കുട്ടികളും രക്ഷിതാക്കളും  മൊഴിമാറ്റി;  തലശേരിയിൽ നടന്ന സംഭവമിങ്ങനെ…

ത​ല​ശേ​രി: ഏ​ഴാം ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന 29 വി​ദ്യാ​ർ​ഥി​നി​ക​ളെ “ബാ​ഡ് ട​ച്ച് ” ന​ട​ത്തി​യെ​ന്ന പ​രാ​തി​യി​ൽ യു​പി സ്കൂ​ൾ അ​ധ്യാ​പ​ക​ൻ അ​റ​സ്റ്റി​ൽ. അ​റ​സ്റ്റി​ലാ​യ കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യാ​യ അ​ധ്യാ​പ​ക​നെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു. എ​ന്നാ​ൽ അ​ധ്യാ​പ​ക​ൻ ദു​രു​ദ്ദേ​ശ​ത്തോ​ടെ ത​ങ്ങ​ളു​ടെ ദേ​ഹ​ത്ത് തൊ​ട്ടി​ട്ടി​ല്ലെ​ന്നും ത​ങ്ങ​ൾ പ​റ​ഞ്ഞ​ത് ചൈ​ൽ​ഡ് ലൈ​ൻ പ്ര​വ​ർ​ത്ത​ക​ർ തെ​റ്റി​ദ്ധ​രി​ച്ച​താ​ണെ​ന്നും വ്യ​ക്ത​മാ​ക്കി കൊ​ണ്ട് വി​ദ്യാ​ർ​ഥി​ക​ൾ ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ ക​മ്മ​റ്റി​ക്ക് അം​ഗ​ത്തി​നു മു​മ്പാ​കെ ഹാ​ജ​രാ​യി.

അ​ധ്യാ​പ​ക​നെ​തി​രെ പോ​ലീ​സി​നു മൊ​ഴി ന​ൽ​കാ​നും വി​ദ്യാ​ർ​ഥി​ക​ൾ ത​യാ​റാ​യി​ല്ല. ക​ഴി​ഞ്ഞ ദി​വ​സം ചൈ​ൽ​ഡ് ലൈ​ൻ പ്ര​വ​ർ​ത്ത​ക​ർ ന​ട​ത്തി​യ കൗ​ൺ​സി​ലിം​ഗി​നി​ട​യി​ലാ​ണ് സം​ഭ​വ​ങ്ങ​ളു​ടെ തു​ട​ക്കം.”​ബാ​ഡ് ട​ച്ച് ഗു​ഡ് ട​ച്ച് ” എ​ന്ന​താ​യി​രു​ന്നു വി​ഷ​യം.

കൈ​ക​ൾ ഉ​ൾ​പ്പെ​ടെ ശ​രീ​ര​ത്തി​ന്‍റെ ഏ​തൊ​ക്കെ ഭാ​ഗ​ങ്ങ​ളി​ൽ തൊ​ട്ടാ​ൽ ബാ​ഡ് ട​ച്ച് ആ​കും എ​ന്ന് കൗ​ൺ​സി​ലിം​ഗ് ന​ട​ത്തു​ന്ന​വ​ർ വി​ശ​ദീ​ക​രി​ച്ച​പ്പോ​ഴാ​ണ് 29 വി​ദ്യാ​ർ​ഥി​നി​ക​ൾ ബാ​ഡ് ട​ച്ച് സം​ബ​ന്ധി​ച്ച് അ​ധ്യാ​പ​ക​നെ​തി​രെ മൊ​ഴി ന​ൽ​കി​യ​ത്. ഇ​ത് രേ​ഖ​പ്പെ​ടു​ത്തി​യ ചൈ​ൽ​ഡ് ലൈ​ൻ പ്ര​വ​ർ​ത്ത​ക​ർ മൊ​ഴി ധ​ർ​മ്മ​ടം പോ​ലീ​സി​ന് കൈ​മാ​റു​ക​യും പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യ​മാ​യി​രു​ന്നു.

അ​ധ്യാ​പ​ക​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് ജ​യി​ലി​ല​ട​ച്ച​തോ​ടെ​യാ​ണ് കു​ട്ടി​ക​ളും ര​ക്ഷി​താ​ക്ക​ളും ധ​ർ​മ സം​ഘ​ട​ത്തി​ലാ​യ​ത്. ചൈ​ൽ​ഡ് ലൈ​ൻ പ്ര​വ​ർ​ത്ത​ക​ർ കു​ട്ടി​ക​ൾ പ​റ​ഞ്ഞ​ത് തെ​റ്റി​ദ്ധ​രി​ച്ച​താ​ണെ​ന്നും അ​ധ്യാ​പ​ക​ൻ ദു​രു​ദ്ദേ​ശ​ത്തോ​ടെ കു​ട്ടി​ക​ളെ സ്പ​ർ​ശി​ച്ചി​ട്ടി​ല്ലെ​ന്നു​മാ​ണ് ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ ക​മ്മ​റ്റി അം​ഗ​ത്തി​നു മു​ന്നി​ൽ എ​ത്തി​യ ര​ക്ഷി​താ​ക്ക​ൾ പ​റ​യു​ന്ന​ത്.

ജ​യി​ലി​ല​ട​ക്ക​പ്പെ​ട്ട അ​ധ്യാ​പ​ക​ന്‍റെ കാ​ര്യ​ത്തി​ൽ ത​ങ്ങ​ൾ​ക്കൊ​ന്നും ചെ​യ്യാ​നി​ല്ലെ​ന്ന് ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ ക​മ്മ​റ്റി​യും പോ​ലീ​സും വ്യ​ക്ത​മാ​ക്കി​യ​തോ​ടെ കോ​ട​തി​യി​ൽ നേ​രി​ട്ടെ​ത്തി മൊ​ഴി ന​ൽ​കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് കു​ട്ടി​ക​ളൂം ര​ക്ഷി​താ​ക്ക​ളും.

Related posts