ബാ​ർ​ട്ട​ണ്‍ ഹി​ല്ലി​ലെ കൊ​ല​പാ​ത​കം; നാ​ല് പേ​ർ ക​സ്റ്റ​ഡി​യി​ൽ; മു​ഖ്യ​പ്ര​തി​യ്ക്കാ​യി അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി

തി​രു​വ​ന​ന്ത​പു​രം: ബാ​ർ​ട്ട​ണ്‍ ഹി​ല്ലി​ൽ യു​വാ​വി​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ നാ​ല് പേ​ർ ക​സ്റ്റ​ഡി​യി​ൽ. മു​ഖ്യ​പ്ര​തി​യ്ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി. ബാ​ർ​ട്ട​ണ്‍ ഹി​ൽ സ്വ​ദേ​ശി അ​നി​ൽ​കു​മാ​റി​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലാ​ണ് നാ​ല് പേ​രെ മ്യൂ​സി​യം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. കൊ​ല്ല​പ്പെ​ട്ട അ​നി​ൽ കു​മാ​റി​ന്‍റെ ശ​രീ​ര​ത്തി​ൽ നാ​ലോ​ളം വെ​ട്ടു​ക​ൾ ഏ​റ്റി​രു​ന്നു.

ഒ​ന്നി​ലേ​റെ പേ​ർ കൊ​ല​പാ​ത​ക​ത്തി​ൽ നേ​രി​ട്ടു പ​ങ്കെ​ടു​ത്ത​താ​യി പോ​ലീ​സ് ക​രു​തു​ന്നു. ഇ​പ്പോ​ൾ ക​സ്റ്റ​ഡി​യി​ലു​ള്ള​വ​ർ‌ സം​ഭ​വ​ത്തി​ൽ നേ​രി​ട്ട് പ​ങ്കെ​ടു​ത്തെ​ന്ന് പോ​ലീ​സ് സം​ശ​യി​ക്കു​ന്നു. ഇ​വ​രെ ചോ​ദ്യം ചെ‍​യ്തു വ​രി​ക​യാ​ണ്. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച രാ​ത്രി പ​തി​നൊ​ന്ന് മ​ണി​യോ​ടെ​യാ​ണ് മു​ഖ്യ​പ്ര​തി ജീ​വ​ൻ ഉ​ൾ​പ്പെ​ട്ട സം​ഘം അ​നി​ൽ​കു​മാ​റി​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്നാ​ണ് പോ​ലീ​സ് വ്യ​ക്ത​മാ​ക്കു​ന്ന​ത്. ഗു​ണ്ടാ​കു​ടി​പ്പ​ക​യാ​ണ് കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്നാ​ണ് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​കു​ന്ന​ത്.

ഞാ​യ​റാ​ഴ്ച രാ​ത്രി​യി​ൽ ബാ​ർ​ട്ട​ണ്‍ ഹി​ൽ പാ​ർ​ക്കി​ന് സ​മീ​പം നി​ർ​ത്തി​യി​ട്ടി​രു​ന്ന ബൈ​ക്കി​ലി​രി​ക്കു​ക​യാ​യി​രു​ന്ന അ​നി​ൽ​കു​മാ​റി​നെ ജീ​വ​ൻ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി വെ​ട്ടേ​റ്റ അ​നി​ലി​നെ പോ​ലീ​സും നാ​ട്ടു​കാ​രും ചേ​ർ​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

നേ​ര​ത്തെ അ​നി​ൽ​കു​മാ​ർ ജീ​വ​ന്‍റെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി ആ​ക്ര​മ​ണം ന​ട​ത്തി​യ​തി​ലു​ള്ള പ്ര​തി​കാ​ര​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. അ​നി​ൽ​കു​മാ​റി​ന്‍റെ​യും ജീ​വ​ന്‍റെ​യും പേ​രി​ൽ നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ൾ നി​ല​വി​ലു​ണ്ടെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

Related posts