ന​ങ്ങ്യാ​ർ​കു​ള​ങ്ങ​ര സ്വ​ദേ​ശി ബംഗളൂരുവി​ൽ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച നിലയിൽ; പി.​തോ​മ​സ്- പൊ​ന്ന​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ ജി​ന്‍റോ തോ​മ​സാണ്  മരിച്ചത്

ഹ​രി​പ്പാ​ട്: ന​ങ്ങ്യാ​ർ​കു​ള​ങ്ങ​ര സ്വ​ദേ​ശി​യാ​യ യു​വാ​വ് ബംഗളൂരുവിൽ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ. മ​ണ​ക്കാ​ട​ന്പ​ള്ളി​ൽ ജി​നി​വി​ല്ല​യി​ൽ പി.​തോ​മ​സ് പൊ​ന്ന​മ്മ ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ ജി​ന്‍റോ തോ​മ​സി (31) നെ​യാ​ണ് ക​ഴി​ഞ്ഞ ദി​വസം ​പു​ല​ർ​ച്ചെ ഇ​യാ​ൾ ജോ​ലി ചെ​യ്തി​രു​ന്ന ബാം​ഗ്ലൂ​ർ ബൊ​മ്മ സാ​ന്ദ്ര​യി​ലെ പ്ലാ​സ്റ്റി​ക് ഫാ​ക്ട​റി​യി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ഗു​ഡ്സ് ഓ​ട്ടോ​യി​ൽ മു​ഖ​ത്ത് ര​ക്ത​ക്ക​റ​ക​ളോ​ടെ കാ​ണ​പ്പെ​ട്ട​ത്.​ ഉ​ട​ൻ ത​ന്നെ സ​മീ​പ​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും മ​രി​ച്ചി​രു​ന്നു.

രാ​ത്രി​യി​ൽ ഇ​യാ​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന സ്കൂ​ട്ട​ർ അ​പ​ക​ട​ത്തി​ൽ​പെ​ട്ടു​വെ​ന്നും ര​ക്തം വാ​ർ​ന്ന നി​ല​യി​ൽ റോ​ഡി​ൽ കി​ട​ന്ന ഇ​യാ​ളെ ഗു​ഡ്സ് ഓ​ട്ടോ​യി​ൽ ക​യ​റ്റി ക​ന്പ​നി പ​രി​സ​ര​ത്തു കൊ​ണ്ടു​വ​രി​ക​യാ​യി​രു​ന്നു​വെ​ന്നും അ​ത​ല്ല ഇ​യാ​ൾ ക​ന്പ​നി​യി​ലേ​ക്ക് വ​രു​ന്ന വ​ഴി​യി​ൽ ആ​രോ ദേ​ഹോ​പ​ദ്ര​വം ഏ​ല്പി​ച്ചു​വെ​ന്നും സ്ഥി​രീ​ക​രി​ക്കാ​ത്ത വി​വ​ര​മു​ണ്ട്.

ക​ഴി​ഞ്ഞ 4 വ​ർ​ഷ​മാ​യി ബംഗളൂരു​വി​ൽ എ.​സി മെ​ക്കാ​നി​ക്കാ​യി ജോ​ലി ചെ​യ്തു വ​രി​ക​യാ​യി​രു​ന്ന ജി​ന്‍റോ ഒ​ന്ന​ര ആ​ഴ്ച മു​ന്പ് നാ​ട്ടി​ൽ വ​ന്നി​ട്ട് തി​രി​കെ പോ​യ​താ​യി​രു​ന്നു. വി​വ​ര​മ​റി​ഞ്ഞ് ബ​ന്ധു​ക്ക​ൾ ബംഗളൂ​രു​വി​ലേ​ക്ക് പോ​യി. മൃ​ത​ദേ​ഹം ഇ​ന്ന് നാ​ട്ടി​ൽ കൊ​ണ്ടു​വ​രും.​സം​സ്ക്കാ​രം പി​ന്നീ​ട് മു​ട്ടം മാ​ർ​ത്തോ​മ്മാ പ​ള്ളി സെ​മി​ത്തേ​രി​യി​ൽ.​ഭാ​ര്യ: ആ​ൻ​സി. മ​ക​ൻ : ജോ​ഷ്വാ .സ​ഹോ​ദ​രി : ജി​നി. ി​ല​യി​ൽ

Related posts