പ​യ്യ​ന്നൂ​രി​ലെ ക​വ​ര്‍​ച്ച: തകർത്ത  നി​രീ​ക്ഷ​ണ കാ​മ​റയിലെ  ദൃ​ശ്യ​ങ്ങ​ള്‍  പ​രി​ശോ​ധ​ന​യ്ക്ക്

പ​യ്യ​ന്നൂ​ര്‍: പ​യ്യ​ന്നൂ​രി​ലെ ജ്വ​ല്ല​റി ക​വ​ര്‍​ച്ച​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി റൂ​റ​ൽ ബാ​ങ്കി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ അ​ന്വേ​ഷ​ണ​സം​ഘം സൂ​ക്ഷ്മ പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു. ബാ​ങ്കി​ന്‍റെ ത​ക​ര്‍​ക്ക​പ്പെ​ട്ട നി​രീ​ക്ഷ​ണ കാ​മ​റ​യി​ല്‍​നി​ന്നു ല​ഭി​ച്ച ദൃ​ശ്യ​ങ്ങ​ളാ​ണു പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്.

താ​ഴെ​നി​ന്നും കൈ ​ഉ​യ​ര്‍​ത്തി കാ​മ​റ ത​ക​ര്‍​ക്കു​ന്ന ആ​ളു​ടെ രൂ​പം കാ​മ​റ​യി​ല്‍ പ​തി​ഞ്ഞി​ട്ടു​ണ്ടെ​ങ്കി​ലും പ്ര​കാ​ശ കു​റ​വു​മൂ​ലം ദൃ​ശ്യം അ​വ്യ​ക്ത​മാ​ണ്. ഇ​തി​നാ​ലാ​ണു ദൃ​ശ്യം സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​മാ​ക്കു​ന്ന​ത്.സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ന്ന​ലെ പോ​ലീ​സ് ര​ണ്ടു​പേ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു.

തു​ട​ർ​ന്നു വി​ശ​ദ​മാ​യ ചോ​ദ്യം ചെ​യ്യ​ലി​നു ശേ​ഷം കു​റ്റ​ക്കാ​ര​ല്ലെ​ന്നു ക​ണ്ടു ഇ​വ​രെ വി​ട്ട​യ​ക്കു​ക​യും ചെ​യ്തു. പ​യ്യ​ന്നൂ​ര്‍ പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡി​നു സ​മീ​പ​ത്തെ ശ്രീ​ല​ക്ഷ്മി ജ്വ​ല്ല​റി​യി​ല്‍ നി​ന്നും 10,000 രൂ​പ​യോ​ളം വി​ല വ​രു​ന്ന വെ​ള്ളി​യാ​ഭ​ര​ണ​ങ്ങ​ള്‍ ക​വ​ര്‍​ച്ച​യി​ല്‍ ന​ഷ്ട​പ്പെ​ട്ടി​രു​ന്നു. പ​യ്യ​ന്നൂ​ര്‍ കോ-​ഓ​പ്പ​റേ​റ്റീ​വ് റൂ​റ​ല്‍ ബാ​ങ്ക് കെ​ട്ടി​ട​ത്തി​ലും ഇ​തേ കെ​ട്ടി​ട​ത്തി​ലെ കൈ​ര​ളി ഹോ​ട്ട​ലി​ലും ന​ട​ത്തി​യ ക​വ​ര്‍​ച്ചാ ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും പ​രാ​ജ​യ​പ്പെ​ടു​ക​യാ​യി​രു​ന്നു.

ബു​ധ​നാ​ഴ്ച രാ​ത്രി 11.30 ഓ​ടെ​യാ​ണു ക​വ​ര്‍​ച്ച ന​ട​ന്ന​തെ​ന്നാ​ണ് ബാ​ങ്കി​ന്‍റെ ത​ക​ര്‍​ക്ക​പ്പെ​ട്ട നി​രീ​ക്ഷ​ണ കാ​മ​റ​യി​ല്‍​നി​ന്നും മ​ന​സി​ലാ​കു​ന്ന​ത്. സി​സി​ടി​വി കാ​മ​റ ത​ക​ര്‍​ത്ത സം​ഭ​വ​ത്തി​ല്‍ ബാ​ങ്ക് സെ​ക്ര​ട്ട​റി പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി.

Related posts