എ​മ​ർ​ജിം​ഗ് താ​ര​മാ​കാ​ൻ ബേ​സി​ൽ; വോ​ട്ടെ​ടു​പ്പി​ൽ ബ​ഹു​ദൂ​രം മു​ന്നി​ൽ

thambiമും​ബൈ: ഗു​ജ​റാ​ത്ത് ല​യ​ണ്‍​സി​ന്‍റെ മ​ല​യാ​ളി താ​രം ബേ​സി​ൽ ത​ന്പി ഐ​പി​എ​ൽ എ​മ​ർ​ജിം​ഗ് പ്ലെ​യ​ർ പു​ര​സ്കാ​ര​ത്തി​നു​ള്ള വോ​ട്ടെ​ടു​പ്പി​ൽ ബ​ഹു​ദൂ​രം മു​ന്നി​ൽ. മ​ല​യാ​ളി​ക​ളു​ടെ പി​ന്തു​ണ വ​ർ​ധി​ച്ച​തോ​ടെ ര​ണ്ടാ​മ​തു​ള്ള മും​ബൈ ഇ​ന്ത്യ​ൻ​സ് താ​രം നി​ധീ​ഷ് റാ​ണ​യേ​ക്കാ​ൾ മൂ​ന്നു ഇ​ര​ട്ടി വോ​ട്ടി​ന് മു​ന്നി​ലാ​ണ് ഇ​പ്പോ​ൾ മ​ല​യാ​ളി താ​രം. ബേ​സി​ലി​ന് വോ​ട്ട് ചെ​യ്യാ​ൻ അ​ഭ്യ​ർ​ഥി​ച്ച് മ​ല​യാ​ളി​ക​ളു​ടെ നി​ര​വ​ധി പോ​സ്റ്റു​ക​ളാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​രു​ന്ന​ത്.

140 കി​ലോ​മീ​റ്റ​റി​ലേ​റെ വേ​ഗ​ത്തി​ൽ പ​ന്തെ​റി​യു​ന്ന ബേ​സി​ൽ അ​ത്യാ​വ​ശ്യ ഘ​ട്ട​ത്തി​ൽ സ്ലോ ​ബോ​ൾ ന​ന്നാ​യി ചെ​യ്യു​ന്ന​തി​നൊ​പ്പം ഡെ​ത്ത് ഓ​വ​റി​ലും മി​ക​ച്ച രീ​തി​യി​ലാ​ണ് ക​ളി​ക്കു​ന്ന​ത്. സീ​സ​ണി​ൽ ഇ​തു​വ​രെ ഒ​ന്പ​ത് മ​ത്സ​ര​ങ്ങ​ളി​ൽ 36.62 ശ​രാ​ശ​രി​യി​ൽ എ​ട്ടു വി​ക്ക​റ്റു​ക​ളാ​ണ് ഈ ഇരുപത്തിമൂന്നുകാരൻ വീ​ഴ്ത്തി​യ​ത്.

29 റ​ണ്‍​സി​ന് മൂ​ന്നു വി​ക്ക​റ്റ് എ​ടു​ത്ത​താ​ണ് മി​ക​ച്ച പ്ര​ക​ട​നം. റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു ഓ​പ്പ​ണ​ർ ക്രി​സ് ഗെ​യ്ലി​ന്‍റെ വി​ക്ക​റ്റ് വീ​ഴ്ത്തി അ​ര​ങ്ങേ​റ്റ സീ​സ​ണ്‍ തു​ട​ങ്ങി​യ ബേ​സി​ലി​ന് മു​ന്നി​ൽ വി​രാ​ട് കോഹ്‌ലി, മനീഷ് പാണ്ഡേ, കീ​റോ​ണ്‍ പൊ​ള്ളാ​ർ​ഡ്, സ്റ്റീ​വ് സ്മി​ത്ത്, എം.​എ​സ്. ധോ​ണി എ​ന്നി​വ​രെ​ല്ലാം കീ​ഴ​ട​ങ്ങി

Related posts