തൃ​പ​തി​യു​ടെ ഒ​റ്റ​യാ​ൾ പോ​രാ​ട്ടം; പു​നെ​യ്ക്ക് നാ​ലു വി​ക്ക​റ്റ് ജ​യം

puneകോ​ൽ​ക്ക​ത്ത: കോ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സി​നെ​തി​രെ പു​നെ സൂ​പ്പ​ർ​ജെ​യ്ന്‍റി​ന് നാ​ലു വി​ക്ക​റ്റ് ജ​യം. കോ​ൽ​ക്ക​ത്ത​യു​ടെ 156 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം പു​നെ നാ​ലു പ​ന്തു​ക​ൾ ബാ​ക്കി​നി​ൽ​ക്കെ മ​റി​ക​ട​ന്നു.

രാ​ഹു​ൽ തൃ​പ​തി​യു​ടെ (93) സെ​ഞ്ചു​റി​യോ​ളം​പോ​ന്ന അ​ർ​ധ സെ​ഞ്ചു​റി​യാ​ണ് പു​നെ​യ്ക്കു വി​ജ​യം സ​മ്മാ​നി​ച്ച​ത്. 52 പ​ന്തി​ൽ​നി​ന്നും ഏ​ഴു സി​ക്സും ഒ​മ്പ​തു ഫോ​റും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു തൃ​പ​തി​യു​ടെ ഇ​ന്നിം​ഗ്സ്. തൃ​പ​തി​യെ​ക്കൂ​ടാ​തെ ര​ഹാ​നെ (11), ബെ​ൻ സ്റ്റോ​ക്സ് (14) എ​ന്നി​വ​ർ​ക്ക് മാ​ത്ര​മാ​ണ് ര​ണ്ട​ക്കം ക​ട​ക്കാ​നാ​യ​ത്.

Related posts