‘താടിയും പ്രസ് ചെയ്ത്, കോണും തെറ്റി’ ഫ്ര​ണ്ട്സി​നൊ​പ്പം മി​ണ്ടാ​ണ്ടി​രി​ക്കു​ന്ന ച​ട​ങ്ങാ​ണ് പ്ര​സ് കോ​ണ്‍​ഫ​റ​ൻ​സ്; മോ​ദി​യെ ട്രോ​ളി ബെ​ൽ​റാം

തി​രു​വ​ന​ന്ത​പു​രം: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തെ പ​രി​ഹ​സി​ച്ച് വി.​ടി. ബെ​ൽ​റാം എം​എ​ൽ​എ. താ​ടി​യും പ്ര​സ് ചെ​യ്ത് കോ​ണും തെ​റ്റി ഫ്ര​ണ്ട്സി​നൊ​പ്പം മി​ണ്ടാ​ണ്ടി​രി​ക്കു​ന്ന ഈ ​ച​ട​ങ്ങി​നെ​യാ​ണ് പ്ര​സ് കോ​ണ്‍​ഫ​റ​ൻ​സ് എ​ന്ന് പ​റ​യു​ന്ന​തെ​ന്ന് ബെ​ൽ​റാം പ​രി​ഹ​സി​ച്ചു.

അ​ഞ്ച് വ​ർ​ഷ​ത്തി​നി​ടെ ആ​ദ്യ​മാ​യാ​ണ് ന​രേ​ന്ദ്ര മോ​ദി ഇ​ന്ന് വാ​ർ​ത്താ​സ​മ്മേ​ള​നം ന​ട​ത്തി​യ​ത്. ജ​ന​ങ്ങ​ൾ​ക്കും മാ​ധ്യ​മ​ങ്ങ​ൾ​ക്കും ന​ന്ദി പ​റ​യാ​നാ​ണ് താ​ൻ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ന് എ​ത്തി​യ​തെ​ന്നാ​യി​രു​ന്നു മോ​ദി​യു​ടെ പ്ര​തി​ക​ര​ണം.

അ​തേ​സ​മ​യം മോ​ദി വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ മാ​ധ്യ​മ​ങ്ങ​ളു​ടെ ചോ​ദ്യ​ത്തി​ന് മ​റു​പ​ടി ന​ൽ​കി​യി​രു​ന്നി​ല്ല. താ​ൻ അ​ച്ച​ട​ക്ക​മു​ള്ള പാ​ർ​ട്ടി​ക്കാ​ര​നാ​ണെ​ന്നും ബി​ജെ​പി അ​ധ്യ​ക്ഷ​ൻ ഉ​ള്ള​പ്പോ​ൾ താ​ൻ മ​റു​പ​ടി ന​ൽ​കേ​ണ്ട ആ​വ​ശ്യ​മി​ല്ലെ​ന്നു​മാ​യി​രു​ന്നു മോ​ദി​യു​ടെ പ്ര​തി​ക​ര​ണം.

Related posts