5.5 കോ​ടി​യു​ടെ ആ​ഡം​ബ​ര​കാ​ർ ര​ജി​സ്ട്രേ​ഷ​നിലൂടെ സ​ർ​ക്കാ​രി​നു ല​ഭി​ച്ച​ത് 1.81 കോ​ടി; കേ​ര​ള​ത്തി​ൽ റോ​ൾ​സ് റോ​യി​സ് , ബെ​ന്‍റ്‌ലി കാർ ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന ആ​ദ്യ ജി​ല്ല​യാ​യി ആ​ല​പ്പു​ഴ

bentley-lചേ​ർ​ത്ത​ല: 5.5 കോ​ടി​യു​ടെ ആ​ഡം​ബ​ര​കാ​ർ ചേ​ർ​ത്ത​ല ജോ​യി​ന്‍റ് ആ​ർ​ടി​ഒ ഓ​ഫീ​സി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തു.  സം​സ്ഥാ​ന സ​ർ​ക്കാ​രി​നു വാ​ഹ​ന ര​ജി​സ്ട്രേ​ഷ​നി​ലൂ​ടെ നി​കു​തി​യി​ന​ത്തി​ൽ ല​ഭി​ച്ച​ത് 1.81 കോ​ടി.  ഇ​റ്റാ​ലി​യ​ൻ നി​ർ​മി​ത ആ​ഡം​ബ​ര​കാ​ർ സ​മു​ദ്രോ​ൽ​പ്പ​ന്ന ക​യ​റ്റു​മ​തി സ്ഥാ​പ​നം സ്വ​ന്ത​മാ​ക്കി​യ​പ്പോ​ൾ സം​സ്ഥാ​ന സ​ർ​ക്കാ​ർ ഖ​ജ​നാ​വി​ലേ​ക്ക് എ​ത്തി​യ​ത് 18097010 രൂ​പ​.

ഇ​റ്റ​ലി​യി​ൻ ക​ന്പ​നി നി​ർ​മി​ച്ച കാ​ർ അ​രൂ​ർ ഫെ​യ​ർ എ​ക്സ്പോ​ർ​ട്ടിം​ഗ് ഇ​ന്ത്യ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് ക​ന്പ​നി ഡ​ൽ​ഹി ഡീ​ല​റി​ൽ​നി​ന്നും വാ​ങ്ങി​യ​ത് 5,36,40,917 രൂ​പ​യ്ക്കാ​ണ്. നി​കു​തി​യി​ന​ത്തി​ൽ 1,79,97,010 രൂ​പ​യും ക​ഐ​ൽ 32/എ​ൽ 1 എ​ന്ന ഇ​ഷ്ട​ന​ന്പ​റി​നാ​യി ഒ​രു​ല​ക്ഷം രൂ​പ​യും കാ​റി​ന്‍റെ ഉ​ട​മ​സ്ഥ​രാ​യ അ​രൂ​രി​ലെ ക​ന്പ​നി സ​ർ​ക്കാ​രി​ലേ​ക്ക് അ​ട​ച്ചു. എ​ന്നാ​ൽ വാ​ഹ​നം ചേ​ർ​ത്ത​ല​യി​ൽ ഇ​തു​വ​രെ​യും എ​ത്തി​ച്ചി​ട്ടി​ല്ല.

ര​ജി​സ്ട്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ​ക്കാ​യി വാ​ഹ​നം അ​ടു​ത്ത​ദി​വ​സം ഹാ​ജ​രാ​ക്കു​മെ​ന്നാ​ണ് വി​വ​രം. കോ​ടി​ക​ളു​ടെ വി​ല​യു​ള്ള കാ​റി​ന്‍റെ പ്ര​ധാ​ന സ​വി​ശേ​ഷ​ത ശ​ക്ത​മാ​യ എ​ൻ​ജി​നാ​ണ്. 5950 കു​തി​ര​ശ​ക്തി​യു​ള്ള എ​ൻ​ജി​ന്‍റെ ശ​ക്തി ഒ​രു ബ​സി​ന്‍റെ എ​ൻ​ജി​നു തു​ല്യ​മാ​ണ്. ആ​ധു​നി​ക​രീ​തി​യി​ലു​ള്ള എ​ല്ലാ​വി​ധ സൗ​ക​ര്യ​ങ്ങ​ളും ഇ​തി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ട്. പെ​ട്രോ​ളി​ൽ ഓ​ടു​ന്ന വാ​ഹ​ന​ത്തി​ന്‍റെ മൈ​ലേ​ജ് പ​ത്തു​കി​ലോ​മീ​റ്റ​റാ​ണ് ക​ന്പ​നി അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്.

ഇ​ത്ര​യൊ​ക്കെ വി​ല​യു​ണ്ടെ​ങ്കി​ലും നാ​ലി​ൽ കൂ​ടു​ത​ൽ ആ​ളു​ക​ൾ​ക്ക് ഇ​തി​ൽ യാ​ത്ര ചെ​യ്യാ​ൻ ക​ഴി​യി​ല്ല. കു​റ​ഞ്ഞ​ത് 120 കി​ലോ​മീ​റ്റ​ർ വേ​ഗ​ത്തി​ലെ​ങ്കി​ലും ഓ​ടി​ച്ചാ​ൽ മാ​ത്ര​മേ ഈ ​ആ​ഡം​ബ​ര​കാ​റി​ന്‍റെ സു​ഖം മ​ന​സി​ലാ​ക്കാ​ൻ ക​ഴി​യു​ക​യു​ള്ളൂ.  നാ​ലു​വ​രി പാ​ത​യി​ൽ 90 ഉം ​ര​ണ്ടു​വ​രി​യി​ൽ 70 ഉം ​കി​ലോ​മീ​റ്റ​റാ​ണ് കേ​ര​ള​ത്തി​ലെ പാ​ത​യി​ൽ അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന പ​ര​മാ​വ​ധി വേ​ഗ​ത.

ഇ​ത്ര​യ​ധി​കം വി​ല​യു​ള്ള വാ​ഹ​നം കേ​ര​ള​ത്തി​ൽ ര​ജി​സ്ട്രേ​ഷ​ന് എ​ത്തു​ന്ന​ത് അ​ത്യ​പൂ​ർ​വ​മാ​ണ്.  ഇ​തി​നു​മു​ന്പ് 2015ൽ 2.5 ​കോ​ടി വി​ല​മ​തി​ക്കു​ന്ന റോ​ൾ​സ് റോ​യ്സ് കാ​റും ആ​ല​പ്പു​ഴ ജി​ല്ല​യി​ലാ​ണ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. ഇ​തോ​ടെ കേ​ര​ള​ത്തി​ൽ  റോ​ൾ​സ് റോ​യി​സ് ആ​ഡം​ബ​ര​കാ​റും, ബെ​ന്‍റ്‌ലി കാ​റും ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന ആ​ദ്യ ജി​ല്ല​യാ​യി ആ​ല​പ്പു​ഴ മാ​റി.

Related posts