ഭാര്യയെ ന​ടു​റോ​ഡി​ൽ വെ​ട്ടിപരിക്കേൽപ്പിച്ചു; നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാർ സുരേഷിനെ കല്ലെറിഞ്ഞ് ഓടിച്ചു: പരിക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

arrest-sureshചെ​ങ്ങ​ന്നൂ​ർ: ന​ടു​റോ​ഡി​ൽ ഭ​ർ​ത്താ​വ് ഭാ​ര്യ​യെ വെ​ട്ടി ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ല്പി​ച്ച​സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് ഇ​ന്ന് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യും.  ഓ​ട്ടോ ഡ്രൈ​വ​റാ​യ ചെ​ങ്ങ​ന്നൂ​ർ കീ​ഴ്ചേ​രി​മേ​ൽ കു​ള​ങ്ങ​ര​യ്ക്ക​ൽ സു​രേ​ഷ് കു​മാ​ർ (ഉ​ണ്ണി-43) ആ​ണ് ഭാ​ര്യ മ​ഞ്ജു​ള (ബി​ജി-38)​യെ വെ​ട്ടു​ക​ത്തി കൊ​ണ്ടു​വെ​ട്ടി പ​ട്ടാ​പ്പ​ക​ൽ റോ​ഡി​ൽ​വ​ച്ചു മാ​ര​ക​മാ​യി പ​രി​ക്കേ​ല്പി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ 10.30 ഓ​ടെ റെ​യി​ൽ​വേ സ്റ്റേ​ഷ​നു പു​റ​കി​ലു​ള്ള റോ​ഡി​ൽ ക​ല്ലു​മ​ട​ത്തി​ൽ വീ​ടി​നു സ​മീ​പം വ​ച്ചാ​യി​രു​ന്നു ആ​ക്ര​മ​ണം.

ക​ഴി​ഞ്ഞ ര​ണ്ടു മാ​സ​മാ​യി മ​ഞ്ജു​ള ഭ​ർ​ത്താ​വു​മാ​യി പി​ണ​ങ്ങി പി​തൃ​സ​ഹോ​ദ​രി​യു​ടെ വീ​ടാ​യ ചെ​ങ്ങ​ന്നൂ​ർ തി​ട്ട​മേ​ൽ കോ​താ​ലി​ൽ ഉ​ഴ​ത്തി​ൽ താ​മ​സി​ക്കു​ക​യാ​യി​രു​ന്നു. ഇ​വി​ടെ​നി​ന്നും ഇ​വ​ർ ത​യ്യ​ൽ ജോ​ലി​ക്കു​വേ​ണ്ടി പു​ത്ത​ൻ വീ​ട്ടി​ൽ​പ​ടി ഭാ​ഗ​ത്തേ​ക്കു ന​ട​ന്നു പോ​കു​ന്പോ​ൾ കു​റ്റി​ക്കാ​ട്ടി​ൽ പ​തി​യി​രു​ന്നു ഇ​വ​രെ ഇ​യാ​ൾ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

വെ​ട്ടു​ക​ത്തി​കൊ​ണ്ട് ത​ല​യ്ക്കു പി​റ​കി​ലും ഇ​രു​കൈ​ക​ൾ​ക്കും കാ​ലി​നും വെ​ട്ടു​ക​യാ​യി​രു​ന്നു. സം​ഭ​വ സ്ഥ​ല​ത്തി​നു മു​ക​ളി​ലു​ള്ള റെ​യി​ൽ​വേ പ്ലാ​റ്റ് ഫോ​മി​ൽ നി​ന്ന ആ​ളു​ക​ൾ മ​ഞ്ജു​ള​യു​ടെ നി​ല​വി​ളി​കേ​ട്ട് ഉ​ണ്ണി​യെ ക​ല്ലെ​റി​ഞ്ഞു ഓ​ടി​ക്കു​ക​യാ​യി​രു​ന്നു. ക​ല്ലേ​റി​ൽ ഉ​ണ്ണി​ക്കു പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. മ​ഞ്ജു​ള​യു​ടെ ത​ല​യ്ക്കു ഗു​രു​ത​ര​മാ​യ പ​രി​ക്കു​ണ്ട്. ര​ണ്ടു കൈ​ക​ൾ​ക്കും പൊ​ട്ട​ലു​ണ്ട്, വ​ല​തു​കാ​ൽ മു​ട്ടി​നും പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​വ​രെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു.​സം​ഭ​വ​ത്തി​നു ശേ​ഷം സു​രേ​ഷ് വെ​ട്ടു​ക​ത്തി​യു​മാ​യി ചെ​ന്ന് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു. ക​ല്ലേ​റി​ൽ പ​രി​ക്കേ​റ്റ ഇ​യാ​ളെ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. ഇ​വ​ർ​ക്കു ര​ണ്ടു കു​ട്ടി​ക​ളു​ണ്ട്. മ​ദ്യ​ല​ഹ​രി​യി​ൽ ഇ​യാ​ൾ സ്ഥി​ര​മാ​യി ഭാ​ര്യ​യു​മാ​യി ക​ല​ഹി​ക്കാ​റു​ണ്ടാ​യി​രു​ന്നു​വെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.

Related posts