മദ്യശാല ഇവിടെ വേണ്ട..! ബി​വ​റേ​ജ​സ് ഔ​ട്ട് ലെ​റ്റി​ന് കെ​ട്ടി​ടം വാ​ട​ക​യ്ക്കു ന​ൽ​കി​യ കെ​ട്ടി​ട ഉ​ട​യെ വെ​ട്ടിപരിക്കേൽപ്പിച്ചു; ഔ​ട്ട് ലെ​റ്റ് വ​രു​ന്ന​തി​നി​തി​രെ ജ​ന​കീ​യ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​മ​രം നടന്നുവരുകയായിരുന്നു

arrest-santhoshവി​ഴി​ഞ്ഞം: ഉ​ച്ച​ക്ക​ട​പ​യ​റ്റു​വി​ള​യി​ൽ  ബി​വ​റേ​ജ​സ് ഔ​ട്ട് ലെ​റ്റി​ന് കെ​ട്ടി​ടം വാ​ട​ക​യ്ക്കു ന​ൽ​കി​യ കെ​ട്ടി​ട ഉ​ട​മ​യ്ക്ക് വെ​ട്ടേ​റ്റു. ഇ​ട​തും കൈ​ക്ക് വെ​ട്ടേ​റ്റ ഉ​ട​മ​സ്ഥ​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പ​യ​റ്റു​വി​ള ആ​ര്യ ഭ​വ​നി​ൽ ച​ന്ദ്ര​കു​മാ​ർ(55)​നെ​യാ​ണ് വെ​ട്ടി  പ​രി​ക്കേ​ൽ​പ്പി​ച്ച​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​ച്ച​ക്ക​ട പു​ലി​വി​ള വീ​ട്ടി​ൽ സ​ന്തോ​ഷ് (29)നെ ​വി​ഴി​ഞ്ഞം പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു.  ഇ​യാ​ൾ​ക്കെ​തി​രെ കൊ​ല​പാ​ത​ക ശ്ര​മ​ത്തി​ന് കേ​സെ​ടു​ത്ത​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12 ഓ​ടെ പ​യ​റ്റു​വി​ള ജം​ഗ്ഷ​നി​ലാ​ണ് സം​ഭ​വം. ച​ന്ദ്ര​ൻ ന​ട​ത്തു​ന്ന ബേ​ക്ക​റി ക​ട​ക്കു​ള്ളി​ൽ വെ​ട്ടു​ക​ത്തി​യു​മാ​യെ​ത്തി​യാ​ണ് ആ​ക്ര​മ​ണം. ബേ​ക്ക​റി​ക്കു​ള്ളി​ൽ​നി​ന്ന് നി​ല​വി​ളി​കേ​ട്ട് ഔ​ട്ട് ലെ​റ്റി​നു സ​മീ​പ​ത്ത് ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന പോ​ലീ​സും നാ​ട്ടു​കാ​രും ചേ​ർ​ന്നാ​ണ് പ്ര​തി യെ ​കീ​ഴ്പ്പെ​ടു​ത്തി​യ​ത്.

ബി​വ​റേ​ജ​സ് ഔ​ട്ട് ലെ​റ്റി​നു കെ​ട്ടി​ടം വാ​ട​ക​യ്ക്ക് ന​ൽ​കി​യ​തി​ലു​ള്ള വി​രോ​ധ​മാ​കാം ആ​ക്ര​മ​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പോ​ലീ​സ് നി​ഗ​മ​നം. പ​യ​റ്റു​വി​ള​യി​ൽ ബി​വ​റേ​ജ​സ് കോ​ർ​പറേ​ഷ​ന്‍റെ ഔ​ട്ട് ലെ​റ്റ് വ​രു​ന്ന​തി​നി​തി​രെ ജ​ന​കീ​യ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​മ​രം ന​ട​ന്നു​വ​രി​ക​യാ​ണ്.

Related posts