ഭാ​ര​ത് ടാ​ക്സി സ​ർ​വീ​സ് ഇ​നി എ​യ​ർ​പോ​ർ​ട്ടു​ക​ളി​ലും; ആ​ദ്യ​ഘ​ട്ട​ത്തി​ൽ പ​ത്തു വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ

പ​ര​വൂ​ർ: ഭാ​ര​ത് ടാ​ക്സി സ​ർ​വീ​സി​ന്‍റെ സേ​വ​നം ഇ​നി എ​യ​ർ​പോ​ർ​ട്ടു​ക​ളി​ലേ​ക്കും. എ​യ​ർ​പോ​ർ​ട്ട് അ​ഥോ​റി​റ്റി ഒ​ഫ് ഇ​ന്ത്യ​യു​മാ​യി സ​ഹ​ക​രി​ച്ചാ​യി​രി​ക്കും ഇ​ത് പ്ര​വ​ർ​ത്തി​ക്കു​ക.തെ​ര​ഞ്ഞെ​ടു​ത്ത വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ നി​ര​ക്ക് നി​യ​ന്ത്രി​ത​വും വേ​ഗ​ത കു​റ​ഞ്ഞ​തു​മാ​യ കാ​ബ് സേ​വ​ന​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന​തി​നാ​യി എ​യ​ർ​പോ​ർ​ട്ട് അ​ഥോ​റി​റ്റി ഒ​ഫ് ഇ​ന്ത്യ ഭാ​ര​ത് ടാ​ക്സി​യു​മാ​യി ധാ​ര​ണാ​പ​ത്ര​ത്തി​ൽ ഒ​പ്പു​വ​ച്ചു.

ന്യാ​യ​മാ​യ നി​ര​ക്ക് നി​ർ​ണ​യം, വി​ശ്വ​സ​നീ​യ​മാ​യ സേ​വ​നം, മി​ക​ച്ച യാ​ത്രാ​നു​ഭ​വം എ​ന്നി​വ ന​ൽ​കു​ന്ന​തി​നാ​യി​രി​ക്കും ഈ ​പ​ങ്കാ​ളി​ത്തം ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ക.
ഈ ​സ​ഹ​ക​ര​ണ​ത്തി​ന് രാ​ജ്കോ​ട്ട്, വ​ഡോ​ദ​ര, സൂ​റ​ത്ത്, ദു​ജ്, പൂ​നെ, ഔ​റം​ഗാ​ബാ​ദ്, വാ​രാ​ണ​സി, കാ​ൺ​പൂ​ർ, പ്ര​യാ​ഗ് രാ​ജ്, ആ​ഗ്ര എ​ന്നി​വി​ട​ങ്ങ​ളി​ലെ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ ആ​യി​രി​ക്കും ഭാ​ര​ത് ടാ​ക്സി സ​ർ​വീ​സ് ഉ​ട​ൻ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങു​ന്ന​ത്.

വി​മാ​ന​ത്താ​വ​ള പ​രി​സ​ര​ത്ത് നി​യ​ന്ത്രി​ത​മാ​യും നി​യ​മ​വി​ധേ​യ​മാ​യും ഇ​വ പ്ര​വ​ർ​ത്ത​ന​വും ന​ട​ത്തു​മ്പോ​ൾ ആ​ശ​യ​ക്കു​ഴ​പ്പ​ങ്ങ​ളും ത​ർ​ക്ക​ങ്ങ​ളും കു​റ​യ്ക്കു​മെ​ന്നും അ​ധി​കൃ​ത​ർ പ്ര​തീ​ക്ഷി​ക്കു​ന്നു.സ​ഹ​ക​ര​ണാ​ധി​ഷ്ഠി​ത ബി​സി​ന​സ് സം​രം​ഭ​ങ്ങ​ളെ പി​ന്തു​ണ​യ്ക്കു​ന്ന​തി​നൊ​പ്പം ദേ​ശീ​യ വി​ക​സ​ന ല​ക്ഷ്യ​ങ്ങ​ളു​മാ​യി കൈ​കോ​ർ​ക്കു​ക​യും ചെ​യ്യു​ക എ​ന്ന​താ​ണ് എ​യ​ർ​പോ​ർ​ട്ട് അ​ഥോ​റിറ്റി ഒ​ഫ് ഇ​ന്ത്യ ഇ​തു​വ​ഴി സാ​ധ്യ​മാ​ക്കു​ന്ന​ത്.

സ​ഹ​കാ​ർ ടാ​ക്സി കോ-​ഓ​പ്പ​റേ​റ്റീ​വ് ലി​മി​റ്റ​ഡ് ന​ട​ത്തു​ന്ന ഇ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ ഡ്രൈ​വ​ർ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ടാ​ക്സി സ​ർ​വീ​സാ​ണ് ഭാ​ര​ത് ടാ​ക്സി.മ​റ്റ് ആ​പ്പ് അ​ധി​ഷ്ഠി​ത ടാ​ക്സി പ്ലാ​റ്റ്ഫോ​മു​ക​ളി​ൽ നി​ന്ന് വ്യ​ത്യ​സ്ത​മാ​യി സ​മാ​ന​ത​ക​ളി​ല്ലാ​ത്ത നി​ര​ക്ക് നി​ർ​ണ​യ രീ​തി​യാ​ണ് ഭാ​ര​ത് ടാ​ക്സി പി​ന്തു​ട​രു​ന്ന​ത്. ഇ​ത് യാ​ത്ര​ക്കാ​ർ​ക്ക് ന്യാ​യ​മാ​യ നി​ര​ക്കു​ക​ൾ ഉ​റ​പ്പാ​ക്കു​ന്നു എ​ന്ന​താ​ണ് ഏ​റ്റ​വും വ​ലി​യ സ​വി​ശേ​ഷ​ത. മാ​ത്ര​മ​ല്ല ഡ്രൈ​വ​ർ​മാ​ർ​ക്ക് ഉ​ട​മ​സ്ഥാ​വ​കാ​ശം, വ​രു​മാ​ന സു​ര​ക്ഷ എ​ന്നി​വ​യും ഭാ​ര​ത് ടാ​ക്സി ഗ്യാ​ര​ണ്ടി​യാ​യി ന​ൽ​കു​ന്നു.

Related posts

Leave a Comment