കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയുടെ സാമ്പത്തിക പ്രതിസന്ധിയാണ് ഡിലിറ്റ് നല്‍കുന്നതിന് തടസമാകുന്നതെന്ന വൈസ് ചാന്‍സലറുടെ വാക്കുകള്‍ വിവാദമാകുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് നടി ശോഭനയുള്പ്പെടെ മൂന്ന് പേര്‍ക്ക് പ്രഖ്യാപിച്ച ഡിലിറ്റ് നല്‍കുന്നതിന് തടസമാകുന്നതെന്ന് വൈസ് ചാന്‍സലര്‍ ഡോ. കെ.കെ. ഗീതാകുമാരി പറഞ്ഞതാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയിട്ടുള്ളത്.
മൂന്ന് പേര്‍ക്ക് ഡിലിറ്റ് നല്കണമെങ്കില് കുറഞ്ഞത് ആറ് ലക്ഷം രൂപയെങ്കിലും കണ്ടെത്തണമെന്ന് വിസി പറഞ്ഞു. 13 കോടിയോളം ബാധ്യതയുള്ള സര്‍വകലാശാല വളരെ ബുദ്ധിമുട്ടിയാണ് മുന്നോട്ട് പോകുന്നത്. വിരമിച്ചവര്‍ക്ക് പെന്ഷന് നല്കാന് പോലും ബുദ്ധിമുട്ടുന്നു. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുമ്പോള്‍ ഇതു സംബന്ധിച്ച് ആലോചിക്കുമെന്ന് വൈസ് ചാന്‍സലര്‍ ഡോ. കെ.കെ. ഗീതാകുമാരി പറയുന്നു.
എന്നാല്‍, വലിയ സാമ്പത്തിക ചെലവില്ലാതെ ഇവര്‍ക്ക് ഡിലിറ്റ് ബിരുദം നല്‍കാനാകുമെന്ന് അധ്യാപകര്‍ ഉള്‍പ്പെടെയുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു. സര്‍വകലാശാലയ്ക്ക് എസി ഹാള്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ നിലവിലുണ്ട്. അവിടെ വച്ച് ലളിതമായ ചടങ്ങ് സംഘടിപ്പിച്ച് ബിരുദം നല്‍കാമെന്നാണ് അധ്യാപകര്‍ പറയുന്നത്. സര്‍വകലാശാലക്ക് പണമില്ലെന്നുള്ള വിസിയുടെ തന്നെ വാക്കുകള്‍ തെരഞ്ഞെടുപ്പ് അടുത്തു വരുന്ന സാഹചര്യത്തില്‍ വലിയ ചര്‍ച്ചക്ക് ഇടനല്‍കുന്നതാണ്.
സിനിമാതാരം ശോഭന ഉള്‍പ്പെടെ മൂന്ന് പ്രമുഖര്‍ക്കു ഡി.ലിറ്റ് ബിരുദം നല്‍കുമെന്ന് പ്രഖ്യാപിച്ച് അഞ്ചു വര്‍ഷം കഴിഞ്ഞിട്ടും ഡി.ലിറ്റ് നല്‍കാനുള്ള ഒരു നടപടിയും സര്‍വകലാശാല സ്വീകരിച്ചിട്ടില്ല. ശോഭന, സംസ്കൃത പണ്ഡിതന് ഡോ. എന്‍.പി. ഉണ്ണി, ശാസ്ത്രീയ സംഗീതജ്ഞന് ടി.എം. കൃഷ്ണ എന്നിവരെയാണ് ഡി.ലിറ്റ് നല്കി ആദരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നത്. 2021 ഒക്ടോബര്‍ എട്ടിന് നടന്ന സിന്‍ഡിക്കേറ്റ് യോഗത്തിലാണ് ഈ തീരുമാനമെടുത്തത്.
തുടര്‍ന്ന് 2021 ഒക്ടോബര്‍ 30ന് അന്നത്തെ വൈസ് ചാന്‍സലര്‍ ഡോ. ധര്‍മ്മരാജ് അടാട്ടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രത്യേക അക്കാദമിക് കൗണ്‍സില്‍ യോഗവും ഡി.ലിറ്റ് ഉടന്‍ നല്കാന് അനുമതി നല്‍കിയിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ബിരുദം നല്‍കാനുള്ള വ്യക്തമായ നടപടികള്‍ സര്‍വകലാശാല കൈക്കൊണ്ടിട്ടില്ല.
ഗവര്‍ണറുടെ തീയതി ലഭിക്കാത്തത് മൂലമാണ് താന്‍ വൈസ് ചാന്‍സലറായിരിക്കുമ്പോള്‍ ഇവര്‍ക്ക് ഡി.ലിറ്റ് നല്കാന് കഴിയാതിരുന്നതെന്ന് അന്ന് വൈസ് ചാന്‍സലറായിരുന്ന ഡോ. ധര്‍മ്മരാജ് അടാട്ട് പറഞ്ഞു. ഗവര്‍ണര്‍ക്ക് കത്ത് അയക്കുകയും ഗവര്‍ണറുടെ നിര്‍ദേശത്തെ തുടര്‍ന്ന് മൂന്ന് പേരുടെയും വിവരങ്ങള്‍ കൈമാറുകയും ചെയ്തിരുന്നു. തന്റെ കാലാവധി കഴിഞ്ഞതിന് ശേഷം എന്തുകൊണ്ടാണ് ഡി.ലിറ്റ് നല്കാന് കഴിയാതിരുന്നതെന്ന് അറിയില്ലെന്നും ധര്‍മ്മരാജ് അടാട്ട് പറഞ്ഞു.
ഇതിനുമുമ്പ് സിനിമാതാരം മോഹന്‍ലാലിനും ഓസ്കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിക്കും ഡി.ലിറ്റ് പ്രഖ്യാപിക്കുകയും പിന്നീട് ബഹുമതി നല്‍കുകയും ചെയ്തിരുന്നു.
