കന്നഡയില്‍ കൈനിറയെ ചിത്രങ്ങളുമായി ഭാവന; വിവാഹത്തിന് ശേഷമുള്ള ആദ്യ ചിത്രത്തില്‍ പ്രജ്വാള്‍ ദേവ്രാജ് ആണ് നായകൻ; ഫെബ്രുവരി ഒമ്പതോടെ ഭാവന ലൊക്കേഷനില്‍ എത്തുമെന്ന്

വിവാഹ തിരക്കുകളില്‍ നിന്നും മാറി സിനിമയില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ് നടി ഭാവന. നരംസിഹ സംവിധാനം ചെയ്യുന്ന ഇന്‍സ്പെക്ടര്‍ വിക്രം എന്ന കന്നഡ ചിത്രത്തിലാണ് വിവാഹത്തിനു ശേഷം ഭാവന ആദ്യമായി അഭിനയിക്കുന്നത്.

ചിത്രത്തില്‍ പ്രജ്വാള്‍ ദേവ്രാജ് ആണ് നായകനായി എത്തുന്നത്. രണ്ട് വ്യത്യസ്ത കഥാപാത്രങ്ങളെ അഭിനയിച്ചാണ് വിവാഹശേഷമുള്ള ആദ്യ സിനിമയില്‍ ഭാവന എത്തുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് ജനുവരി 27 ന് തുടങ്ങി. എന്നാല്‍ ഫെബ്രുവരി ഒമ്പതോടെ ഭാവന ലൊക്കേഷനില്‍ എത്തുമെന്നാണ് സൂചന.

ഭാവന നായികയായ തഗരു എന്ന കന്നഡ ചിത്രം ഈ മാസം തിയേറ്ററുകളില്‍ എത്തും. പുനിത് രാജ്കുമാറാണ് ചിത്രത്തിലെ നായകന്‍. പൃഥ്വിരാജ് നായകനായ ആദം ജോണാണ് ഭാവന അവസാനമായി അഭിനയിച്ച ചിത്രം. അഞ്ചുവര്‍ഷത്തെ പ്രണയത്തിനൊടുവില്‍ ഇക്കഴിഞ്ഞ ജനുവരി 22നായിരുന്നു ഭാവനയുടേയും കന്നഡ സിനിമാ നിര്‍മ്മാതാവ് നവീന്റേയും വിവാഹം.

Related posts