എസി മുറിയിലിരുന്ന് ആദിവാസികളെക്കുറിച്ച് ചിന്തിക്കുന്നയാളല്ല ഞാന്‍! മന്ത്രിമാരെ ഉള്‍പ്പെടെയുള്ളവരെ ചികിത്സിച്ചിട്ടുമുണ്ട്; മന്ത്രി എ കെ ബാലന്റെ പരിഹാസത്തിന് മറുപടിയുമായി പത്മശ്രീ ജേതാവ് ലക്ഷ്മിക്കുട്ടിയമ്മ

വിപ്ലവകരമായ ഒരു നീക്കമായിരുന്നു ഇത്തവണത്തെ പത്മപുരസ്‌കാരദാനവേളയില്‍ നടന്നത്. ആദിവാസി ചികിത്സകയായ ലക്ഷ്മികുട്ടിയമ്മയ്ക്ക് നല്‍കിയ പുരസ്‌കാരം അതിനുദാഹരണമായിരുന്നു. എന്നാല്‍ അതിനെ വിമര്‍ശിച്ചുകൊണ്ടും പരസ്യവും രഹസ്യവുമായി പരിഹസിച്ചുകൊണ്ടും നിരവധിയാളുകള്‍ രംഗത്തെത്തുകയുണ്ടായി. അക്കൂട്ടത്തിലൊരാളായിരുന്നു മന്ത്രി എ കെ ബാലന്‍. എന്നാല്‍ അദ്ദേഹത്തിന്റെ പരിഹാസത്തിന് കുറിക്കുകൊള്ളുന്ന മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് പത്മശ്രീ ജേതാവ് ലക്ഷ്മിക്കുട്ടിയമ്മ.

പത്മശ്രീ ശിപാര്‍ശചെയ്തു സംസ്ഥാനസര്‍ക്കാര്‍ സമര്‍പ്പിച്ച പട്ടിക അവഗണിക്കപ്പെട്ടതിനെതിരേയാണു മന്ത്രി ബാലന്‍ കഴിഞ്ഞദിവസം നിയമസഭയില്‍ വിവാദപ്രസ്താവന നടത്തിയത്. തനിക്കു ലഭിച്ച പുരസ്‌കാരങ്ങള്‍ ആരുടെയും പുറകേനടന്നു കിട്ടിയതല്ലെന്നും മന്ത്രിയുടെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും ലക്ഷ്മിക്കുട്ടിയമ്മ ഒരു മാധ്യമത്തോട് പറഞ്ഞു. ‘ആദിവാസികളുടെ ചാറ്റുപാട്ടും മന്ത്രവും മരുന്നും വശമുണ്ടോയെന്നു മന്ത്രി വ്യക്തമാക്കണം. 74 വര്‍ഷമായി വനഭൂമിയിലാണ് ആദിവാസിയായ ഞാന്‍ ജീവിക്കുന്നത്. എ.സി. മുറിയിലിരുന്ന് ആദിവാസികളെപ്പറ്റി ചിന്തിക്കുന്നയാളല്ല. ഒരു പുരസ്‌കാരത്തിന്റെയും പുറകേ പോയിട്ടില്ല. 45 വര്‍ഷത്തിനിടെ മുന്‍മന്ത്രി കടവൂര്‍ ശിവദാസന്‍ ഉള്‍പ്പെടെയുള്ളവരെ ചികിത്സിച്ചിട്ടുണ്ട്. തന്റെ കഴിവ് പാലോട് ബൊട്ടാണിക്കല്‍ റിസര്‍ച്ച് സെന്ററും അംഗീകരിച്ചിട്ടുണ്ട്. വൈദ്യരത്നം പുരസ്‌കാരവും ലഭിച്ചു. അതൊന്നും ആരുടെയും പിന്നാലെ നടന്നു കിട്ടിയതല്ല’-ലക്ഷ്മിക്കുട്ടിയമ്മ പറഞ്ഞു.

 

 

Related posts