അഭിനയം തുടരും..!  ല​ളി​ത​മാ​യ ച​ട​ങ്ങു​ക​ളോ​ടെ​ നടി ഭാവനയുടെ കല്യാണം 22ന് തൃശൂർ  ജ​വ​ഹ​ർ​ലാ​ൽ ക​ണ്‍​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ ന​ട​ക്കും; ബന്ധുക്കൾക്കും അടുത്ത സുഹൃത്തുക്കൾക്കും മാത്രം ക്ഷണം

തൃ​ശൂ​ർ: ന​ടി ഭാ​വ​ന​യു​ടെ വി​വാ​ഹം 22ന് ​തൃ​ശൂ​ർ കോ​വി​ല​ക​ത്തും പാ​ട​ത്തെ ജ​വ​ഹ​ർ​ലാ​ൽ ക​ണ്‍​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ ന​ട​ക്കും. ക​ന്ന​ട സി​നി​മ നി​ർ​മാ​താ​വ് ന​വീ​നാ​ണ് വ​ര​ൻ. അ​ന്നു​ത​ന്നെ തൃ​ശൂ​ർ പു​ഴ​യ്ക്ക​ൽ ലു​ലു ക​ണ്‍​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ സ്നേ​ഹ​വി​രു​ന്നും ന​ട​ത്തും. ബ​ന്ധു​ക്ക​ൾ​ക്കും അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ൾ​ക്കും മാ​ത്ര​മാ​ണ് വി​വാ​ഹ​ത്തി​ന് ക്ഷ​ണ​മു​ള്ളു.

സി​നി​മ-​രാ​ഷ്ട്രീ​യ-​സാ​മൂ​ഹ്യ മേ​ഖ​ല​ക​ളി​ലു​ള്ള​വ​ർ​ക്കാ​യാ​ണ് ലു​ലു​വി​ലെ ച​ട​ങ്ങ്.ഇ​തി​നു ശേ​ഷം ബം​ഗ​ളു​രു​വി​ൽ ന​വീ​ന്‍റെ വീ​ട്ടു​കാ​ർ​ക്കും സു​ഹൃ​ത്തു​ക്ക​ൾ​ക്കു​മാ​യി റി​സ​പ്ഷ​ൻ ന​ട​ത്തും. കേ​ര​ള സ്റ്റൈ​ലി​ലാ​യി​രി​ക്കും ക​ല്യാ​ണ​മെ​ന്ന് ഭാ​വ​ന​യു​ടെ ബ​ന്ധു​ക്ക​ൾ അ​റി​യി​ച്ചു. മ​ല​യാ​ള​ത്തി​നു പു​റ​മെ അ​ന്യ​ഭാ​ഷ​ക​ളി​ൽ നി​ന്നും ഭാ​വ​ന​യ്ക്ക് ഇ​പ്പോ​ൾ ധാ​രാ​ളം ഓ​ഫ​റു​ക​ൾ വ​രു​ന്നു​ണ്ടെ​ങ്കി​ലും വി​വാ​ഹം അ​ടു​ത്ത​തോ​ടെ ത​ൽ​ക്കാ​ലം പു​തി​യ സി​നി​മ​ക​ളൊ​ന്നും ഏ​റ്റെ​ടു​ത്തി​ട്ടി​ല്ല.

വി​വാ​ഹ​ശേ​ഷം അ​ഭി​ന​യം തു​ട​രാ​ൻ ത​ന്നെ​യാ​ണ് ഭാ​വ​ന​യു​ടെ തീ​രു​മാ​നം. തൃ​ശൂ​രി​ലെ വീ​ട്ടി​ലു​ള്ള ഭാ​വ​ന വി​വാ​ഹ​ത്തി​ന് ഇ​നി ഒ​രാ​ഴ്ച മാ​ത്രം അ​വ​ശേ​ഷി​ക്കെ വി​വാ​ഹ​ക്ഷ​ണ​ത്തി​ന്‍റെ​യും മ​റ്റും തി​ര​ക്കി​ലാ​ണ്. തി​ക​ച്ചും ല​ളി​ത​മാ​യ ച​ട​ങ്ങു​ക​ളോ​ടെ​യാ​യി​രി​ക്കും വി​വാ​ഹ​മെ​ന്നും ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു.

Related posts