കു​ട്ട​നാ​ട്ടി​ൽ ഇ​ട​ത് സ്ഥാ​നാ​ർ​ഥി​യു​ടെ സ്വീ​ക​ര​ണ​യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ത്ത തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഭീ​ഷ​ണി; എ​വി​ടെ പ​രാ​തി​പ്പെ​ട്ടാ​ലും പ​ഞ്ചാ​യ​ത്ത് ഭ​രി​ക്കു​ന്ന​ത് എ​ൽ​ഡി​എ​ഫാ​ണെ​ന്ന് ഓർക്കണം

ആ​ല​പ്പു​ഴ: കു​ട്ട​നാ​ട്ടി​ൽ ഇ​ട​ത് സ്ഥാ​നാ​ർ​ഥി​യു​ടെ സ്വീ​ക​ര​ണ‍ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ത്ത അ​യ​ൽ​ക്കൂ​ട്ടം, തൊ​ഴി​ലു​റ​പ്പ് പ്ര​വ​ർ​ത്ത​ക​ർ​ക്ക് ഭീ​ഷ​ണി. കു​ട്ട​നാ​ട്ടി​ലെ ത​ല​വ​ടി പ​ഞ്ചാ​യ​ത്ത് 12-ാം വാ​ർ​ഡി​ലാ​ണ് സ്വീ​ക​ര​ണ യോ​ഗം ന​ട​ന്ന​ത്.

എ​ന്നാ​ൽ ഇ​തി​ൽ പ​ങ്കെ​ടു​ക്കാ​ത്ത അ​യ​ൽ​ക്കൂ​ട്ടം, തൊ​ഴി​ലു​റ​പ്പ് പ്ര​വ​ർ​ത്ത​ക​രു​ടെ പേ​ര് മ​സ്റ്റ​ർ റോ​ളി​ൽ നി​ന്നും വെ​ട്ടി​മ​റ്റു​മെ​ന്ന് ശ​ബ്ദ​സ​ന്ദേ​ശ​ത്തി​ലൂ​ടെ​യാ​ണ് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​ത്.

തൊ​ഴി​ലു​റ​പ്പു​കാ​ർ എ​വി​ടെ പ​രാ​തി​പ്പെ​ട്ടാ​ലും പ​ഞ്ചാ​യ​ത്ത് ഭ​രി​ക്കു​ന്ന​ത് എ​ൽ​ഡി​എ​ഫാ​ണെ​ന്ന് പ​റ​യു​ന്ന​തും വീ​ഡി​യോ​യി​ൽ വ്യ​ക്ത​മാ​ണ്. എന്നാൽ ആരാണ് ഭീഷണിപ്പെടുത്തിയതെന്ന് വ്യക്തമല്ല.

Related posts

Leave a Comment