പാക് അധീന കാശ്മീരിലെ ജനങ്ങള്‍ക്ക് പാകിസ്ഥാനെ വേണ്ട ! പാകിസ്ഥാന്‍ ഭരണം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പാക് അധീന കാഷ്മീരില്‍ വന്‍ പ്രക്ഷോഭം…

മുസാഫറാബാദ്:പാക് അധീന കാഷ്മീരില്‍ പാകിസ്ഥാന്റെ ഭരണം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് വന്‍ പ്രതിഷേധം. പാക് അധീന കാഷ്മീര്‍ ഭരിക്കുന്ന ആസാദ് ജമ്മു ആന്റ് കാഷ്മീര്‍ കൗണ്‍സില്‍ ഭരണം അവസാനിപ്പിക്കണമെന്നാണ് പ്രക്ഷോഭകരുടെ ആവശ്യം. കാഷ്മീര്‍ കൗണ്‍സിലിന്റെ പേരില്‍ പാകിസ്ഥാന്‍ തങ്ങളെ ഭരിക്കുകയാണെന്ന് ജനങ്ങളുടെ പരാതി. 1974ലെ ഭരണഘടന ഭേദഗതി വരുത്തണമെന്നും പ്രക്ഷോഭകര്‍ പറയുന്നു.

നിലവില്‍ പാക്ക് പ്രധാനമന്ത്രിക്കാണ് ഇവിടുത്തെ നിയന്ത്രണാധികാരം. ഇത് മാറണമെന്നു യുണൈറ്റഡ് കാഷ്മീര്‍ പീപ്പിള്‍സ് നാഷണല്‍ പാര്‍ട്ടി നേതാവ് ഇഷ്ത്യാഖ് അഹമ്മദ് പറഞ്ഞു. പാകിസ്ഥാന്റെ പ്രവിശ്യയാകാന്‍ പാക് അധീന കശ്മീരിന്റെ ഭരണാധികാരി വിസമ്മതിച്ചതിനെത്തുടര്‍ന്നാണ് പ്രക്ഷോഭം ശക്തമായത്. പാക്ക് അധീന കശ്മീരില്‍ എല്ലാവിധ നിയമ നീതി സംവിധാനങ്ങളുണ്ടെങ്കിലും തുടങ്ങിയവ കൈകാര്യം ചെയ്യുന്നത് ആസാദ് ജമ്മു ആന്‍ഡ് കശ്മീര്‍ കൗണ്‍സിലാണ്. ഇവിടെ തെറ്റായ ഭരണമാണ് പാകിസ്ഥാന്റേത് എന്നും സുപ്രീം കോടതി അഭിഭാഷകന്‍ അഡ്നാന്‍ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു.

 

Related posts