ഉഴവൂർ: നിർത്തിയിട്ടിരുന്ന പിക്കപ്പ് വാനിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു. അരീക്കര വട്ടപുഴ കാവിൽ അരുൺ ഗോപി (29)യാണു മരിച്ചത്. ഇന്നലെ രാത്രി ഒമ്പതോടെ ഉഴവൂർ ഇടക്കോലി ജംഗ്ഷനിലാണ് അപകടം. സംസ്കാരം പിന്നീട്.
ദുബായിൽ കുടുംബസമേതം ജോലിചെയ്യുന്ന അരുൺ കഴിഞ്ഞ ആഴ്ചയാണു നാട്ടിലെത്തിയത്. ഭാര്യയെ ഇന്നലെ ദുബായിയിലേക്കു യാത്രയാക്കി വീട്ടിൽ തിരിച്ചെത്തിയതിനു പിന്നാലെയായിരുന്നു അപകടം. ദുബായിലേക്കു മടങ്ങാനിരിക്കുകയായിരുന്നു അരുൺ.