ഏറ്റുമാനൂരിൽ കെഎസ്ആർടിസി ബസിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ച സംഭവം; ഡ്രൈ​വ​ർ​ക്കെ​തി​രേ മ​നഃപൂ​ർ​വ​മ​ല്ലാ​ത്ത ന​ര​ഹ​ത്യയ്ക്ക് കേസെടുത്തു

കോ​ട്ട​യം: കെഎ​സ്ആ​ർ​ടി​സി ബ​സി​ടി​ച്ചു ബൈ​ക്ക് യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ച സം​ഭ​വ​ത്തി​ൽ ഏ​റ്റു​മാ​നൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്തു. കു​മാ​ര​ന​ല്ലൂ​ർ കാ​വ​നാ​ട്ട് കെ.​സി. മാ​ത്യു​വി​ന്‍റെ മ​ക​ൻ പ്ര​വീ​ണ്‍ മാ​ത്യു(33)ആ​ണ് മ​രി​ച്ച​ത്. കെഎസ്ആ​ർ​ടി​സി ബ​സ് ഡ്രൈ​വ​ർ​ക്കെ​തി​രേ മ​ന​ഃപൂ​ർ​വ​മ​ല്ലാ​ത്ത ന​ര​ഹ​ത്യ​യ്ക്കാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്. ഇ​ന്ന​ലെ രാ​ത്രി 10നു ​എം​സി റോ​ഡി​ൽ തെ​ള്ള​ക​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക്കു സ​മീ​പ​മാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക്കു സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന ത​ട്ടു​ക​ട​യി​ൽനി​ന്ന് ഭ​ക്ഷ​ണം ക​ഴി​ച്ച​ശേ​ഷം കു​മാ​ര​നല്ലൂ​ർ ഭാ​ഗ​ത്തേ​ക്കു മ​ട​ങ്ങു​ന്പോ​ൾ ഏ​റ്റു​മാ​നൂ​രി​ൽനി​ന്ന് കോ​ട്ട​യ​ത്തേ​യ്ക്കു വ​രി​ക​യാ​യി​രു​ന്ന കെഎ​സ്ആ​ർ​ടി​സി വേ​ണാ​ട് ബ​സ് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ റോ​ഡി​ലേ​ക്കു വീ​ണ പ്ര​വീ​ണി​ന്‍റെ ത​ല​യി​ലൂ​ടെ പി​ൻ​ച​ക്രം ക​യ​റി​യി​റ​ങ്ങി ത​ൽ​ക്ഷ​ണം മ​രി​ച്ചു. വി​വ​മ​ര​റി​ഞ്ഞ് ഏ​റ്റു​മാ​നൂ​ർ പോ​ലീ​സും ഹൈ​വേ പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു.

ഇ​ന്ന​ലെ ജോ​ലി ക​ഴി​ഞ്ഞു പ്ര​വീ​ണ്‍ ഏ​റ്റു​മാ​നൂ​രി​ലു​ള്ള സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ൽ പോ​യി തി​രി​കെ മ​ട​ങ്ങു​ക​യാ​യി​രു​ന്നു. ദു​ബാ​യി​ലാ​യി​രു​ന്ന പ്ര​വീ​ണ്‍ ര​ണ്ടു മാ​സം മു​ന്പാ​ണു നാ​ട്ടി​ലെ​ത്തി​യ​ത്. ര​ണ്ടു ദി​വ​സം മു​ന്പാ​ണു ചൂട്ടുവേ​ലി​യി​ലു​ള്ള വാ​ഹ​ന ഷോ​റൂ​മി​ൽ അ​ക്കൗ​ണ്ട് അ​സി​സ്റ്റ​ന്‍റാ​യി ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച​ത്. മാ​താ​വ് ത്രേ​സ്യാ​മ്മ, സ​ഹോ​ദ​ര​ൻ പ്രി​ൻ​സ്.

Related posts