പൂമരംകൊണ്ടു കപ്പലുണ്ടാക്കിയ കഥയല്ല… തീപ്പെട്ടിക്കൊള്ളിയില്‍ തീര്‍ത്ത ബില്യാര്‍ഡ്‌സ് ടേബിള്‍

billyards_table01

പൂമരംകൊണ്ടു കപ്പലുണ്ടാക്കിയ കഥയല്ല, പകരം തീപ്പട്ടികൊണ്ടു ബില്യാര്‍ഡ്‌സ് ടേബിള്‍ ഉണ്ടാക്കിയ കഥയാണ് പറയുന്നത്. പൂമരം പാട്ട് ഹിറ്റാണ്. അതുപോലെ തന്നെയാണ് തീപ്പട്ടിക്കൊള്ളികൊണ്ടുള്ള ബില്യാര്‍ഡ്‌സ് ടേബിളും. വന്‍ ഹിറ്റ്. ചെക് റിപ്പബ്ലിക്കില്‍നിന്നുള്ള സ്‌ഡെനീക് മറ്റേക്കയാണ് തീപ്പട്ടിക്കൊള്ളികൊണ്ടു ബില്യാര്‍ഡ്‌സ് ടേബിള്‍ ഉണ്ടാക്കിയത്.

ഏതാണ്ട് 18.5 ലക്ഷം തീപ്പട്ടിക്കൊള്ളികള്‍ നിര്‍മാണത്തിനു വേണ്ടിവന്നു. പത്തുവര്‍ഷത്തെ അധ്വാനമാണ് ഫലം കണ്ടിരിക്കുന്നത്. ജോലി കഴിഞ്ഞുള്ള രാത്രികളില്‍ തന്‍റെ വിനോദം തീപ്പട്ടിക്കൊള്ളികള്‍ കൊണ്ട് ബില്യാര്‍ഡ്‌സ് ടേബിള്‍ നിര്‍മിക്കുക എന്നതായിരുന്നുവെന്ന് സ്‌ഡെനീക് പറയുന്നു. പശ ഉപയോഗിച്ച് തീപ്പെട്ടിക്കൊള്ളികള്‍ ചേര്‍ത്തുവച്ചാണ് പലക തയാറാക്കിയെടുത്തത്. പത്തുകൊല്ലത്തെ അധ്വാനം മാത്രമല്ല നിര്‍മാണത്തിനായി 3,867 ഡോളര്‍ ചെലവാക്കേണ്ടിയും വന്നിട്ടുണ്ട്. റിക്കാര്‍ഡ് ബുക്കുകളില്‍ ഇടംപിടിക്കുകയാണ് കക്ഷിയുടെ ലക്ഷ്യം.

Related posts