ഒറ്റ വീശില്‍ കുടുങ്ങിയതു 10,000 കിലോ മീന്‍! മൈനസ് ഡിഗ്രി തണുപ്പില്‍ തണുത്തുറഞ്ഞ തടാകത്തിലാണ് മീന്‍പിടിത്തം

chinese_icefishing01

കടലില്‍ മീന്‍ പിടിക്കാന്‍ പോകുന്നതു കണ്ടിട്ടുണ്ടോ സിനിമയിലെങ്കിലും കണ്ടിട്ടുണ്ടാവും. അതൊരു സുഖമുള്ള ഏര്‍പ്പാടാണ്. കടലിന്റെ ഓളങ്ങളില്‍ ആടിയുലഞ്ഞു പുറംകടലില്‍ പോയി മീന്‍ പിടിക്കുന്നു. ഒരു കൂട്ടം ആളുകള്‍ വള്ളത്തില്‍ പുറംകടലില്‍ പോകുന്നത് ആഘോഷമായാണ്.

ചൈനയിലെ വടക്കുകിഴക്കന്‍ പ്രവിശ്യയായ ഹെയ്‌ലോഗ്ജിയാംഗില്‍ മീന്‍പിടിത്തം ഒരു വിനോദമാണ്. ഇതിനായി അവര്‍ പ്രത്യേകം ഫെസ്റ്റിവല്‍ തന്നെ സംഘടിപ്പിക്കാറുണ്ട്. ആന്വല്‍ ഐസ് ഫിഷിംഗ് ഫെസ്റ്റിവല്‍ എന്ന മീന്‍പിടിക്കല്‍ ഉത്സവത്തില്‍ ആയിരക്കണക്കിനു വിനോദസഞ്ചാരികളും പങ്കെടുക്കുന്നുണ്ട്.

മൈനസ് ഡിഗ്രി തണുപ്പില്‍ തണുത്തുറഞ്ഞ ജിംഗ്‌പോ തടാകത്തിലാണ് ഉത്സവം നടക്കുക. ഐസ് വെള്ളമുള്ള തടാകത്തില്‍ എന്തു ലഭിക്കാനാണ് എന്നു വിചാരിക്കാന്‍ വരട്ടെ, ഒറ്റ വീശില്‍ത്തന്നെ 10,000 കിലോ മത്സ്യമാണ് ഇവിടെനിന്ന് ലഭിക്കുക.

Related posts