ഞാൻ എന്ത് ചെയ്താലും ഇങ്ങനെയാ..! ഹർത്താൽ ദിനത്തിൽ സഞ്ചാരസ്വാതന്ത്ര്യം തടസപ്പെടുത്തിയതിനെതിരേ ബിന്ദു കൃഷ്ണയ്ക്കെതിരെ കേസ്

കൊ​ല്ലം: യു​ഡി​എ​ഫ് ഹ​ര്‍​ത്താ​ലി​നി​ടെ വാ​ഹ​ന​ങ്ങ​ള്‍ ത​ട​ഞ്ഞ മ​ഹി​ളാ​കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​യും കൊ​ല്ലം ഡി​സി​സി പ്ര​സി​ഡ​ന്‍റു​മാ​യി ബി​ന്ദു കൃ​ഷ്ണ​യ്ക്കെ​തി​രെ കേ​സെ​ടു​ത്തു. ഹ​ര്‍​ത്താ​ലി​നി​ടെ സ​ഞ്ചാ​ര​സ്വാ​ത​ന്ത്ര്യം ത​ട​സ​പ്പെ​ടു​ത്തി​യ​തി​നാ​ണ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്.

ഹ​ര്‍​ത്താ​ല്‍​ദി​ന​ത്തി​ല്‍ ബി​ന്ദു കൃ​ഷ്ണ വാ​ഹ​ന​യാ​ത്രി​ക​രെ ത​ട​യു​ന്ന​തും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന​തു​മാ​യ ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു​വ​ന്നി​രു​ന്നു. ഇ​തേ​തു​ട​ര്‍​ന്നാ​ണ് കോ​ണ്‍​ഗ്ര​സ് നേ​താ​വി​നെ​തി​രേ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. ഈ​സ്റ്റ് പോ​ലീ​സാ​ണ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. ബി​ന്ദു​കൃ​ഷ്ണ​യ്ക്ക് പു​റ​മെ നൂ​റോ​ളം കോ​ണ്‍​ഗ്ര​സ് പ്രവ​ര്‍​ത്ത​ക​ര്‍​ക്കെ​തി​രേ​യും കേ​സെ​ടു​ത്തി​ട്ടു​ണ്ട്. സ​ഞ്ചാ​ര​സ്വാ​ത​ന്ത്ര്യം ത​ട​ഞ്ഞ​തി​നെ​തി​രെ​യു​ള്ള വ​കു​പ്പ് അ​നു​സ​രി​ച്ചാ​ണ് കേ​സെ​ടു​ത്ത​ത്.

Related posts