ഇതിലും വലിയ ഗതികെട്ടവന്‍ വേറെ ആരെങ്കിലും ഉണ്ടാകുമോ? ആ​ര്‍​ടി​ഒ​യു​ടെ വാ​ഹ​ന​ത്തി​നു മു​മ്പി​ല്‍ അ​ഭ്യാ​സ​പ്ര​ക​ട​നം; ന്യൂ ​ജെ​ന്‍ ബൈ​ക്ക് ഉ​ട​മ​യ്ക്ക് മുട്ടന്‍പണി

പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട ആ​ര്‍​ടി​ഒ ജി​ജി ജോ​ര്‍​ജ് സ​ഞ്ച​രി​ച്ച വാ​ഹ​ന​ത്തി​നു മു​മ്പി​ലെ​ത്തി അ​ഭ്യാ​സ പ്ര​ക​ട​നം ന​ട​ത്തി​യ ന്യൂ​ജെ​ന്‍ ബൈ​ക്കു​കാ​ര​നെ കൈ​യോ​ടെ പി​ടി​കൂ​ടി, വാ​ഹ​നം ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ഇ​ന്ന​ലെ രാ​വി​ലെ തി​രു​വ​ല്ല രാ​മ​ന്‍​ചി​റ​യ്ക്കു സ​മീ​പം എം​സി റോ​ഡി​ലാ​ണ് സം​ഭ​വം. പ​ത്ത​നം​തി​ട്ട ഓ​ഫീ​സി​ലേ​ക്കു വ​രി​ക​യാ​യി​രു​ന്ന ആ​ര്‍​ടി​ഒ​യു​ടെ വാ​ഹ​ന​ത്തി​നു മാ​ര്‍​ഗ​ത​ട​സം സൃ​ഷ്ടി​ച്ച് റോ​ഡി​ല്‍ അ​ഭ്യാ​സ​പ്ര​ക​ട​നം ന​ട​ത്തി​യ യു​വാ​വാ​ണ് കു​ടു​ങ്ങി​യ​ത്.

ബൈ​ക്കി​ന്‍റെ പി​ന്‍​വ​ശ​ത്തെ ന​മ്പ​ര്‍​പ്ലേ​റ്റ് അ​ഴി​ച്ചു​മാ​റ്റി​യ നി​ല​യി​ലാ​യി​രു​ന്നു.

തി​രു​വ​ല്ല ഭാ​ഗ​ത്തേ​ക്ക് അ​മി​ത​വേ​ഗ​ത്തി​ലും അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ലും ഓ​ടി​ച്ചു​പോ​യെ​ങ്കി​ലും ഇ​തി​നെ പി​ന്തു​ട​ര്‍​ന്ന ആ​ര്‍​ടി​ഒ​യു​ടെ വാ​ഹ​നം തി​രു​വ​ല്ല ന​ഗ​ര​ത്തി​ലെ പെ​ട്രോ​ള്‍ പ​മ്പി​ല്‍ നി​ന്ന് ബൈ​ക്ക് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

പെ​ട്രോ​ള്‍ നി​റ​യ്ക്കാ​നാ​യി പ​മ്പി​ലേ​ക്കു ക​യ​റി​യ ബൈ​ക്ക് ആ​ര്‍​ടി​ഒ പി​ടി​കൂ​ടി ലോ​ക്ക് ചെ​യ്തു. തു​ട​ര്‍​ന്ന് തി​രു​വ​ല്ല മോ​ട്ടോ​ര്‍ വാ​ഹ​ന​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ വി​ളി​ച്ചു​വ​രു​ത്തി.

ഇ​തി​നി​ടെ ബൈ​ക്ക് ഓ​ടി​ച്ചി​രു​ന്ന​യാ​ള്‍ ഓ​ടി​ര​ക്ഷ​പെ​ട്ടു. മോ​ട്ടോ​ര്‍ വാ​ഹ​ന​വ​കു​പ്പ് എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ടീം ​വാ​ഹ​നം റി​ക്ക​വ​റി വാ​ഹ​ന​വു​മാ​യി എ​ത്തി ബൈ​ക്ക് ജോ​യി​ന്‍റ് ആ​ര്‍​ടി ഓ​ഫീ​സി​ലെ​ത്തി​ച്ചു.

തു​ട​ര്‍ പ​രി​ശോ​ധ​ന​യി​ല്‍ വാ​ഹ​നം ഓ​ടി​ച്ചി​രു​ന്ന​യാ​ള്‍​ക്ക് ലൈ​സ​ന്‍​സി​ല്ലെ​ന്നു വ്യ​ക്ത​മാ​യി.

വാ​ഹ​നം നി​യ​മാ​നു​സ ത​മ​ല്ലാ​ത്ത രീ​തി​യി​ല്‍ രൂ​പ​മാ​റ്റം വ​രു​ത്തി​യി​ട്ടു​ണ്ട്. പി​ഴ​യാ​യി 17000 രൂ​പ​യാ​യി നി​ശ്ച​യി​ച്ച് നോ​ട്ടീ​സ് ത​യാ​റാ​യി​ട്ടു​ണ്ടെ​ന്ന് മോ​ട്ടോ​ര്‍ വാ​ഹ​ന​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​ഞ്ഞു.

Related posts

Leave a Comment