ബ​സു​ട​മ​യു​ടെ മ​ര​ണ​ത്തി​ല്‍ ദു​രൂ​ഹ​ത! ഉല്ലാസ് ഇങ്ങനെ ചെയ്യാന്‍ ഇടയില്ലെന്ന നിലപാടില്‍ ബന്ധുക്കളും സുഹൃത്തുക്കളും

അ​ഞ്ച​ല്‍ : ക​ത്തി​ക​രി​ഞ്ഞ നി​ല​യി​ല്‍ ബ​സു​ട​മ​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ല്‍ ദു​രൂ​ഹ​ത. അ​ഞ്ച​ൽ അ​ഗ​സ്ത്യ​ക്കോ​ട് തു​ഷാ​ര ഭ​വ​നി​ൽ ഉ​ല്ലാ​സ് (45) എ​ന്ന​യാ​ളു​ടെ മ​ര​ണ​ത്തി​ലാ​ണ് ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളും ദു​രൂ​ഹ​ത ആ​രോ​പി​ക്കു​ന്ന​ത്.

ഉ​ല്ലാ​സ് ആ​ത്മ​ഹ​ത്യ ചെ​യ്യാ​ന്‍ ഇ​ട​യി​ല്ലെ​ന്ന നി​ല​പാ​ടാ​ണ് ഇ​വ​ര്‍​ക്കു​ള്ള​ത്. ഉ​ല്ലാ​സി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഫാ​മി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം വ​ഴ​ക്ക് ന​ട​ന്ന​താ​യി നാ​ട്ടു​കാ​രി​ല്‍ ചി​ല​ര്‍ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞി​ട്ടു​ണ്ട്.

സാ​മ്പ​ത്തി​ക ബാ​ധ്യ​ത ഉ​ണ്ടെ​ങ്കി​ലും ആ​ത്മ​ഹ​ത്യ ചെ​യ്യാ​ന്‍ ത​ര​ത്തി​ലു​ള്ള കാ​ര​ണ​ങ്ങ​ള്‍ ഉ​ണ്ട​യി​ട്ടി​ല്ലെ​ന്ന്‍ സ​ഹോ​ദ​ര​ന്‍ ഉ​ന്മേ​ഷ് പ​റ​യു​ന്നു. ഉ​ല്ലാ​സി​ന്‍റെ മ​ര​ണ​ത്തി​ലെ ദു​രൂ​ഹ​ത അ​ക​റ്റ​ണം എ​ന്ന ആ​വ​ശ്യ​വു​മാ​യി ബ​സ് ഉ​ട​മ​ക​ളു​ടെ സം​ഘ​ട​ന​യും രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.

അ​തേ​സ​മ​യം സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ് അ​ഞ്ച​ല്‍ പോ​ലീ​സ്. റൂ​റ​ല്‍ പോ​ലീ​സ് മേ​ധാ​വി കെ.​ബി ര​വി നേ​രി​ട്ടെ​ത്തി സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി.

കൊ​ല്ല​ത്ത് നി​ന്ന് ഫോ​റ​ന്‍​സി​ക്ക്, വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​ര്‍, ഡോ​ഗ് സ്ക്വാ​ഡ് എ​ന്നി​വ​രു​മെ​ത്തി തെ​ളി​വു​ക​ള്‍ ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്.

എ​ല്ലാ വ​ശ​വും അ​ന്വേ​ഷി​ക്കു​മെ​ന്നും പോ​സ്റ്റ്മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ട് ല​ഭി​ക്കു​ന്ന മു​റ​യ്ക്ക് അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നും റൂ​റ​ല്‍ പോ​ലീ​സ് മേ​ധാ​വി വ്യ​ക്ത​മാ​ക്കി.

ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ ആ​റോ​ടെ നാ​ട്ടു​കാ​രാ​ണ് നി​ര്‍​മ്മാ​ണ​ത്തി​ലു​ള്ള അ​ഞ്ച​ല്‍ ബൈ​പ്പാ​സി​ല്‍ ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ല്‍ ഉ​ല്ലാ​സി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ന്ന​ത്.

Related posts

Leave a Comment