വോ​ട്ടു ചെ​യ്തി​ല്ലെ​ങ്കി​ൽ അ​നു​ഭ​വി​ക്കേ​ണ്ടി​വ​രും;  ബി​ജെ​പി എം​എ​ൽ​എയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നോ​ട്ടീ​സ്

അ​ഹ​മ്മ​ദാ​ബാ​ദ്: വോ​ട്ട​ർ​മാ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തി​ന് ഗു​ജ​റാ​ത്തി​ലെ ബി​ജെ​പി എം​എ​ൽ​എ​യ്ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ നോ​ട്ടീ​സ്. വ​ഡോ​ധ​ര ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ലെ വ​ഗോ​ഡി​യ​യി​ൽ​നി​ന്നു​ള്ള എം​എ​ൽ​എ മ​ധു ശ്രീ​വാ​സ്ത​വ​യ്ക്കാ​ണ് ക​മ്മീ​ഷ​ൻ കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ് ന​ൽ​കി​യ​ത്.

ബി​ജെ​പി​ക്കു വോ​ട്ടു ചെ​യ്തി​ല്ലെ​ങ്കി​ൽ പ​രി​ണി​ത ഫ​ല​ങ്ങ​ൾ അ​നു​ഭ​വി​ക്കേ​ണ്ടി വ​രു​മെ​ന്നാ​യി​രു​ന്നു തെ​ര​ഞ്ഞെ​ടു​പ്പ് യോ​ഗ​ത്തി​ൽ സം​സാ​രി​ക്ക​വെ ശ്രീ​വാ​സ്ത​വ​യു​ടെ ഭീ​ഷ​ണി. ബി​ജെ​പി സ്ഥാ​നാ​ർ​ഥി ര​ഞ്ജ​ൻ ഭ​ട്ടി​നു​വേ​ണ്ടി വോ​ട്ടു ചോ​ദി​ക്ക​വെ​യാ​ണ് ശ്രീ​വാ​സ്ത​വ വി​വാ​ദ പ​രാ​മ​ർ​ശ​നം ന​ട​ത്തി​യ​ത്. മേ​ഖ​ല​യി​ലെ അ​ന​ധി​കൃ​ത താ​മ​സ​ക്കാ​രു​ടെ കാ​ര്യം “​ശ​രി’​യാ​ക്കു​മെ​ന്നും വോ​ട്ടു ചെ​യ്യു​ന്പോ​ൾ താ​മ​ര​യ്ക്കു ത​ന്നെ കു​ത്ത​ണ​മെ​ന്നും എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ടു.

ശ്രീ​വാ​സ്ത​വ​യു​ടെ പ്ര​സം​ഗ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ​ങ്കു​വ​യ്ക്ക​പ്പെ​ട്ടു. ഇ​തോ​ടെ​യാ​ണ് ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ് ന​ൽ​കി​യ​ത്.

Related posts