എം.​ബി. രാ​ജേ​ഷി​ന്‍റെ പ​ര്യ​ട​ന​ത്തി​നി​ടെ വ​ടി​വാ​ൾ: മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ റി​പ്പോ​ർ​ട്ട് തേ​ടി

പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട്ടെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി എം.​ബി. രാ​ജേ​ഷി​ന്‍റെ പ്ര​ചാ​ര​ണ റാ​ലി​യി​ൽ വ​ടി​വാ​ൾ ക​ണ്ടെ​ന്ന വാ​ർ​ത്ത​യി​ൽ‌ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് തേ​ടി. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ ഡി​ജി​പി​ക്ക് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ ടി​ക്കാ​റാം മീ​ണ നി​ർ​ദേ​ശം ന​ൽ​കി. ഇ​ത്ത​രം സം​ഭ​വ​ങ്ങ​ള്‍ സ്വ​ത​ന്ത്ര തെ​ര​ഞ്ഞെ​ടു​പ്പി​ന് ത​ട​സ​മാ​കു​മെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ഒ​റ്റ​പ്പാ​ല​ത്ത് എം.​ബി. രാ​ജേ​ഷ് പ​ര്യ​ട​നം ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് അ​ദ്ദേ​ഹ​ത്തെ അ​നു​ഗ​മി​ച്ചി​രു​ന്ന ബൈ​ക്കി​ല്‍​നി​ന്നാണ് വ​ടി​വാ​ള്‍ നി​ല​ത്തു​വീ​ണ​ത്. ബൈ​ക്കു​ക​ള്‍ കൂ​ട്ട​ത്തോ​ടെ വ​രു​ന്ന​തി​നി​ടെ ഒ​രു ബൈ​ക്ക് റോ​ഡി​ല്‍ വീ​ഴു​ക​യും അ​തി​ല്‍​നി​ന്ന് വ​ടി​വാ​ള്‍ റോ​ഡി​ലേ​ക്ക് തെ​റി​ക്കു​ക​യു​മാ​യി​രു​ന്നു. ഉ​ട​നേ മ​റ്റു വാ​ഹ​ന​ങ്ങ​ള്‍​വ​ന്ന് വ​ള​ഞ്ഞു​നി​ല്ക്കു​ക​യും തു​ട​ര്‍​ന്ന് വ​ടി​വാ​ളെ​ടു​ത്ത് പോ​കു​ക​യു​മാ​യി​രു​ന്നു.

സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ കോ​ണ്‍​ഗ്ര​സും ബി​ജെ​പി​യും സി​പി​എ​മ്മി​നെ​തി​രെ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. സി​പി​എം അ​ക്ര​മം ന​ട​ത്തു​ന്ന​തി​ന്‍റെ തെ​ളി​വാ​ണി​തെ​ന്നാ​യി​രു​ന്നു കോ​ണ്‍​ഗ്ര​സ്, ബി​ജെ​പി നേ​താ​ക്ക​ൾ ആ​രോ​പി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ സം​ഭ​വ​ത്തി​ന് യാ​തൊ​രു അ​ടി​സ്ഥാ​ന​വു​മി​ല്ലെ​ന്നാ​യി​രു​ന്നു സി​പി​എം നേ​താ​ക്ക​ളു​ടെ വി​ശ​ദീ​ക​ര​ണം.

Related posts