സിപിഎമ്മുകാര്‍ തീയിട്ടു കൊന്നപ്പോള്‍ നിങ്ങള്‍ എവിടെയായിരുന്നു? സാംസ്കാരിക നായകര്‍ക്കെതിരേ ആഞ്ഞടിച്ച് ബിജെപി നേതൃത്വം

bjp-lകോ​ട്ട​യം: ബി​ജെ​പി രാ​ഷ്ട്രീ​യ പ്ര​മേ​യ​ത്തി​ൽ സാം​സ്കാ​രി​ക നാ​യ​ക​ർ​ക്ക് വി​മ​ർ​ശ​നം. കോ​ട്ട​യ​ത്തു ന​ട​ന്ന സം​സ്ഥാ​ന കൗ​ണ്‍​സി​ലി​ൽ പു​റ​ത്തി​റ​ക്കി​യ രാ​ഷ്ട്രീ​യ പ്ര​മേ​യ​ത്തി​ലാ​ണ് സാം​സ്കാ​രി​ക നാ​യ​കനായക​ർ​ക്കെ​തി​രേ ബി​ജെ​പി വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ച​ത്.      സ്ത്രീ​ക​ളും പി​ഞ്ചു​കു​ഞ്ഞു​ങ്ങ​ളും വേ​ട്ട​യാ​ടു​ന്പോ​ൾ പു​ര​സ്കാ​ര​ങ്ങ​ൾ​ക്ക് മു​ന്നി​ൽ സാം​സ്കാ​രി​ക നാ​യ​ക​ർ മ​നു​ഷ്യ​ത്വം പ​ണ​യ​പ്പെ​ടു​ത്തു​ക​യാ​ണ്. സാം​സ്കാ​രി​ക നാ​യ​കന്മാ​രു​ടെ നീ​തി​ബോ​ധം സാം​സ്കാ​രി​ക കേ​ര​ളം വി​ല​യി​രു​ത്ത​ണ​മെ​ന്നും പ്ര​മേ​യത്തൽ പറയുന്നു.

പാ​ല​ക്കാ​ട് ക​ഞ്ചി​ക്കോ​ട് രാ​ഷ്ട്രീ​യ സം​ഘ​ർ​ഷ​ത്തി​നി​ടെ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രാ​യ ര​ണ്ടു പേ​രെ സി​പി​എം പ്ര​വ​ർ​ത്ത​ക​ർ തീ​യി​ട്ടു കൊ​ന്നി​ട്ടും സാം​സ്കാ​രി​ക നാ​യ​കന്മാ​ർ ആ​രും പ്ര​തി​ക​രി​ക്കാ​ത്ത​തെ​ന്തേ​യെ​ന്നും പ്ര​മേ​യ​ത്തി​ൽ പ​റ​യു​ന്ന​താ​യി ബി​ജെ​പി പ്ര​തി​നി​ധി​ക​ൾ പ​റ​ഞ്ഞു. ക​റ​ൻ​സി നി​രോ​ധി​ച്ച​പ്പോ​ൾ കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ ന​ട​പ​ടി​ക​ൾ​ക്കെ​തി​രേ കേ​ര​ള​ത്തി​ലെ സാം​സ്കാ​രി​ക പ്ര​മു​ഖ​ർ രം​ഗ​ത്തു​വ​ന്നി​രു​ന്നു.   ര​ണ്ടു ദി​വ​സ​മാ​യി കോ​ട്ട​യ​ത്തു ന​ട​ന്നു​വ​ന്ന ബി​ജെ​പി സം​സ്ഥാ​ന കൗ​ണ്‍​സി​ൽ ഇ​ന്നു അ​വ​സാ​നി​ക്കും.

സം​സ്ഥാ​ന കൗ​ണ്‍​സി​ൽ രാ​വി​ലെ 10.20നു ​കോ​ട്ട​യം മാ​മ്മ​ൻ മാ​പ്പി​ള ഹാ​ളി​ൽ കേ​ന്ദ്ര​മ​ന്ത്രി വെ​ങ്ക​യ്യ​നാ​യി​ഡു ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍​റ് കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ര​ള​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള ദേ​ശീ​യ സെ​ക്ര​ട്ട​റി എ​ച്ച്. രാ​ജ, ന​ളി​ൻ​കു​മാ​ർ ക​ട്ടീ​ൽ എം​പി, ദേ​ശീ​യ സ​ഹ​സം​ഘ​ട​നാ സെ​ക്ര​ട്ട​റി ബി.​എ​ൽ. സ​ന്തോ​ഷ് തു​ട​ങ്ങി​യ നേ​താ​ക്ക​ൾ പ്ര​സം​ഗി​ച്ചു. സം​സ്ഥാ​ന കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​ൽ 1373 പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ത്തു.

ബി​ജെ​പി നേ​താ​ക്ക​ളു​ടെ വി​വാ​ദ പ്ര​സ്താ​വ​ന​ക​ളി​ൽ പാ​ർ​ട്ടി ന​ട​പ​ടി​യി​ല്ലെന്ന് ഇന്നലെ വ്യക്തമായിരുന്നു. ഇ​ന്ന​ലെ ന​ട​ന്ന കോ​ർ ക​മ്മി​റ്റി ച​ർ​ച​യി​ൽ സി.​കെ. പ​ത്മ​നാ​ഭ​ന്‍റെ​യും എ.​എ​ൻ. രാ​ധാ​കൃ​ഷ്ണ​ന്‍റെ​യും പാ​ർ​ട്ടി വി​രു​ദ്ധ നി​ല​പാ​ടു​ക​ളെ ത​ള്ളി​യി​രു​ന്നു. ഇ​രു​വ​ർ​ക്കെ​തി​രെ​യും രൂ​ക്ഷ വി​മ​ർ​ശ​നാ​ണു കോ​ർ ക​മ്മി​റ്റി​യി​ൽ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍​റ് കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള നേ​താ​ക്ക​ൾ ഉ​യ​ർ​ത്തി​യ​ത്. സി.​കെ. പ​ത്മ​നാ​ഭ​ന​വും എ.​എ​ൻ. രാ​ധാ​കൃ​ഷ്ണ​നും ത​ങ്ങ​ൾ ന​ട​ത്തി​യ പ്ര​സ്താ​വ​ന​ക​ളി​ൽ കു​റ്റ​സ​മ്മ​തം ന​ട​ത്തി​യ​തോ​ടെ തു​ട​ർ ച​ർ​ച്ച​ക​ൾ ആ​വ​ശ്യ​മി​ല്ലെ​ന്നു കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ വ്യ​ക്ത​മാ​ക്കു​ക​യാ​യി​രു​ന്നു.

സം​വി​ധാ​യ​ക​ൻ ക​മ​ൽ പാ​ക്കി​സ്ഥാ​നി​ലേ​ക്കു പോ​ക​ണ​മെ​ന്ന എ.​എ​ൻ. രാ​ധാ​കൃ​ഷ്ണ​ൻ തൊ​ടു​ത്ത​വി​ട്ട പ്ര​സ്താ​വ​ന  ബി​ജെ​പി​യി​ൽ ര​ണ്ടു​വി​ഭാ​ഗ​ങ്ങ​ൾ ത​മ്മി​ലു​ള്ള പ​ര​സ്യ​വാ​ഗ്വാ​ദ​ത്തി​ന് വ​ഴി​യൊ​രു​ക്കുകയായിരുന്നു. സം​വി​ധാ​യ​ക​ൻ ക​മ​ൽ രാ​ജ്യം​വി​ട​ണ​മെ​ന്ന രാ​ധാ​കൃ​ഷ്ണ​ന്‍റെ പ്ര​സ്താ​വ​ന​യെ  പൂ​ർ​ണ​മാ​യും ത​ള്ളി സി.​കെ.​പ​ത്മ​നാ​ഭ​ൻ രം​ഗ​ത്തെ​ത്തി​യ​തോ​ടെ വിഷയം ചൂടുപിടിച്ചു. എം.​ടി. ഹി​മാ​ല​യ തു​ല്യ​നും ക​മ​ൽ രാ​ജ്യ​സ്നേ​ഹി​യു​മാ​ണെ​ന്ന് ബി​ജെ​പി മു​ൻ​ദേ​ശീ​യ നി​ർ​വാ​ഹ​ക​സ​മി​തി അം​ഗ​വും മു​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍​റു​മാ​യ സി.​കെ. പ​ത്മ​നാ​ഭ​ൻ ഒരു ചാ​ന​ൽ അ​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞെ​ന്ന വാ​ർ​ത്ത​യാ​ണ് വി​വാ​ദമായത്. പ​ര​സ്യ​പ്ര​സ്താ​വ​ന​ക​ൾ നേ​താ​ക്ക​ൾ ത​മ്മി​ലു​ള​ള പോ​ർ​മു​ഖ​ത്തി​ലേ​ക്ക് ക​ട​ന്ന​തോ​ടെ  പാ​ർ​ട്ടി സം​സ്ഥാ​ന​അ​ധ്യ​ക്ഷ​ൻ​കു​മ്മ​നം​രാ​ജ​ശേ​ഖ​ര​ൻ ത​ന്നെ​ഇ​ട​പെ​ട്ട് പ്ര​സ്താ​വ​ന​ക​ൾ വി​ല​ക്കുകയായിരുന്നു.

Related posts