അ​മി​ത വേ​ഗ​ത​യി​ല്‍ ഡ്രൈ​വ് ചെ​യ്തു ! ത​ട​ഞ്ഞ​പ്പോ​ള്‍ പോ​ലീ​സി​നോ​ട് ക​യ​ര്‍​ത്ത് അ​ര​വി​ന്ദ് ലിം​ബ​വ​ലി​യു​ടെ മ​ക​ള്‍…

അ​മി​ത വേ​ഗ​ത​യി​ല്‍ കാ​ര്‍ ഡ്രൈ​വ് ചെ​യ്ത​തി​നെ ചോ​ദ്യം ചെ​യ്ത പോ​ലീ​സി​നോ​ടു ക​യ​ര്‍​ത്ത് ബി​ജെ​പി എം​എ​ല്‍​എ​യു​ടെ മ​ക​ള്‍.

എം​എ​ല്‍​എ അ​ര​വി​ന്ദ് ലിം​ബ​വ​ലി​യു​ടെ മ​ക​ള്‍ രേ​ണു​ക ലിം​ബ​വ​ലി​യാ​ണ് അ​മി​ത വേ​ഗ​ത്തി​ന് പി​ഴ​യീ​ടാ​ക്കി​യ​തി​ന് ട്രാ​ഫി​ക് പോ​ലീ​സി​നോ​ട് ക​യ​ര്‍​ത്ത​ത്. ബം​ഗ​ളൂ​രു ന​ഗ​ര​ത്തി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

സു​ഹൃ​ത്തി​നൊ​പ്പം ബി​എം​ഡ​ബ്ല്യു കാ​റി​ല്‍ ഡ്രൈ​വ് ചെ​യ്ത് വ​രി​ക​യാ​യി​രു​ന്നു രേ​ണു​ക. അ​മി​ത വേ​ഗ​ത്തി​ലാ​യി​രു​ന്ന കാ​ര്‍ ട്രാ​ഫി​ക് പോ​ലീ​സ് ത​ട​യു​ക​യാ​യി​രു​ന്നു.

ഇ​തോ​ടെ യു​വ​തി കാ​റി​ല്‍ നി​ന്നി​റ​ങ്ങി ട്രാ​ഫി​ക് പോ​ലീ​സു​മാ​യി ത​ര്‍​ക്ക​ത്തി​ലാ​യി. ‘ഒ​രു എ​സി​പി​യു​ടെ വാ​ഹ​നം ഓ​വ​ര്‍​ടേ​ക്ക് ചെ​യ്ത​തി​നാ​ണ് നി​ങ്ങ​ള്‍ കേ​സെ​ടു​ക്കു​ന്ന​ത്. നി​ങ്ങ​ളു​ടെ അ​റി​വി​ലേ​ക്കാ​യി ഇ​ത് എം​എ​ല്‍​എ​യു​ടെ വാ​ഹ​ന​മാ​ണ്, എം​എ​ല്‍​എ യു​ടെ വാ​ഹ​നം…,’രേ​ണു​ക ട്രാ​ഫി​ക് പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു.

ആ​രാ​ണ് എം​എ​ല്‍​എ​യെ​ന്നാ​യി ഉ​ട​നെ ട്രാ​ഫി​ക് പോ​ലീ​സി​ന്റെ ചോ​ദ്യം. ‘എ​ന്റെ അ​ച്ഛ​ന്‍. നി​ങ്ങ​ള്‍​ക്ക് അ​ര​വി​ന്ദ് ലിം​ബ​വ​ലി​യെ അ​റി​യു​മോ. ഞാ​ന​ദ്ദേ​ഹ​ത്തി​ന്റെ മ​ക​ളാ​ണ്,’ രേ​ണു​ക മ​റു​പ​ടി ന​ല്‍​കി.

സം​ഭ​വ​ത്തി​ന്റെ വീ​ഡി​യോ റെ​ക്കോ​ഡ് ചെ​യ്ത മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​രോ​ടും എം​എ​ല്‍​എ​യു​ടെ മ​ക​ള്‍ മോ​ശ​മാ​യി സം​സാ​രി​ച്ചു.

ഇ​വ​രെ പ​റ​ഞ്ഞ​യ​ക്കാ​ന്‍ പോ​ലീ​സു​കാ​രോ​ട് ആ​ജ്ഞാ​പി​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ല്‍ പോ​ലീ​സ് ഇ​വ​രി​ല്‍ നി​ന്നും പി​ഴ​യീ​ടാ​ക്കി. തെ​ളി​വു​ക​ള്‍ ചൂ​ണ്ടി​ക്കാ​ണി​ച്ച് 10000 രൂ​പ​യാ​ണ് പി​ഴ​യി​ട്ട​ത്.

ഇ​ത്ര​യും തു​ക ഇ​പ്പോ​ള്‍ കൈ​വ​ശ​മി​ല്ലെ​ന്ന് പെ​ണ്‍​കു​ട്ടി പ​റ​ഞ്ഞു. എ​ന്നാ​ല്‍ ട്രാ​ഫി​ക് പോ​ലീ​സ് വി​ട്ടി​ല്ല. ഒ​ടു​വി​ല്‍ ഒ​പ്പ​മു​ള്ള സു​ഹൃ​ത്ത് പി​ഴ​ത്തു​ക ന​ല്‍​കി.

അ​തി​നു ശേ​ഷ​മാ​ണ് ഇ​വ​രെ വി​ട്ട​യ​ച്ച​ത്. സം​ഭ​വ​ത്തി​ന്റെ വീ​ഡി​യോ വൈ​റ​ലാ​യ​തോ​ടെ ഖേ​ദം പ്ര​ക​ടി​പി​ച്ച് എം​എ​ല്‍​എ അ​ര​വി​ന്ദ് ലിം​ബ​വ​ലി രം​ഗ​ത്തെ​ത്തി.

വീഡിയോ കടപ്പാട്: ന്യൂസ് ഫസ്റ്റ് കന്നഡ

Related posts

Leave a Comment