പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പ​ലപ്രാ​വ​ശ്യം പീ​ഡി​പ്പി​ച്ച ശേ​ഷം മുങ്ങി! അബൂബക്കറെ പൊക്കി പോലീസ്‌

വ​ട​ക്കാ​ഞ്ചേ​രി:​ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പ​ലപ്രാ​വ​ശ്യം പീ​ഡി​പ്പി​ച്ച ശേ​ഷം ഒ​ളി​വി​ൽ പോ​യ പ്ര​തി​യെ​ വ​ട​ക്കാ​ഞ്ചേ​രി പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു.

ചി​റ്റ​ണ്ട സ്വ​ദേ​ശി​യാ​യ പ​ട്ട​ച്ചാ​ലി​ൽ വീ​ട്ടി​ൽ അ​ബൂ​ബ​ക്ക​റി (53)നെ​യാ​ണ് കു​ണ്ട​ന്നൂ​രി​ൽ വ​ച്ച് അ​റ​സ്റ്റു ചെ​യ്ത​ത്.

ഒ​ളി​വി​ലാ​യി​രു​ന്ന അ​ബൂ​ബ​ക്ക​ർ കേ​ര​ള​ത്തി​ലും മ​റ്റു വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലും ത​മി​ഴ് നാ​ട്ടി​ലെ ഏ​ർ​വാ​ഡി​യി​ലും മ​റ്റും ഒ​ളി​വി​ൽ ക​ഴി​ഞ്ഞു​വ​രി​ക​യാ​യി​രു​ന്നു.

പ്ര​തി ചി​റ്റ​ണ്ട​യി​ൽ എ​ത്താ​ൻ സാ​ധ്യ​ത​യു​ള്ള​താ​യി വ​ട​ക്കാ​ഞ്ചേ​രി എ​സ്എ​ച്ച്ഒ മു​ഹ​മ്മ​ദ് ന​ദീ​മു​ദ്ദി​ൻ ഐപിഎ​സി​നു ല​ഭി​ച്ച വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​ൻ​സ്പെ​ക്ട​ർ കെ.​ മാ​ധ​വ​ൻ​കു​ട്ടി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം സ​ബ് ഇ​ൻ​സ്പെ​ക്ട​ർ കെ. ​അ​ബ്ദു​ൾ ഹ​ക്കീ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ഇ​ന്ന​ലെ പു​ല​ർ​ച്ചെ പ്ര​തി​യെ അ​റ​സ്റ്റു ചെ​യ്ത​ത്.

കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻഡു ചെ​യ്തു. അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ എ​സ്ഐ ​ദേ​വി​ക, എ​എ​സ്ഐ​മാ​രാ​യ പി​.എ​ഫ്. മി​നി, ​വി. വ​ത്സ​കു​മാ​ർ,

ഭു​വ​നേ​ശ​ൻ, എഎ​സ്ഐ ​രാ​ജ​കു​മാ​ര​ൻ, എ​സ്‌സിപിഒ ​എ.​വി. സ​ജീ​വ്, ഹോം​ഗാ​ർ​ഡ് സു​രേ​ന്ദ്ര​ൻ എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു.

Related posts

Leave a Comment