അഞ്ചില്‍ ഒരിടത്തെങ്കിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയ്ക്ക് 10,000 വോട്ട് തികച്ച് കിട്ടിയാല്‍ അയ്യപ്പ സ്വാമിയാണേ, മീശ പകുതി വടിച്ച് തല മൊട്ടയടിക്കും! വെല്ലുവിളിച്ച ബിജെപി അനുഭാവിയായ യുവാവിന് സോഷ്യല്‍മീഡിയ പണി കൊടുത്തതിങ്ങനെ

കോണ്‍ഗ്രസ് ഞെട്ടിക്കുന്ന വിജയവും ബിജെപി ഞെട്ടിക്കുന്ന പരാജയവും സ്വന്തമാക്കിയ തെരഞ്ഞെടുപ്പാണ് കഴിഞ്ഞത്. ദേശീയ രാഷ്ട്രീയത്തില്‍ പോലും വലിയ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ കാഴിയുന്ന അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പും അതിന്റെ ഫലങ്ങളും കൊച്ചുകേരളത്തില്‍ വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു.

സ്വന്തം സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടന്നാലെന്നത് പോലെ തന്നെ പന്തയങ്ങളും വാതു വയ്പുകളും വെല്ലുവിളികളും അവകാശവാദങ്ങളുമെല്ലാം ഇവിടെയും നടന്നു. പ്രധാനമായും കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ അരങ്ങേറിയ മത്സരം എന്നതിനപ്പുറം കേരളത്തില്‍ മറ്റൊരു വിഷയം കൂടി ചര്‍ച്ചയായിരുന്നു. ഈ അഞ്ച് സംസ്ഥാനങ്ങളില്‍ നിന്ന് സിപിഐഎം നേടുന്ന വോട്ട്, സീറ്റ് എന്നിവ.

ഇക്കാര്യം പറഞ്ഞ് സിപിഐഎം കാരെ വെല്ലുവിളിച്ച ഒരു ബിജെപി അനുഭാവിയ്ക്ക് സംഭവിച്ച അബദ്ധമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. അനില്‍ അമ്പലക്കുന്ന് എന്ന യുവാവിനാണ് പണി കിട്ടിയത്.

അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പില്‍ ഏതെങ്കിലും ഒന്നില്‍ സിപിഎമ്മിന് 10000 വോട്ട് എങ്കിലും കിട്ടിയാല്‍ തലമൊട്ടയിടിച്ച് മീശ പകുതിയെടുക്കാമെന്ന് ഫേസ്ബുക്കില്‍ ഇയാള്‍ പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍ തിരഞ്ഞെടുപ്പ് ഫലം വന്നതോടെ അഖിലിന് തിരിച്ചടിയായി. 10000 വോട്ട് അല്ല രാജസ്ഥാനില്‍ രണ്ട് സീറ്റുകളാണ് സിപിഎമ്മിന് കിട്ടിയത്. പോസ്റ്റ് പിന്‍വലിച്ച് തടിതപ്പാന്‍ നോക്കിയെങ്കിലും സമൂഹമാധ്യമക്കൂട്ടം അഖിലിനെ വെറുതെ വിട്ടില്ല. അഖിലിന്റെ പോസ്റ്റുകള്‍ക്ക് താഴെ വെല്ലുവിളി പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ട് ഇടാന്‍ തുടങ്ങി.

അതോടെ ഗത്യന്തരമില്ലാതെ തലമുടിയും മീശയും എടുക്കാന്‍ അരുണ്‍ തയാറായി. ബാര്‍ബര്‍ ഷോപ്പിലിരുന്ന തലമുടിയെടുക്കുന്നതിന്റെ ചിത്രം സഹിതം പോസ്റ്റ് ചെയ്ത് അഖില്‍ തടിയൂരി. തലമുടി മാത്രം എടുത്താല്‍പോര പോസ്റ്റില്‍ പറഞ്ഞതുപോലെ മീശ പകുതി എടുക്കണമെന്ന് എല്ലാവരും ആവശ്യപ്പെടുന്നുണ്ടെങ്കിലും അഖിലിനിപ്പോള്‍ മിണ്ടാട്ടമില്ല.

‘ഇന്ന് റിസല്‍ട്ട് വരുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ ഏതെങ്കിലും ഒരു സംസ്ഥാനത്ത് കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് 10000 വോട്ട് തികച്ചു കിട്ടിയാല്‍ ശബരിമല അയ്യപ്പ സ്വാമിയാണെ ഞാന്‍ മീശ പകുതി വടിച്ചു, തല മൊട്ട അടിക്കും’ – ഇതായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്. വോട്ടെണ്ണലിന് ഏതാനും നിമിഷങ്ങള്‍ക്ക് മുമ്പായിരുന്നു വെല്ലുവിളി.

Related posts