ര​ണ്ട് സീ​റ്റു​ക​ളി​ല്‍ ജ​യി​ക്കാ​മാ​യി​രു​ന്നു..! നേ​താ​ക്ക​ള്‍​ക്കു കേ​ന്ദ്ര​ഭ​ര​ണ​ത്തി​ന്‍റെ ഗു​ണ​ഫ​ല​ങ്ങ​ളു​ടെ പ​ങ്കു​പ​റ്റു​ന്ന​തി​ല്‍ മാ​ത്രം താ​ല്‍​പ​ര്യം; കേ​ര​ള ബി​ജെ​പി​യെ വെ​ട്ടി​ലാ​ക്കി ശ്രീ​ധ​ര​ന്‍പി​ള്ള റി​പ്പോ​ർ​ട്ട്

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ലെ ഭൂ​രി​പ​ക്ഷം ബി​ജെ​പി​ നേ​താ​ക്ക​ള്‍​ക്കും ചി​ല പ​രി​വാ​ര്‍ നേ​താ​ക്ക​ള്‍​ക്കും കേ​ന്ദ്ര​ഭ​ര​ണ​ത്തി​ന്‍റെ ഗു​ണ​ഫ​ല​ങ്ങ​ളു​ടെ പ​ങ്കു​പ​റ്റു​ന്ന​തി​ല്‍ മാ​ത്ര​മാ​ണ് താ​ല്‍​പ​ര്യ​മെ​ന്ന് പി.​എസ്. ശ്രീ​ധ​ര​ന്‍പി​ള്ള.

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് തോ​ൽ​വി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​ന്ദ്ര നേ​തൃ​ത്വ​ത്തി​നു ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ലാ​ണ് മി​സോ​റം ഗ​വ​ര്‍​ണ​ര്‍ ശ്രീ​ധ​ര​ന്‍​പി​ള്ള​യു​ടെ പ​രാ​മ​ർ​ശം.

2019- ലെ ​ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ര​ണ്ട് സീ​റ്റു​ക​ളി​ല്‍ ജ​യി​ക്കാ​മാ​യി​രു​ന്നു. ചി​ല നേ​താ​ക്ക​ളു​ടെ ഉ​ദാ​സീ​ന മ​നോ​ഭാ​വം കാ​ര​ണ​മാ​ണ് സീ​റ്റു​ കി​ട്ടാ​തെ​ പോ​യ​ത്.

എ​ന്‍​ഡി​എ​യ്ക്ക് മൂ​ന്നു​ശ​ത​മാ​നം വോ​ട്ടു ​കു​റ​ഞ്ഞു. എൽഡി​എ​ഫി​ന് മൂ​ന്നു​ ശ​ത​മാ​നം വോ​ട്ടു​കൂ​ടി​യ​പ്പോ​ള്‍ യു​ഡി​എ​ഫി​നും ഒ​രു​ശ​ത​മാ​നം വോ​ട്ട് വ​ർ​ധി​ച്ചു.

90​ സീ​റ്റു​ക​ളി​ല്‍ ബി​ജെ​പി വോ​ട്ടു​ വി​റ്റെ​ന്ന മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ ആ​രോ​പ​ണം ഗൗ​ര​വ​മു​ള്ള​താ​ണെ​ന്നും റി​പ്പോ​ർ​ട്ടി​ൽ വ്യക്തമാക്കിയിട്ടുണ്ട്.

Related posts

Leave a Comment