തിരുവനന്തപുരം: വധുവിന്റെ അമ്മ കടം വാങ്ങിയ പണത്തെ ചൊല്ലിയുള്ള തര്‍ക്കത്തിൽ ബ്ലേഡ് മാഫിയ സംഘം വരന്റെ വീട്ടിലെത്തി ഭീഷണിപ്പെടുത്തി.
വരന് വിവാഹത്തില്‍ നിന്നു പിന്മാറിയതിന്റെ മനോവിഷമത്തില്‍ വധു ആത്മഹത്യയ്ക്കു ശ്രമിച്ചു. വധുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കല്ലമ്പലത്താണ് ബ്ലേഡ് മാഫിയ സംഘത്തിന്റെ ഭീഷണിയെ തുടര്‍ന്ന് വരന് വിവാഹത്തില്‍ നിന്നു പിന്മാറിയത്.
വധുവിന്റെ ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് പോലീസ് ബ്ലേഡ് മാഫിയ സംഘത്തിലെ എട്ടു പേര്‍ക്കെതിരെ കേസെടുത്തു. അടുത്ത മാസമാണ് വിവാഹം നടത്താന്‍ തീരുമാനിച്ചിരുന്നത്.
