സൈ​ബ​ർ സാ​മ്പ​ത്തി​ക ത​ട്ടി​പ്പ്; നാ​ലു വ​ർ​ഷ​ത്തി​നി​ടെ 23 ല​ക്ഷം സൈ​ബ​ർ ത​ട്ടി​പ്പ്; തി​രി​ച്ചു​പി​ടി​ച്ച​ത് 7,000 കോ​ടി; കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളു​ടെ ഇ​ട​പെ​ട​ലി​ന് മി​ക​ച്ച നേ​ട്ടം

പ​ര​വൂ​ർ : ഡി​ജി​റ്റ​ൽ, സാ​മ്പ​ത്തി​ക സൈ​ബ​ർ ത​ട്ടി​പ്പു​ക​ൾ അ​നു​ദി​നം വ​ർ​ധി​ക്കു​മ്പോ​ഴും ന​ഷ്ട​പ്പെ​ട്ട പ​ണം തി​രി​ച്ചെ​ടു​ക്കു​ന്ന കാ​ര്യ​ത്തി​ൽ കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളു​ടെ ഇ​ട​പെ​ട​ലി​ന് മി​ക​ച്ച നേ​ട്ടം.ക​ഴി​ഞ്ഞ നാ​ലു വ​ർ​ഷ​ത്തി​നി​ടെ ല​ഭി​ച്ച 23 ല​ക്ഷ​ത്തി​ല​ധി​കം സൈ​ബ​ർ ത​ട്ടി​പ്പ് പ​രാ​തി​ക​ളി​ൽ സ​മ​യ​ബ​ന്ധി​ത​മാ​യ ഇ​ട​പെ​ട​ൽ മൂ​ലം സി​റ്റി​സ​ൺ ഫി​നാ​ൻ​ഷ്യ​ൽ സൈ​ബ​ർ ഫ്രോ​ഡ് റി​പ്പോ​ർ​ട്ടിം​ഗ് ആ​ൻ​ഡ് മാ​നേ​ജിം​ഗ് സി​സ്റ്റം വ​ഴി ഇ​തു​വ​രെ 7,000 കോ​ടി​യി​ല​ധി​കം രൂ​പ​യാ​ണ് തി​രി​ച്ചു​പി​ടി​ക്കാ​ൻ ക​ഴി​ഞ്ഞ​ത്.

അ​തി​ർ​ത്തി ക​ട​ന്നു​ള്ള ത​ട്ടി​പ്പ് ത​ട​യു​ന്ന​തി​ന് ഈ ​ഏ​ജ​ൻ​സി​ക്ക് അ​ന്താ​രാ​ഷ്‌​ട്ര സ​ഹ​ക​ര​ണ​വും സ​ഹാ​യ​ക​മാ​യി​ട്ടു​ണ്ട്. 1930 എ​ന്ന ഹെ​ൽ​പ്പ് ലൈ​ൻ ന​മ്പ​രാ​ണ് പ്ര​തി​രോ​ധ​ത്തി​ന്‍റെ ആ​ദ്യ​പ​ടി​യെ​ന്നും ഏ​ജ​ൻ​സി വ്യ​ക്ത​മാ​ക്കി.സാ​മ്പ​ത്തി​ക ത​ട്ടി​പ്പു​ക​ൾ ഉ​ട​ൻ റി​പ്പോ​ർ​ട്ട് ചെ​യ്യു​ക, കൂ​ടു​ത​ൽ ഫ​ണ്ട് വ​ഴി തി​രി​ച്ച് വി​ട​ൽ ത​ട​യു​ക, മോ​ഷ്ടി​ച്ച പ​ണം ത​ട്ടി​പ്പു​കാ​ർ പി​ൻ​വ​ലി​ക്കു​ന്ന​തി​ന് മു​മ്പ് ത​ട​യു​ക​യോ മ​ര​വി​പ്പി​ക്കു​ക​യോ ചെ​യ്യു​ന്നു​വെ​ന്ന് ഉ​റ​പ്പാ​ക്കു​ക എ​ന്നീ ല​ക്ഷ്യ​ങ്ങ​ളോ​ടെ 2021ലാ​ണ് ഈ ​സം​വി​ധാ​നം ആ​രം​ഭി​ച്ച​ത്.

ത​ത്ക്ഷ​ണ മു​ന്ന​റി​യി​പ്പു​ക​ളാ​ണ് ഈ ​സം​വി​ധാ​ന​ത്തി​ൽ ഏ​റ്റ​വും പ്ര​ധാ​നം. അ​ത് ഉ​ട​ൻ ത​ന്നെ ബാ​ങ്കിം​ഗ് ന​ട​പ​ടി​ക​ളി​ലേ​ക്ക് ന​യി​ക്കും. കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ഡേ​റ്റ പ്ര​കാ​രം ഒ​രു ഇ​ര 1930 ഹെ​ൽ​പ്പ് ലൈ​ൻ ന​മ്പ​ർ അ​ല്ലെ​ങ്കി​ൽ ഓ​ൺ​ലൈ​ൻ സൈ​ബ​ർ ക്രൈം ​പോ​ർ​ട്ട​ൽ വ​ഴി പ​രാ​തി ര​ജി​സ്റ്റ​ർ ചെ​യ്ത് ക​ഴി​ഞ്ഞാ​ൽ ബാ​ങ്കു​ക​ൾ, പേ​യ്മെ​ന്‍റ് ഗേ​റ്റ് വേ​ൾ, ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​യ്ക്ക് ത​ത്സ​മ​യ അ​ല​ർ​ട്ടു​ക​ൾ സ്വ​യ​മേ​വ അ​യ​യ്ക്കും സം​ശ​യാ​സ്പ​ദ​മാ​യ അ​ക്കൗ​ണ്ടു​ക​ളും ഇ​ട​പാ​ടു​ക​ളും ത​ട​യാ​നോ മ​ര​വി​പ്പി​ക്കാ​നോ ഇ​ത് വേ​ഗ​ത്തി​ലു​ള്ള ന​ട​പ​ടി സാ​ധ്യ​മാ​ക്കും.

മി​ക്ക സൈ​ബ​ർ കു​റ്റ​വാ​ളി​ക​ളും ഫ​ണ്ടു​ക​ൾ ഉ​ട​ൻ പി​ൻ​വ​ലി​ക്കാ​നോ കൈ​മാ​റ്റം ചെ​യ്യാ​നോ ശ്ര​മി​ക്കു​ക​യാ​ണ് പ​തി​വ്. അ​തി​നാ​ൽ ത​ട്ടി​പ്പ് ന​ട​ന്ന​തി​ന് ശേ​ഷ​മു​ള്ള ഏ​താ​നും മ​ണി​ക്കൂ​റു​ക​ൾ നി​ർ​ണാ​യ​ക​മാ​ണെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ വ്യ​ക്ത​മാ​യി.റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​തി​ലെ കാ​ല​താ​മ​സം കാ​ര​ണം പ​ല​പ്പോ​ഴും മു​ഴു​വ​ൻ തു​ക​യും ന​ഷ്ട​മാ​യ അ​ന​വ​ധി സം​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ട്.

ഇ​പ്പോ​ൾ സാ​ങ്കേ​തി​ക സം​യോ​ജ​ന​ത്തി​ലെ മി​ക​വു കാ​ര​ണം ത​ട്ടി​യെ​ടു​ത്ത ഫ​ണ്ടു​ക​ളു​ടെ ഭൂ​രി​ഭാ​ഗ​വും ത​ട​യാ​ൻ ഏ​ജ​ൻ​സി​ക്ക് സാ​ധി​ക്കു​ന്നു​ണ്ട്. ഇ​ന്ത്യ​യി​ലെ സൈ​ബ​ർ കു​റ്റ​കൃ​ത്യ​ങ്ങ​ളു​ടെ പ്ര​തി​ക​ര​ണ ച​ട്ട​ക്കൂ​ട് ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നാ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ഇ​ന്ത്യ​ൻ സൈ​ബ​ർ കു​റ്റ​കൃ​ത്യ ഏ​കോ​പ​ന കേ​ന്ദ്ര​വും സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.

സൈ​ബ​ർ കു​റ്റ​കൃ​ത്യ​ങ്ങ​ൾ ത​ട​യു​ന്ന​തി​നും ക​ണ്ടെ​ത്തു​ന്ന​തി​നും അ​ന്വേ​ഷി​ക്കു​ന്ന​തി​നും പ്ര​തി​ക​ളെ പ്രോ​സി​ക്യൂ​ട്ട് ചെ​യ്യു​ന്ന​തി​നു​മു​ള്ള ഒ​രു ദേ​ശീ​യ കേ​ന്ദ്ര​മാ​യാ​ണ് ഇ​ത് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.സ്ഥാ​ന​ത്തെ പോ​ലീ​സ് സേ​ന​ക​ൾ, കേ​ന്ദ്ര അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ, ബാ​ങ്കു​ക​ൾ, ഇ​ത​ര സാ​ങ്കേ​തി​ക പ്ലാ​റ്റ്ഫോ​മു​ക​ൾ എ​ന്നി​വ​യു​മാ​യി ഈ ​കേ​ന്ദ്രം ബ​ന്ധി​പ്പി​ക്ക​പ്പെ​ട്ടി​ട്ടു​മു​ണ്ട്.

കു​റ്റ​കൃ​ത്യാ​ന​ന്ത​ര അ​ന്വേ​ഷ​ണ​ത്തി​ൽ മാ​ത്ര​മ​ല്ല ഈ ​കേ​ന്ദ്രം ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്ന​ത്. ത​ട്ടി​പ്പു​ക​ളു​ടെ ഉ​റ​വി​ട​ങ്ങ​ൾ ക​ണ്ടെ​ത്തി സ​മാ​ന​മാ​യ ക​ബ​ളി​പ്പി​ക്ക​ലു​ക​ൾ സം​ബ​ന്ധി​ച്ച് മു​ന്ന​റി​യി​പ്പു​ക​ൾ ന​ൽ​കു​ന്ന​തി​നും കേ​ന്ദ്രം മു​ന്തി​യ പ​രി​ഗ​ണ​ന​യാ​ണ് ന​ൽ​കു​ന്ന​ത്.അ​തി​ർ​ത്തി ക​ട​ന്നു​ള്ള ത​ട്ടി​പ്പു​ക​ൾ ത​ട​യു​ന്ന​തി​നു​ള്ള അ​ന്താ​രാ​ഷ്‌​ട്ര സ​ഹ​ക​ര​ണ​വും അ​ടു​ത്തി​ടെ ഈ ​കേ​ന്ദ്രം ഉ​റ​പ്പാ​യി​ട്ടു​ണ്ട്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി 2025 ജ​നു​വ​രി​യി​ൽ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം യു​ണൈ​റ്റ​ഡ് സ്റ്റേ​റ്റ്സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഒ​ഫ് ഹോം ​ലാ​ൻ​ഡ് സെ​ക്യൂ​രി​റ്റി (ഡി​എ​ച്ച്എ​സ്) യു​മാ​യി ഒ​രു ധാ​ര​ണാ​പ​ത്ര​വും ഒ​പ്പു​വ​ച്ചി​ട്ടു​ണ്ട്.

സൈ​ബ​ർ കു​റ്റ​കൃ​ത്യ​ങ്ങ​ളി​ലെ അ​ന്വേ​ഷ​ണ​ങ്ങ​ൾ, സാ​ങ്കേ​തി​ക പ​രി​ശീ​ല​ന ശേ​ഷി വ​ർ​ധി​പ്പി​ക്ക​ൽ എ​ന്നി​വ​യി​ൽ കൂ​ടു​ത​ൽ സം​യു​ക്ത സ​ഹ​ക​ര​ണം ഉ​റ​പ്പാ​ക്കു​ക എ​ന്ന​താ​ണ് ക​രാ​ർ വ​ഴി ല​ക്ഷ്യ​മി​ടു​ന്ന​ത്.അ​ടു​ത്തി​ടെ​യാ​യി ന​ട​ക്കു​ന്ന ഭൂ​രി​ഭാ​ഗം സൈ​ബ​ർ ത​ട്ടി​പ്പു​ക​ൾ​ക്കും അ​തി​ർ​ത്തി ക​ട​ന്നു​ള്ള ബ​ന്ധ​മു​ണ്ടെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തി​നെ ഫ​ല​പ്ര​ദ​മാ​യി നേ​രി​ടു​ന്ന​തി​നും ഇ​ന്‍റ​ലി​ജ​ൻ​സ് വി​വ​ര​ങ്ങ​ൾ പ​ങ്കി​ടു​ന്ന​തി​നും അ​ന്താ​രാ​ഷ്‌​ട്ര ഏ​കോ​പ​നം അ​നി​വാ​ര്യ​മാ​ണെ​ന്നാ​ണ് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്‍റെ വി​ല​യി​രു​ത്ത​ൽ.

യു​പി​ഐ, ഇ​ന്‍റ​ർ​നെ​റ്റ് ബാ​ജിം​ഗ്, മൊ​ബൈ​ൽ വാ​ല​റ്റു​ക​ൾ എ​ന്നി​വ​യെ ആ​ശ്ര​യി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം രാ​ജ്യ​ത്ത് അ​നു​ദി​നം കു​തി​ച്ചു​യ​രു​ക​യാ​ണ്. അ​തു​കൊ​ണ്ട് ത​ന്നെ ഈ ​മേ​ഖ​ല​യി​ലും ത​ട്ടി​പ്പു​ക​ൾ വ്യാ​പ​ക​മാ​കു​ന്നു. ഇ​വ ചെ​റു​ക്കു​ന്ന​തി​നാ​ണ് ഇ​പ്പോ​ൾ കേ​ന്ദ്ര ഏ​ജ​ൻ​സി മു​ന്തി​യ പ​രി​ഗ​ണ​ന ന​ൽ​കു​ന്ന​തെ​ന്നും ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

  • എ​സ്.​ആ​ർ. സു​ധീ​ർ കു​മാ​ർ

Related posts

Leave a Comment