മദ്യം കുടുംബങ്ങളെ ഇല്ലാതാക്കുന്നു..!  മ​ദ്യ​പി​ച്ച് വീ​ട്ടി​ലെ​ത്തി​യ ഭർത്താവ് ഭാര്യയെ കത്തി കൊന്നു;  വെറും വാക്കു തർക്കം ലഹരിയിലായിരുന്ന  സതീശിനെക്കൊണ്ട് ചെയ്യിച്ചത് ഭാര്യയുടെ കൊലപാതകം

കൊ​ട്ടി​യം: യുവതി കുത്തേറ്റു മരിച്ചു. ക​ണ്ണ​ന​ല്ലൂ​ർ തോ​ട്ടും മു​ക്ക് എ​സ്എ​സ് മ​ൻ​സി​ലി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ച്ചു​വ​രി​ക​യാ​യി​രു​ന്ന ഷി​നി​ത (33) ആ​ണ് മ​രി​ച്ച​ത്. സംഭവത്തിൽ ഭ​ർ​ത്താ​വ് പു​ന്ത​ല​ത്താ​ഴം തെ​റ്റി​ച്ചി​റ വ​യ​ലി​ൽ പു​ത്ത​ൻ​വീ​ട്ടി​ൽ സ​തീ​ശ​നെ കൊ​ട്ടി​യം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​ണ് സം​ഭ​വം. മ​ദ്യ​പി​ച്ച് വീ​ട്ടി​ലെ​ത്തി​യ സ​തീ​ശ​ൻ ഭാ​ര്യ​യു​മാ​യി വാ​ക്കേ​റ്റം ന​ട​ത്തു​ക​യും അ​ടു​ക്ക​ള​യി​ൽ​നി​ന്ന് ക​ത്തി​യെ​ടു​ത്ത് തു​രു​തു​രെ കു​ത്തു​ക​യു​മാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ആ​ഴ​ത്തി​ൽ മു​റി​വേ​റ്റ ഷി​നി​ത​യെ ഉ​ട​ൻ​ത​ന്നെ കൊ​ട്ടി​യ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹം ജി​ല്ലാ​ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. മ​ക്ക​ൾ വി​ഷ്ണു. ശ്രീ​ദേ​വി, ശ്രീ​ല​ക്ഷ്മി.

Related posts