ഉ​പ​ഭോ​ക്താ​ക്ക​ളെ ഞെ​ട്ടി​ച്ച് ബി​എ​സ്എ​ൻ​എ​ൽ; കു​റ​ഞ്ഞ ചെ​ല​വി​ൽ കൂ​ടു​ത​ൽ ഡേ​റ്റ: ത​രം​ഗ​മാ​യി ‘സ്പാ​ർ​ക്ക് പ്ലാ​ൻ’

പ​ര​വൂ​ർ: കു​റ​ഞ്ഞ ചി​ല​വി​ൽ കൂ​ടു​ത​ൽ ഡാ​റ്റ എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ബി​എ​സ്എ​ൻ​എ​ൽ ഫൈ​ബ​ർ ബ്രോ​ഡ് ബാ​ൻ​ഡ് പു​തി​യ പ്ലാ​ൻ അ​വ​ത​രി​പ്പി​ച്ചു. “സ്പാ​ർ​ക്ക് പ്ലാ​ൻ’ എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന പ്ലാ​നി​ലൂ​ടെ അ​തി​വേ​ഗ ഇ​ന്‍റ​ർ​നെ​റ്റും അ​ൺ​ലി​മി​റ്റ​ഡ് കോ​ളിം​ഗും ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് ല​ഭി​ക്കും. പ്ര​തി​മാ​സം 3,300 ജി​ബി ഹൈ-​സ്പീ​ഡ് ഡാ​റ്റ​യാ​ണ് ഈ ​പ്ലാ​ൻ വാ​ഗ്ദാ​നം ചെ​യ്യു​ന്ന​ത്. 50 എം​ബി സ്പീ​ഡി​ലാ​യി​രി​ക്കും പ്ലാ​ൻ ല​ഭി​ക്കു​ക.

പ്ലാ​ൻ ല​ഭി​ക്കാ​ൻ പ്ര​തി​മാ​സം 399 രൂ​പ​യാ​ണ് ന​ൽ​കേ​ണ്ടി​വ​രി​ക. ആ​ദ്യ​ത്തെ 12 മാ​സ​ത്തി​ന് ശേ​ഷം പ്ലാ​നി​ന് ഈ​ടാ​ക്കു​ന്ന ചാ​ർ​ജി​ൽ മാ​റ്റം വ​രും. 449 രൂ​പ​യാ​യി​രി​ക്കും ഒ​രു വ​ർ​ഷ​ത്തി​ന് ശേ​ഷം ന​ൽ​കേ​ണ്ടി വ​രി​ക. ഹൈ-​സ്പീ​ഡ് ഇ​ന്‍റ​ർ​നെ​റ്റി​നൊ​പ്പം ഇ​ന്ത്യ​യി​ലെ ഏ​ത് നെ​റ്റ്‌​വ​ർ​ക്കി​ലേ​ക്കും പ​രി​ധി​യി​ല്ലാ​ത്ത വോ​യ്സ് കോ​ളു​ക​ളും ഈ ​പ്ലാ​നി​ൽ ല​ഭി​ക്കും.

എ​ന്നാ​ൽ, ഈ ​പ്ലാ​നി​ൽ ഒ​ടി​ടി സ​ബ്‌​സ്‌​ക്രി​പ്ഷ​നു​ക​ൾ ല​ഭി​ക്കി​ല്ല. ബി​എ​സ്എ​ൻ​എ​ല്ലി​ന്‍റെ ഈ ​ഫൈ​ബ​ർ പ്ലാ​ൻ ആ​ക്റ്റി​വേ​റ്റ് ചെ​യ്യാ​നാ​യി ഔ​ദ്യോ​ഗി​ക വാ​ട്‌​സ്ആ​പ് ന​മ്പ​റാ​യ 1800 4444 എ​ന്ന​തി​ലേ​ക്ക് “HI’ എ​ന്ന് സ​ന്ദേ​ശ​മ​യ​ച്ചാ​ൽ മ​തി. നി​ല​വി​ൽ ഈ ​പ്ലാ​നി​ന് വ​ൻ സ്വീ​കാ​ര്യ​ത​യാ​ണ് ല​ഭി​ക്കു​ന്ന​തെ​ന്ന് ബി​എ​സ്എ​ൻ​എ​ൽ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. മ​റ്റ് ഓ​പ്പ​റേ​റ്റ​ർ​മാ​ർ​ക്കൊ​ന്നും ഇ​ത്ര​യും കു​റ​ഞ്ഞ തു​ക​യ്ക്ക് ഏ​റെ മെ​ച്ച​പ്പെ​ട്ട പ്ലാ​നു​ക​ൾ ഒ​ന്നു​മി​ല്ല എ​ന്ന​താ​ണ് സ്വീ​കാ​ര്യ​ത​യു​ടെ പ്ര​ധാ​ന കാ​ര​ണം.

തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട മൊ​ബൈ​ൽ റി​ചാ​ർ​ജ് പ്ലാ​നു​ക​ളി​ലു​ള്ള 500 എം​ബി അ​ധി​ക ഡാ​റ്റ​യു​ടെ ഓ​ഫ​റും ബി​എ​സ്എ​ൻ​എ​ൽ നീ​ട്ടി​യി​ട്ടു​ണ്ട്. ക്രി​സ്മ​സ്-​പു​തു​വ​ത്സ​ര​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് പ്ര​ഖ്യാ​പി​ച്ച ഓ​ഫ​റു​ക​ളാ​ണ് ജ​നു​വ​രി 31 ന് ​വ​രെ നീ​ട്ടി​യി​രി​ക്കു​ന്ന​ത്. ഇ​തി​നാ​യി ഉ​പ​യോ​ക്താ​ക്ക​ൾ അ​ധി​ക തു​ക ന​ൽ​കേ​ണ്ട​തി​ല്ല.

Related posts

Leave a Comment