പുതുവത്‌സര സമ്മാനമായി  കാഞ്ഞിരം വഴി ബോട്ട് ഓടും; കോടതി ഇടപെട്ടതോടെ കാര‍്യങ്ങൾക്കെല്ലാം ഒരു തീരുമാനമായി

കോ​ട്ട​യം: പു​തു​വ​ത്സ​ര​ത്തി​ൽ കോ​ട്ട​യ​ത്തു നി​ന്ന് ആ​ല​പ്പു​ഴ​യ്ക്കു​ള്ള ബോ​ട്ട് സ​ർ​വീ​സ് കാ​ഞ്ഞി​രം വ​ഴി​യാ​കും.
ഇ​പ്പോ​ൾ ത​ക​രാ​റി​ലാ​യ കൊ​ടൂ​രാ​റ്റി​ലെ ചു​ങ്ക​ത്ത് മു​പ്പ​ത് പാ​ലം ന​ന്നാ​ക്കാ​ൻ ന​ട​പ​ടി​യാ​യി. ത​ക​രാ​ർ പ​രി​ഹ​രി​ച്ച് ജ​നു​വ​രി ഒ​ന്നി​ന് കോ​ട്ട​യം-​ആ​ല​പ്പു​ഴ ബോ​ട്ട് സ​ർ​വീ​സ് കാ​ഞ്ഞി​രം വ​ഴി​യോ​ടി​ക്കും. പാ​ലം നി​ർ​മി​ച്ച കെ​ൽ ക​ന്പ​നി ത​ന്നെ​യാ​വും ത​ക​രാ​റും പ​രി​ഹ​രി​ക്കു​ക. ന​ഗ​ര​സ​ഭ​യും ക​ന്പ​നി​യും ചേ​ർ​ന്ന് ഇ​തി​നു​ള്ള ക​രാ​റു​ണ്ടാ​ക്കി.

ആ​ദ്യം എ​ട്ട​ര ല​ക്ഷം ചോ​ദി​ച്ച ക​ന്പ​നി മൂ​ന്നു ല​ക്ഷ​ത്തി​നു പാ​ലം ന​ന്നാ​ക്കാ​മെ​ന്നു സ​മ്മ​തി​ച്ച​തോ​ടെ​യാ​ണ് പ്ര​ശ്ന​ത്തി​ന് തീ​രു​മാ​ന​മാ​യ​ത്. ന​ഗ​ര​സ​ഭ​യാ​ണ് അ​റ്റ​കു​റ്റ​പ്പ​ണി​ക്കു​ള്ള തു​ക ന​ല്കു​ന്ന​ത്. പാ​ല​ത്തി​ന്‍റെ ത​ക​രാ​ർ പ​രി​ഹ​രി​ക്കു​ന്ന​തോ​ടൊ​പ്പം വൈ​ദ്യു​തി ഇ​ല്ലാ​ത്ത സ​മ​യ​ത്ത് പാ​ലം ഒ​രാ​ൾ​ക്ക് ത​നി​യേ പൊ​ക്കാ​വു​ന്ന രീ​തി​യി​ൽ ക്ര​മീ​ക​രി​ക്കാ​മെ​ന്ന് കെ​ൽ ക​ന്പ​നി ന​ഗ​ര​സ​ഭ​യ്ക്ക് ഉ​റ​പ്പു ന​ല്കി.

മാ​ത്രവു​മ​ല്ല ഒ​രു വ​ർ​ഷ​ത്തെ മെ​യി​ന്‍റ​ന​സ് പ​ണി​ക​ളും കെ​ൽ ക​ന്പ​നി ചെ​യ്യ​ണ​മെ​ന്നാ​ണ് ക​രാ​ർ. ഇ​ക്കാ​ര്യ​ങ്ങ​ളെ​ല്ലാം ഭം​ഗി​യാ​യി പൂ​ർ​ത്തി​യാ​യാ​ൽ പു​തു​വ​ത്സ​ര​ത്തി​ന് കോ​ട്ട​യ​ത്തു നി​ന്നു​ള്ള ബോ​ട്ട് കാ​ഞ്ഞി​രം വ​ഴി ആ​ല​പ്പു​ഴ​യ്ക്ക് ഓ​ടും.
പ​ത്തു മാ​സ​ത്തോ​ള​മാ​യി ചു​ങ്ക​ത്ത് മു​പ്പ​ത് പാ​ലം ത​ക​രാ​റി​ലാ​ണ്. 53 ല​ക്ഷം രൂ​പ മൂ​ട​ക്കി കെ​ൽ ക​ന്പ​നി​യാ​ണ് ബോ​ട്ട് വ​രു​ന്പോ​ൾ ഉ​യ​ർ​ത്താ​വു​ന്ന നി​ല​യി​ലു​ള്ള പാ​ലം നി​ർ​മി​ച്ച​ത്.

പാ​ലം ഉ​യ​ർ​ത്താ​നാ​വാ​തെ വ​ന്ന​തോ​ടെ കോ​ട്ട​യ​ത്തുനി​ന്ന് കാ​ഞ്ഞി​രം വ​ഴി ആ​ല​പ്പു​ഴ​യ്ക്കു​ള്ള ബോ​ട്ട് സ​ർ​വീ​സ് നി​ല​ച്ചു. പ​ക​രം പ​ള്ളം വ​ഴി​യാ​ണ് ഇ​പ്പോ​ൾ സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്.കാ​ഞ്ഞി​രം വ​ഴി ബോ​ട്ട് സ​ർ​വീ​സ് മു​ട​ങ്ങി​യ​തോ​ടെ കാ​യ​ൽ മേ​ഖ​ല​യി​ലെ​യും ആ​ർ​ ബ്ലോ​ക്കി​ലെ​യും വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​ഠ​ന​ത്തെ ബാ​ധി​ച്ചു. നി​ര​വ​ധി പ​രാ​തി​ക​ൾ ന​ല്കി മ​ടു​ത്ത നാ​ട്ടു​കാ​ർ ഒ​ടു​വി​ൽ ലീ​ഗ​ൽ സ​ർ​വീ​സ് അ​തോ​റി​റ്റി​യെ സ​മീ​പി​ച്ചു.

ഇ​തോ​ടെ​യാ​ണ് പാ​ലം​ പ​ണി​ക്ക് ചൂ​ടേ​റി​യ​ത്. ന​ഗ​ര​സ​ഭാ അ​ധി​കൃ​ത​രും തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ എം​എ​ൽ​എ​യും ജ​ല​ഗ​താ​ഗ​ത വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും കോ​ട​തി​യി​ലെ​ത്തി. കോ​ട​തി നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്നാ​ണ് ന​ഗ​ര​സ​ഭ കെ​ൽ ക​ന്പ​നി അ​ധി​കൃ​ത​രു​മാ​യി വീ​ണ്ടും ച​ർ​ച്ച ന​ട​ത്തി പാ​ലം അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കു​ള്ള ക​രാ​റു​ണ്ടാ​ക്കി​യ​ത്.

Related posts