ഭര്‍ത്താവും വേലക്കാരിയും തമ്മില്‍ അവിഹിതബന്ധമെന്ന് ഭാര്യയ്ക്ക് സംശയം ! ഭാര്യയുടെ ക്വട്ടേഷന്‍ അനുസരിച്ച് ആറംഗ സംഘം യുവതിയായ വേലക്കാരിയെ മാറിമാറി ബലാല്‍സംഗം ചെയ്തു…

ഭുവനേശ്വര്‍: ഭര്‍ത്താവിന് വീട്ടുവേലക്കാരിയുമായി അവിഹിതബന്ധമുണ്ടെന്ന സംശയത്തില്‍ വേലക്കാരിയ്‌ക്കെതിരേ വീട്ടമ്മയുടെ ക്വട്ടേഷന്‍. ഇതേത്തുടര്‍ന്ന് ആറംഗ സംഘം യുവതിയായ വേലക്കാരിയെ തട്ടിക്കൊണ്ടു പോയി മാറിമാറി ബലാല്‍സംഗം ചെയ്തു. വീട്ട് ജോലിക്കാരിയെ തട്ടിക്കൊണ്ട് പോയ സംഘം ക്രൂരമായി മര്‍ദ്ദിച്ച ശേഷം കൂട്ട ബലാത്സംഗം ചെയ്യുകയായിരുന്നു. ഒഡീഷയിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. കേന്ദ്രാപ്പാറയിലെ മകളുടെ വീട്ടില്‍ നിന്നാണ് സംഘം നാല്‍പതുകാരിയായ വീട്ടുജോലിക്കാരിയെയും മകളുടെ ഭര്‍ത്താവിനേയും തട്ടിക്കൊണ്ട് പോയത്.

അടുത്തുള്ള വിജനമായ സ്ഥലത്ത് എത്തിച്ച് ഇരുവരെയും സംഘം തല്ലി ചതച്ചു. മകളുടെ ഭര്‍ത്താവ് ബോധരഹിതനായതോടെ സ്ത്രീയെ സംഘത്തിലുള്ളവര്‍ മാറി മാറി ബലാത്സംഗം ചെയ്തു. അവശയായ സ്ത്രീയുടെ ജനനേന്ദ്രിയത്തില്‍ മൂര്‍ച്ഛയുള്ള വസ്തുകൊണ്ട് മുറിവേല്‍പ്പിച്ചു. ഈ സമയം എല്ലാത്തിനും സാക്ഷിയായി ക്വട്ടേഷന്‍ നല്‍കിയ സ്ത്രീയും ഉണ്ടായിരുന്നു. ഭര്‍ത്താവിന്റെ അനിയനേയും സുഹൃത്തുക്കളേയും കൂട്ടിയാണ് വീട്ടമ്മ എത്തിയത്.

വീട്ടില്‍ അതിക്രമിച്ച് കടന്ന് രണ്ടു പേരെയും തട്ടിക്കൊണ്ടുപോകുമ്പോള്‍ മകളെ സംഘം വെറുതെ വിട്ടിരുന്നു. തുടര്‍ന്ന് മകള്‍ പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു. പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തില്‍ മകളാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ സ്ത്രീയെയും മരുമകനെയും അവശനിലയില്‍ കണ്ടെത്തി. സംഭവത്തില്‍ ആറുപേരെയും പോലീസ് അറസ്റ്റു ചെയ്തു.

Related posts