ബോംബ് ഉണ്ടാക്കാൻ പഠിച്ചത്  യു ട്യൂബ് നോക്കിയാണ് സാറേ; ഏറ്റുമാനൂരിൽ പോ​ലീ​സി​നു നേ​രേ പെ​ട്രോ​ൾ ബോം​ബ് എ​റി​ഞ്ഞ പ്ര​തി പോലീസ് പിടിയിൽ


ഏ​റ്റു​മാ​നൂ​ർ: അ​തി​ര​ന്പു​ഴ​യി​ൽ പോ​ലീ​സി​നു നേ​രെ പെ​ട്രോ​ൾ ബോം​ബ് എ​റി​ഞ്ഞ പ്ര​തി ബോം​ബ് നി​ർ​മി​ക്കാ​ൻ പ​ഠി​ച്ച​ത് യൂ​ട്യൂ​ബ് നോ​ക്കി. കോ​ട​തി​യി​ൽ കീ​ഴ​ട​ങ്ങി​യ പ്ര​തി​യു​ടെ വീ​ട്ടി​ലും മ​റ്റ് സ​ങ്കേ​ത​ങ്ങ​ളി​ലും പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ങ്കി​ലും പ്ര​ത്യ​കി​ച്ച് ഒ​ന്നും ക​ണ്ടെ​ത്താ​നാ​യി​ല്ല. അ​ഞ്ചു മാ​സ​ത്തോ​ളം ഒ​ളി​വി​ൽ ക​ഴി​ഞ്ഞ തെ​ള്ള​കം ചൂ​ര​ക്കു​ളം ക്രി​സ്റ്റി ജോ​സ​ഫ് (23) ആ​ണ് ഇ​ന്ന​ലെ ഏ​റ്റു​മാ​നൂ​ർ ജു​ഡീ​ഷൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ കീ​ഴ​ട​ങ്ങി​യ​ത്.

ഇ​തി​നു​ശേ​ഷം പോ​ലീ​സ് സം​ഘം ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി ചോ​ദ്യം ചെ​യ്യു​ക​യാ​യി​രു​ന്നു. ചോ​ദ്യം ചെ​യ്യ​ലി​ലാ​ണ് യൂ​ട്യൂ​ബും മ​റ്റ് സൈ​റ്റു​ക​ളും നോ​ക്കി​യാ​ണ് വ​ള​രെ കു​റ​ഞ്ഞ ചെ​ല​വി​ൽ ബോം​ബ് ഉ​ണ്ടാ​ക്കു​ന്ന വി​ദ്യ പ​ഠി​ച്ചെ​ടു​ത്ത​തെ​ന്ന് പ്ര​തി പ​റ​ഞ്ഞു. ഇ​യാ​ൾ ഇ​തി​നു മു​ന്പും ബോം​ബ് ഉ​ണ്ടാ​ക്കി​യി​ട്ടു​ള്ള​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. ക്രി​സ്റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​ലി​യ ക​ഞ്ചാ​വ് സം​ഘ​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.

അ​ന്ന് അ​ക്ര​മ​ത്തി​നാ​യി പെ​ട്രോ​ൾ ബോം​ബ് ഉ​ണ്ടാ​ക്കി​യ​തും സം​ഘാം​ഗ​ങ്ങ​ളെ ഒ​പ്പം കൂ​ട്ടി​യ​തും ആ​ക്ര​മ​ണം ന​ട​ത്തി​യ​തും ക്രി​സ്റ്റി​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റി​ലാ​യി​രു​ന്നു കോ​ട്ട​മു​റി റോ​ഡി​ലൂ​ടെ അ​മി​ത വേ​ഗ​ത്തി​ൽ പാ​ഞ്ഞ യു​വാ​വി​നെ നാ​ട്ടു​കാ​ർ ചോ​ദ്യം ചെ​യ്തി​രു​ന്നു. തു​ട​ർ​ന്ന് നാ​ട്ടു​കാ​രും യു​വാ​വു​മാ​യി വാ​ക്കേ​റ്റം ഉ​ണ്ടാ​വു​ക​യും അ​തി​നു​ശേ​ഷം അ​വി​ടെ നി​ന്നും പോ​യ യു​വാ​വ് തി​രി​കെ ത​ന്‍റെ ഗു​ണ്ടാ സം​ഘാം​ഗ​ങ്ങ​ളു​മാ​യി എ​ത്തി വീ​ട് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

ഇ​തി​നു​ശേ​ഷം ര​ണ്ടാ​മ​ത്ത് എ​ത്തി വീ​ണ്ടും വീ​ട് ത​ക​ർ​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ട​യി​ലാ​ണ് പോ​ലീ​സ് പെ​ട്രോ​ളിം​ഗ് സം​ഘ​ത്തെ ക​ണ്ട​ത്. പോ​ലീ​സ് ഇ​വ​രു​ടെ അ​ടു​ത്തേ​ക്ക് ചെ​ന്ന​തും പോ​ലീ​സി​ന് നേ​രെ പെ​ട്രോ​ൾ ബോം​ബ് വ​ലി​ച്ചെ​റി​യു​ക​യാ​യി​രു​ന്നു.

Related posts