“ബൂ​ത്ത് പി​ടി​ത്തം’ വീ​ഡി​യോ​യി​ൽ; ബ​ട്ട​ൻ അ​മ​ർ​ത്തി​യ പോ​ളിം​ഗ് ഏ​ജ​ന്‍റ് അ​റ​സ്റ്റി​ൽ

ഫ​രീ​ദാ​ബാ​ദ്: വോ​ട്ട​ർ​മാ​രെ സ്വാ​ധീ​നി​ക്കാ​ൻ ശ്ര​മി​ച്ച പോ​ളിം​ഗ് ഏ​ജ​ന്‍റ് അ​റ​സ്റ്റി​ൽ. ഡ​ൽ​ഹി​ക്കു സ​മീ​പ​ത്തെ ഫ​രീ​ദാ​ബാ​ദി​ലാ​ണു സം​ഭ​വം. ഏ​ജ​ന്‍റ് വോ​ട്ട​ർ​മാ​രെ സ്വാ​ധീ​നി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​ന്‍റെ വീ​ഡി​യോ ട്വിറ്ററിൽ എ​ത്തി​യ​തോ​ടെ​യാ​ണ് അ​റ​സ്റ്റ്.

ഫ​രീ​ദാ​ബാ​ദി​ലെ പ്രി​താ​ല​യി​ലെ പോ​ളിം​ഗ് ബൂ​ത്തി​ലാ​ണു സം​ഭ​വം. നീ​ല ടീ ​ഷ​ർ​ട്ട് ധ​രി​ച്ച പോ​ളിം​ഗ് ഏ​ജ​ന്‍റ് ഒ​രു സ്ത്രീ ​വോ​ട്ട് ചെ​യ്യാ​ൻ എ​ത്തി​യ​പ്പോ​ൾ എ​ഴു​ന്നേ​റ്റ് പോ​യി വോ​ട്ടിം​ഗ് മെ​ഷീ​നി​ൽ ബ​ട്ട​ൻ അ​മ​ർ​ത്തി​യ ശേ​ഷം തി​രി​ച്ചു​വ​ന്ന് സീ​റ്റി​ൽ ഇ​രി​ക്കു​ന്ന​താ​യാ​ണ് വീ​ഡി​യോ​യി​ലു​ള്ള​ത്. മ​റ്റു ര​ണ്ടു സ്ത്രീ​ക​ൾ വോ​ട്ടു ചെ​യ്യാ​ൻ എ​ത്തി​യ​പ്പോ​ഴും ഇ​യാ​ൾ ഇ​ത് ആ​വ​ർ​ത്തി​ച്ചു.

ഈ ​സ​മ​യ​ത്ത് പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ർ ആ​രും ത​ന്നെ മു​റി​യി​ൽ ഇ​യാ​ളെ ത​ട​യാ​ൻ ശ്ര​മി​ച്ചി​ല്ല. വീ​ഡി​യോ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ച​തോ​ടെ നി​ര​വ​ധി ആ​ളു​ക​ൾ ഇ​യാ​ൾ​ക്കെ​തി​രേ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തേ​തു​ട​ർ​ന്ന് ഹ​രി​യാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ പോ​ലീ​സി​നോ​ടു നി​ർ​ദേ​ശി​ച്ചു.

എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത പോ​ലീ​സ് ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്തു. ഇ​യാ​ളു​ടെ പേ​രോ ഏ​തു പാ​ർ​ട്ടി​യു​ടെ പോ​ളിം​ഗ് ഏ​ജ​ന്‍റാ​ണ് എ​ന്ന​തോ വ്യ​ക്ത​മ​ല്ല.

Related posts