ജീവിതത്തിലെ മ​നോ​ഹ​ര നി​മി​ഷം പ​ക​ര്‍​ത്താ​നാ​ളി​ല്ല ! വി​വാ​ഹ​ത്തി​ല്‍ നി​ന്നു പി​ന്മാ​റി വ​ധു…

ഇ​പ്പോ​ഴ​ത്തെ വി​വാ​ഹ​ച്ച​ട​ങ്ങു​ക​ള്‍ ഫോ​ട്ടാ​ഗ്രാ​ഫ​ര്‍​മാ​ര്‍​ക്കു വേ​ണ്ടി​യു​ള്ള​താ​ണെ​ന്ന് പ​റ​യാ​റു​ണ്ട്. കാ​ര​ണം അ​വ​രു​ടെ സൗ​ക​ര്യം നോ​ക്കി​യാ​ണ് വി​വാ​ഹ​ച്ച​ട​ങ്ങു​ക​ള്‍ ന​ട​ത്താ​റു​ള്ള​ത്.

കാ​ര്യ​ങ്ങ​ള്‍ ഇ​ങ്ങ​നെ​യൊ​ക്കെ ആ​ണെ​ന്നി​രി​ക്കെ വി​വാ​ഹ​ച്ച​ട​ങ്ങ​ളു​ക​ള്‍ പ​ക​ര്‍​ത്താ​ന്‍ ഫോ​ട്ടോ​ഗ്രാ​ഫ​ര്‍ ഇ​ല്ലെ​ങ്കി​ല്‍ എ​ന്താ​യി​രി​ക്കും അ​വ​സ്ഥ.

വി​വാ​ഹ ച​ട​ങ്ങു​ക​ള്‍ പ​ക​ര്‍​ത്താ​ന്‍ വ​ര​ന്‍ ഫോ​ട്ടോ​ഗ്രാ​ഫ​റെ ഏ​ര്‍​പ്പാ​ടാ​ക്കാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് വ​ധു വി​വാ​ഹ​ത്തി​ല്‍ നി​ന്നു പി​ന്മാ​റി​യ വാ​ര്‍​ത്ത​യാ​ണ് ഇ​പ്പോ​ള്‍ പു​റ​ത്തു​വ​രു​ന്ന​ത്.

ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ കാ​ണ്‍​പൂ​രി​ല്‍ ദെ​ഹാ​ത് ജി​ല്ല​യി​ലാ​ണ് സം​ഭ​വം. വി​വാ​ഹ മ​ണ്ഡ​പ​ത്തി​ല്‍ എ​ത്തി ച​ട​ങ്ങു​ക​ള്‍ ന​ട​ക്കു​ന്ന​തി​ന് തൊ​ട്ടു​മു​ന്‍​പാ​ണ് ഫോ​ട്ടോ​ഗ്രാ​ഫ​ര്‍ ഇ​ല്ലെ​ന്ന് വ​ധു മ​ന​സ്സി​ലാ​ക്കി​യ​ത്.

ജീ​വി​ത​ത്തി​ലെ മ​നോ​ഹ​ര​മാ​യ നി​മി​ഷ​ങ്ങ​ള്‍ പ​ക​ര്‍​ത്താ​ന്‍ ആ​രും ഇ​ല്ലെ​ന്ന് പ​റ​ഞ്ഞ​പ്പോ​ള്‍ വ​ധു വി​വാ​ഹ വേ​ദി വി​ട്ടി​റ​ങ്ങി.

സ്വ​ന്തം വി​വാ​ഹം ശ​രി​യാ​യി ന​ട​ത്താ​ന​റി​യാ​ത്ത വ​ര​ന്‍, ത​ന്നെ എ​ങ്ങ​നെ ജീ​വി​ത​കാ​ലം മു​ഴു​വ​ന്‍ ന​ന്നാ​യി നോ​ക്കു​മെ​ന്നാ​ണ് വ​ധു​വി​ന്റെ ചോ​ദ്യം.

യു​വ​തി​യെ അ​നു​ന​യി​പ്പി​ക്കാ​ന്‍ ഇ​വ​രു​ടെ ബ​ന്ധു​ക്ക​ള്‍ ശ്ര​മി​ച്ചെ​ങ്കി​ലും ന​ട​ന്നി​ല്ല. മം​ഗ​ള്‍​പൂ​രി​ലാ​ണ് വ​ധു​വി​ന്റെ വീ​ട്. അ​ടു​ത്ത ഗ്രാ​മ​മാ​യ ഭോ​ഗ്നി​പൂ​ര്‍ സ്വ​ദേ​ശി​യാ​ണ് വ​ര​ന്‍.

അ​നു​ന​യ നീ​ക്ക​ങ്ങ​ള്‍ പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ പ്ര​ശ്നം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി. യു​വ​തി തീ​രു​മാ​ന​ത്തി​ല്‍ ഉ​റ​ച്ചു​നി​ന്ന​തോ​ടെ വി​വാ​ഹം വേ​ണ്ടെ​ന്ന് വ​യ്ക്കു​ക​യാ​യി​രു​ന്നു.

പ​ര​സ്പ​രം കൈ​മാ​റി​യ പ​ണ​വും മ​റ്റ് വി​ല​പി​ടി​പ്പു​ള്ള സ​മ്മാ​ന​ങ്ങ​ളും ഇ​രു​കൂ​ട്ട​രും തി​രി​കെ ന​ല്‍​കി​യ​തോ​ടെ പ്ര​ശ്‌​നം പ​രി​ഹ​രി​ക്ക​പ്പെ​ട്ടു.

Related posts

Leave a Comment