​ ബുണ്ട​സ്‌ ലി​ഗ മാ​സ്ക് അ​ണി​യും

ബ​​ർ​​ലി​​ൻ: ജ​​ർ​​മ​​ൻ ദേ​​ശീ​​യ ഫു​​ട്ബോ​​ൾ ലീ​​ഗാ​​യ ബു​​ണ്ട​​സ്‌​ ലി​​ഗ അ​​ടു​​ത്ത മാസം പു​​നരാ​​രം​​ഭി​​ക്കു​​ന്പോ​​ൾ ക​​ളി​​ക്കാ​​ർ മാ​​സ്ക് അ​​ണി​​ഞ്ഞാ​​കും ക​​ള​​ത്തി​​ലെ​​ത്തു​​ക.

കൊ​​റോ​​ണ വൈ​​റ​​സി​​നെ പ്ര​​തി​​രോ​​ധി​​ക്കാ​​ൻ ക​​ളി​​ക്കാ​​ർ മാ​​സ്ക് ധ​​രി​​ക്ക​​ണ​​മെ​​ന്ന് ജ​​ർ​​മ​​നി​​യി​​ലെ തൊ​​ഴി​​ൽ​​മ​​ന്ത്രാ​​ല​​യം നി​​ർ​​ദേ​ശി​​ച്ചു. ക​​ളി​​ക്കാ​​ർ​​ക്ക് ക​​ർ​​ശ​​ന ശു​​ചി​​ത്വ ന​​ട​​പ​​ടി​​ക​​ളോ​​ടെ​​യാ​​വും മ​​ൽ​​സ​​ര​​ങ്ങ​​ൾ ന​​ട​​ക്കു​​ക. സ്റ്റേ​​ഡി​​യ​​ങ്ങ​​ളി​​ൽ കാ​​ണി​​ക​​ൾ​​ക്കു പ്ര​​വേ​​ശ​​ന​​മു​​ണ്ടാ​​കി​​ല്ല.

കൊ​​റോ​​ണ വൈ​​റ​​സ് വ്യാ​​പ​​ന ഭീ​​ഷ​​ണി​​യെ​​ത്തു​​ട​​ർ​​ന്ന് നി​​ർ​​ത്തി​​വ​​ച്ച ലീ​​ഗ് മേ​​യ് ഒ​​ന്പ​​തി​​നാ​​ണ് പു​​ന​​രാ​​രം​​ഭി​​ക്കു​​ക. ഏ​​പ്രി​​ൽ 30 ന് ​​ചാ​​ൻ​​സ​​ല​​ർ ആം​​ഗ​​ലാ മെ​​ർ​​ക്ക​​ലും സം​​സ്ഥാ​​ന അ​​ധി​​കാ​​രി​​ക​​ളമാ​​യി ന​​ട​​ക്കു​​ന്ന ച​​ർ​​ച്ച​​യി​​ൽ അ​​ന്തി​​മ ത​​ീരു​​മാ​​നം പ്ര​​ഖ്യാ​​പി​​ക്കു​​മെ​​ന്ന് ബുണ്ടസ് ലി​​ഗ ബോ​​സ് ക്രി​​സ്റ്റ്യ​ൻ സൈ​​ഫ​​ർ​​ട്ട് അ​​റി​​യി​​ച്ചു.

രോ​​ഗ​​ബാ​​ധ ഏ​​റെ​​ക്കു​​റെ നി​​യ​​ന്ത്ര​​ണ​​വി​​ധേ​​യ​​മാ​​യ സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണ് ഫു​​ട്ബോ​​ൾ ലീ​​ഗ് പു​​ന​​രാ​​രം​​ഭി​​ക്കു​​ന്ന​​തി​​ന് അ​​നു​​മ​​തി നല്‌കിയിരിക്കുന്നത്.

ജോ​​സ് കു​​ന്പി​​ളു​​വേ​​ലി​​ൽ

Related posts

Leave a Comment