നിരക്ക് വർധന: ബസ് മേഖലയുടെ നിലനിൽപ്പിന് വേണ്ടി; സ്വകാര്യ ബസ് ഉടമകൾക്ക് സർക്കാർ ആനുകൂല്യം നൽക്കാത്തിടത്തോളം കൺസെഷൻ അവകാശമല്ലെന്ന്  ജസ്റ്റീസ് രാമചന്ദ്രൻ

തിരുവനന്തപുരം: കെഎസ്ആർടിസി, സ്വകാര്യ ബസ് മേഖലകളുടെ നിലനിൽപ്പിന് വേണ്ടിയാണ് നിരക്ക് വർധന ശിപാർശ ചെയ്തതെന്ന് ജസ്റ്റീസ് രാമചന്ദ്രൻ. സർക്കാർ മറ്റ് ആനൂകൂല്യങ്ങൾ സ്വകാര്യ ബസ് ഉടമകൾക്ക് നൽകാത്തിടത്തോളം വിദ്യാർഥികൾക്ക് കണ്‍സെഷൻ ഒരു അവകാശമല്ലെന്നും അദ്ദേഹം പറഞ്ഞു.

2014ന് ശേഷം ബസ് ചാർജ് വർധിപ്പിച്ചിട്ടില്ലെന്നും അതിനാൽ അടിയന്തരമായി നിരക്ക് വർധിപ്പിക്കണമെന്നും ജസ്റ്റീസ് രാമചന്ദ്രൻ കമ്മിറ്റി നേരത്തെ ശിപാർശ ചെയ്തിരുന്നു. ഇതേതുടർന്നു ചൊവ്വാഴ്ച ചേ​​​ർ​​​ന്ന ഇ​​​ട​​​തു​​​മു​​​ന്ന​​​ണി യോ​​​ഗ​​വും ചാ​​​ർ​​​ജ് വ​​​ർ​​​ധി​​​പ്പി​​​ക്കാ​​​ൻ സ​​​ർ​​​ക്കാ​​​രി​​​നോ​​​ടു ശി​​​പാ​​​ർ​​​ശ ചെ​​​യ്തു. ഇ​​​ന്നു ചേ​​​രു​​​ന്ന മ​​​ന്ത്രി​​​സ​​​ഭാ​​​യോ​​​ഗം നി​​​ര​​​ക്കുവ​​​ർ​​​ധ​​​ന അം​​​ഗീ​​​ക​​​രി​​​ച്ചേ​​​ക്കുമെന്നാണ് സൂചന.

ഓ​​​ർ​​​ഡി​​​ന​​​റി ബ​​​സു​​​ക​​​ളു​​​ടെ മി​​​നി​​​മം ചാ​​ർ​​ജ് ഏ​​​ഴു രൂ​​​പ​​​യി​​​ൽനി​​​ന്ന് എ​​​ട്ടു രൂ​​​പ​​​യാ​​​യി വ​​​ർ​​​ധി​​​പ്പി​​​ക്കും. കി​​​ലോ​​​മീ​​​റ്റ​​​ർ നി​​​ര​​​ക്കി​​​ൽ ആ​​​റു പൈ​​​സ മു​​​ത​​​ൽ 15 പൈ​​​സ വ​​​രെ വ​​​ർ​​​ധി​​​പ്പി​​​ക്കാ​​​നും ശി​​​പാ​​​ർ​​​ശ​​​യു​​​ണ്ട്. ഓ​​​ർ​​​ഡി​​​ന​​​റി ബ​​​സി​​​ന് കി​​​ലോ​​​മീ​​​റ്റ​​​റി​​​ന് 64 പൈ​​​സ 70 പൈ​​​സ​​​യാ​​​ക്കും. വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു യാ​​​ത്രാ​​​സൗ​​​ജ​​​ന്യം ഇ​​​പ്പോ​​​ഴു​​​ള്ള​​​തോതിൽ തു​​​ട​​​രും. എ​​​ന്നാ​​​ൽ, വ​​​ർ​​​ധി​​​പ്പി​​​ച്ച നി​​​ര​​​ക്കി​​​ന് ആ​​​നു​​​പാ​​​തി​​​ക​​​മാ​​​യ വ​​​ർ​​​ധ​​​ന അ​​​വ​​​രു​​​ടെ നി​​​ര​​​ക്കി​​​ലു​​​മു​​​ണ്ടാ​​​കും.

Related posts