വേർപിരിയാനെത്തിയ യുവദമ്പതികൾ കമ്മീഷന്‍റെ ഇടപെടലിൽ തിരികെ ഒന്നിച്ചു പോയി; കേസ് പിൻവലിക്കാനും തീരുമാനിച്ചു

കൊല്ലം :സം​സ്ഥാ​ന വ​നി​താ ക​മ്മീ​ഷ​ന്‍ കൊ​ല്ലം ആ​ശ്രാ​മം ഗ​സ്റ്റ് ഹൗ​സി​ല്‍ ന​ട​ത്തി​യ അ​ദാ​ല​ത്തി​ല്‍ ഏ​ഴു കേ​സു​ക​ളി​ല്‍ തീ​ര്‍​പ്പ് ക​ല്പ്പി​ച്ചു. ക​മ്മീ​ഷ​ന്‍ അ​ധ്യ​ക്ഷ എം.​സി. ജോ​സ​ഫൈ​ന്‍, അം​ഗ​ങ്ങ​ളാ​യ ഷാ​ഹി​ദ ക​മാ​ല്‍, അ​ഡ്വ. എം.​എ​സ് താ​ര എ​ന്നി​വ​രുടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു അ​ദാ​ല​ത്ത്.

58 കേ​സു​ക​ള്‍ പ​രി​ഗ​ണി​ച്ചു. 25 കേ​സു​ക​ള്‍ അ​ടു​ത്ത സി​റ്റിം​ഗി​ല്‍ പ​രി​ഗ​ണി​ക്കും. അ​ഞ്ചു പ​രാ​തി​ക​ള്‍ കോ​ട​തി ന​ട​പ​ടി​ക​ള്‍​ക്കാ​യും നാ​ലെ​ണ്ണം പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​നാ​യും മാ​റ്റി​വ​ച്ചു. പ​രാ​തി​ക​ളി​ല്‍ ഭൂ​രി​ഭാ​ഗ​വും കു​ടും​ബ​പ്ര​ശ്​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​യാ​ണെ​ന്ന് വ​നി​താ​ക​മ്മി​ഷ​ന്‍ അ​ധ്യ​ക്ഷ പ​റ​ഞ്ഞു.

മ​ദ്യ​ത്തി​ന്റെ​യും മ​റ്റ് ല​ഹ​രി​വ​സ്തു​ക്ക​ളു​ടെ​യും ഉ​പ​യോ​ഗ​മാ​ണ് പ​ല പ​രാ​തി​ക​ള്‍​ക്കും കാ​ര​ണ​മാ​കു​ന്ന​ത്.ലീ​ഗ​ല്‍ ക​ണ്‍​സ​ള്‍​ട്ട​ന്‍​സി സ്ഥാ​പ​ന​ത്തി​ലെ ട്രേ​ഡ് യൂ​ണി​യ​ന്‍ പ്ര​ശ്​ന​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജീ​വ​ന​ക്കാ​രി​യാ​യ അ​ഭി​ഭാ​ഷ​ക ന​ല്‍​കി​യ പ​രാ​തി​യി​ല്‍ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കാ​നും സ്ത്രീ​ത്വ​ത്തെ അ​പ​കീ​ര്‍​ത്തി​പ്പെ​ടു​ത്തു​ന്ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഒ​ഴി​വാ​ക്കാ​നും ക​മ്മീ​ഷ​ന്‍ നി​ര്‍​ദ്ദേ​ശി​ച്ചു.

ജീ​വ​നാം​ശ തു​ക ന​ല്‍​കു​ന്ന​തി​ല്‍ ഭ​ര്‍​ത്താ​വ് വീ​ഴ്ച വ​രു​ത്തി​യെ​ന്നു കാ​ട്ടി ആ​ദി​വാ​സി യു​വ​തി സ​മ​ര്‍​പ്പി​ച്ച പ​രാ​തി​യും തീ​ര്‍​പ്പാ​ക്കി. കു​ടി​ശിക തു​ക​യാ​യ 23,000 രൂ​പ​യും ഈ ​മാ​സ​ത്തെ ജീ​വ​നാം​ശ​ത്തോ​ടൊ​പ്പം 2000 രൂ​പ കൂ​ടി ചേ​ര്‍​ത്ത് 7000 രൂ​പ​യും ന​ല്‍​കാ​ന്‍ ക​മ്മീ​ഷ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.

വി​വാ​ഹ​മോ​ച​ന​ത്തി​ല്‍ നി​ന്ന് യു​വ​ദ​മ്പ​തി​ക​ളെ പി​ന്തി​രി​പ്പാ​ക്കാ​നും വ​നി​താ ക​മ്മീ​ഷ​ന്‍റെ ഇ​ട​പെ​ട​ല്‍ വ​ഴി​യൊ​രു​ക്കി. കൗ​ണ്‍​സ​ലിം​ഗ് ന​ട​ത്തി​യാ​ണ് കു​ടും​ബ​കോ​ട​തി​യി​ലെ കേ​സ് പി​ന്‍​വ​ലി​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ലേ​ക്ക് ദ​മ്പ​തി​ക​ളെ എ​ത്തി​ച്ച​ത്.

അ​ഡ്വ. ആ​ര്‍.​സ​രി​ത, അ​ഡ്വ. പി​ങ്കി​ള്‍ ശ​ശി, വ​നി​താ സെ​ല്‍ എ​സ്. ഐ. ​എ​സ്. വ​ത്സ​ല​കു​മാ​രി, കൗ​ണ്‍​സ​ല​ര്‍ സി​സ്റ്റ​ര്‍ സം​ഗീ​ത തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. ഒ​ക്​ടോ​ബ​ര്‍ ഒ​ന്നി​നാ​ണ് അ​ടു​ത്ത സി​റ്റിം​ഗ്.

Related posts