ഇക്കാര്യത്തിൽ ഞങ്ങളൊന്ന്…! കൂ​ലി വ​ർ​ധ​ന​വ് ആ​വ​ശ്യ​പ്പെ​ട്ട് തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ അങ്കമാലിയിൽ ബസ് സമരം ആരംഭിച്ചു

bus-strikeഅ​ങ്ക​മാ​ലി: മേ​ഖ​ല​യി​ൽ അ​നി​ശ്ചി​ത​കാ​ല സ്വ​കാ​ര്യ ബ​സ് സ​മ​രം ആ​രം​ഭി​ച്ചു. കൂ​ലി വ​ർ​ധ​ന​വ് ആ​വ​ശ്യ​പ്പെ​ട്ട് എ​ല്ലാ തൊ​ഴി​ലാ​ളി യൂ​ണി​യ​നു​ക​ളി​ലേ​യും തൊ​ഴി​ലാ​ളി​ക​ളാ​ണ് പ​ണി​മു​ട​ക്കി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. അ​ങ്ക​മാ​ലി-​കാ​ല​ടി-​അ​ത്താ​ണി-​കൊ​ര​ട്ടി മേ​ഖ​ല​യി​ലെ ബ​സു​ക​ൾ ഒ​ന്ന​ട​ങ്കം പ​ണി​മു​ട​ക്കി​ലാ​യ​തി​നാ​ൽ യാ​ത്ര​ക്കാ​ർ ഏ​റെ വി​ഷ​മ​ത്തി​ലാ​യി. ഉ​ൾ​പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​വ​രാ​ണ് ഏ​റെ ബു​ദ്ധി​മു​ട്ടി​യ​ത്.

സ​മാ​ന്ത​ര സ​ർ​വീ​സു​കാ​ർ ഉ​ൾ​പ്ര​ദേ​ശ​ങ്ങ​ളെ ഒ​ഴി​വാ​ക്കി​യ​ത് യാ​ത്ര​ക്കാ​രെ ഏ​റെ വ​ല​ച്ചു. മു​ൻ കാ​ല​ങ്ങ​ളി​ലെ പോ​ലെ ജീ​പ്പു​ക​ൾ ഇ​ല്ലാ​ത്ത​തി​നാ​ൽ സ​മാ​ന്ത​ര സ​ർ​വീ​സു​കാ​ർ കു​റ​വാ​യി​രു​ന്നു. ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളി​ലും മ​റ്റും ആ​ശ്ര​യി​ച്ചാ​ണ് യാ​ത്ര​ക്കാ​ർ ല​ക്ഷ്യ​സ്ഥാ​ന​ത്തെ​ത്തി​യ​ത്.കെ​എ​സ്ആ​ർ​ടി​സി പ്ര​ത്യേ​ക സ​ർ​വീ​സു​ക​ൾ ഒ​ന്നും ത​ന്നെ ന​ട​ത്തി​യി​ല്ല.

സ്വ​കാ​ര്യ ബ​സ് തൊ​ഴി​ലാ​ളി​ക​ളു​ടെ സേ​വ​ന-​വേ​ത​ന വ്യ​വ​സ്ഥ​ക​ളു​ടെ ക​രാ​ർ കാ​ലാ​വ​ധി മാ​ർ​ച്ച് 20നാ​ണ് അ​വ​സാ​നി​ച്ച​ത്. പ​ല വ​ട്ടം അ​നു​ര​ജ്ഞ​ന ച​ർ​ച്ച​ക​ൾ ന​ട​ന്നെ​ങ്കി​ലും പ​രാ​ജ​യ​മാ​യി​രു​ന്നു ഫ​ലം. ജി​ല്ലാ ലേ​ബ​ർ ഓ​ഫീ​സ​ർ വി​ളി​ച്ചു ചേ​ർ​ത്ത യോ​ഗ​ത്തി​ലും തീ​രു​മാ​ന​മാ​കാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് അ​നി​ശ്ചി​ത​കാ​ല സ​മ​ര​ത്തി​ലേ​ക്ക് പോ​യ​തെ​ന്ന് തൊ​ഴി​ലാ​ളി സം​ഘ​ട​നാ നേ​താ​ക്ക​ൾ പ​റ​യു​ന്നു.

Related posts