വെ​ള്ള​മ​ടി​ച്ച് മെ​ട്രോ​യി​ൽ ക​യ​റി​യാ​ൽ കുടുങ്ങും; പരിശോധനയിലോ അല്ലെങ്കിൽ സഹയാത്രികരുടെ പരാതിയിലോ പിടിക്ക പ്പെട്ടാൽ ആറുമാസം തടവും 500 രൂപ പിഴയും

kochimetroകൊ​ച്ചി: മ​ദ്യ​പി​ച്ച് മെ​ട്രോ ട്രെ​യി​നി​ൽ യാ​ത്ര ചെ​യ്യാ​നെ​ത്തു​ന്ന​വ​ർ സു​ര​ക്ഷാ ജീ​വ​ന​ക്കാ​രു​ടെ പി​ടി​യി​ലാ​കും. ഇ​വ​ർ​ക്കെ​തി​രെ പി​ഴ​യും  ത​ട​വും അ​ട​ക്ക​മു​ള്ള ശി​ക്ഷാ ന​ട​പ​ടി​ക​ളാ​ണ് സ്വീ​ക​രി​ക്കു​ന്ന​ത്. കൊ​ച്ചി മെ​ട്രോ​യു​ടെ സു​ര​ക്ഷ​യ്ക്കാ​യി നി​യോ​ഗി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള സു​ര​ക്ഷാ ജീ​വ​ന​ക്കാ​രു​ടെ  പ​രി​ശോ​ധ​ന​യ്ക്കി​ട​യി​ലോ അ​ല്ലെ​ങ്കി​ൽ സ​ഹ​യാ​ത്രി​ക​രു​ടെ പ​രാ​തി​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലോ ഒ​രാ​ൾ പി​ടി​ക്ക​പ്പെ​ടു​ക​യാ​ണെ​ങ്കി​ൽ 500 രൂ​പ പി​ഴ​യും ആ​റു മാ​സം വ​രെ ത​ട​വും അ​ട​ക്ക​മു​ള്ള ശി​ക്ഷ​ക​ളാ​ണ് ല​ഭി​ക്കു​ക.

റെ​യി​ൽ​വെ നി​യ​മ​ത്തി​നു സ​മാ​ന​മാ​യ നി​യ​മം ത​ന്നെ​യാ​ണ് മെ​ട്രോ ട്രെ​യി​നി​ലും സ്വീ​ക​രി​ക്കു​ക. 2002ൽ ​ഡ​ൽ​ഹി മെ​ട്രോ​യ്ക്കാ​യി രൂ​പ​പ്പെ​ടു​ത്തി​യ നി​യ​മം 2009ൽ ​രാ​ജ്യ​ത്തെ മെ​ട്രോ നീ​യ​മ​മാ​യി വി​പു​ലീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. ഈ ​നി​യ​മ പ്ര​കാ​രം ത​ന്നെ​യു​ള്ള ശി​ക്ഷ​ക​ളാ​ണ് കൊ​ച്ചി മെ​ട്രോ സ​ർ​വീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടും ന​ട​പ്പാ​ക്കു​ക. ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ളും കു​പ്പി​യി​ല​ട​ച്ച പാ​നീ​യ​ങ്ങ​ളും മ​റ്റും മെ​ട്രോ​യി​ൽ ക​യ​റ്റു​ന്ന​തി​നു ത​ട​സ​മി​ല്ലെ​ങ്കി​ലും അ​വ ട്രെ​യി​നി​ന​ക​ത്ത് ഉ​പ​യോ​ഗി​ക്കു​ന്ന​തി​നു അ​നു​മ​തി ഇ​ല്ല.

മ​ദ്യ​പാ​നം കൂ​ടാ​തെ പു​ക​വ​ലി​യും മൊ​ബൈ​ൽ ഫോ​ണ്‍ ഉ​ച്ച​ത്തി​ൽ വ​ച്ച് പാ​ട്ടു കേ​ൾ​ക്കു​ന്ന​തും അ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ളും അ​നു​വ​ദ​നീ​യ​മ​ല്ല.     ട്രെ​യി​ന​ക​ത്ത് ഇ​രു​ന്നു ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ പാ​ടി​ല്ലെ​ന്നു മാ​ത്ര​മ​ല്ല സ്റ്റേ​ഷ​ന​ക​ത്തും ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ ക​ഴി​ക്കു​ന്ന​ത് അ​നു​വ​ദ​നീ​യ​ല്ല. മെ​ട്രോ​യ്ക്കാ​യി പ്ര​ത്യേ​ക സു​ര​ക്ഷാ പ്രോ​ട്ടോ​ക്കോ​ൾ ഉ​ണ്ട്. ഡ​ൽ​ഹി മെ​ട്രോ​യു​ടെ സു​ര​ക്ഷാ ചു​മ​ത​ല സി​ഐ​എ​സ്എ​ഫി​നാ​ണെ​ങ്കി​ൽ കൊ​ച്ചി​യി​ൽ അ​ത് സം​സ്ഥാ​ന പോ​ലീ​സി​നാ​ണ്. സം​സ്ഥാ​ന പോ​ലീ​സി​ന്‍റെ ഇ​ൻ​ഡ​സ്ട്രി​യ​ൽ സെ​ക്യൂ​രി​റ്റി ഫോ​ഴ്സി(​എ​സ്ഐ​എ​സ്എ​ഫ്)​നെ​യാ​ണ് സു​ര​ക്ഷ ചൂ​മ​ത​ല ഏ​ൽ​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

ആ​ദ്യ ഘ​ട്ടം ക​മ്മീ​ഷ​നിം​ഗ് ന​ട​ക്കു​ന്ന ആ​ലു​വ പാ​ലാ​രി​വ​ട്ടം മേ​ഖ​ല​യു​ടെ സു​ര​ക്ഷ​യ്ക്കാ​യി 250 പേ​രെ​യാ​ണ് സം​സ്ഥാ​ന പോ​ലീ​സി​ൽ നി​ന്ന് ഇ​തി​നാ​യി കൊ​ച്ചി മെ​ട്രോ റെ​യി​ൽ ലി​മി​റ്റ​ഡ് (ക​ഐം​ആ​ർ​എ​ൽ) ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.      ഇ​തി​നാ​യി 138 പേ​രെ പ​രി​ശീ​ല​നം ന​ല്കി വി​ന്യ​സി​ക്കാ​ൻ ഇ​ന്ന​ല​ത്തെ മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി. കൂ​ടാ​തെ മോ​ട്രോ പോ​ലീ​സ് സ്റ്റേ​ഷ​നു​വേ​ണ്ടി 29 പോ​ലീ​സു​കാ​രു​ടെ ത​സ്തി​ക സൃ​ഷ്ടി​ക്കാ​നും തീ​രു​മാ​നി​ച്ചു. ഇ​തി​ന്‍റെ ആ​സ്ഥാ​നം ക​ള​മ​ശേ​രി​യി​ൽ ആ​യി​രി​ക്കും.  മെ​ട്രോ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സു​ക​ൾ എ​ടു​ക്കു​ന്ന​ത് ഈ ​പോ​ലീ​സ് സ്റ്റേ​ഷ​ൻ കേ​ന്ദ്രീ​ക​രി​ച്ചാ​യി​രി​ക്കും.

എ​സ്ഐ​എ​സ്എ​ഫി​നെ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ൽ വി​ന്യ​സി​ക്കു​ന്ന​തും ഇ​വ​രു​ടെ മേൽനോട്ടത്തിൽ ആ​യി​രി​ക്കും.     മെ​ട്രോ സു​ര​ക്ഷ​യ്ക്കാ​യി നി​യോ​ഗി​ച്ച എ​സ്ഐ​എ​സ്എ​ഫി​നു പ്ര​ത്യേ​ക യൂ​ണി​ഫോം ഉ​ണ്ടാ​യി​രി​ക്കും. ബാ​ഗേ​ജ് സ്കാ​ന​റു​ക​ൾ, മെ​റ്റ​ൽ ഡി​റ്റ​ക്ട​റു​ക​ൾ, ഹാ​ൻ​ഡ് സ്കാ​ന​റു​ക​ൾ തു​ട​ങ്ങി​വ​യി​ലൂ​ടെ മെ​ട്രോ യാ​ത്ര​ക്കാ​ർ ക​ട​ന്നു​പോ​ക​ണം.      ഇ​ത്ത​രം പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തേ​ണ്ട ചു​മ​ത​ല​യും എ​സ്ഐ​എ​സ്എ​ഫി​നാ​ണ്. സം​സ്ഥാ​ന പോ​ലീ​സി​നെ കൂ​ടാ​തെ തി​ര​ക്ക് നി​യ​ന്ത്രി​ക്കു​ന്ന​തി​നാ​യി ഒ​രു സ്വ​കാ​ര്യ ഏ​ജ​ൻ​സി​യെ കൂ​ടി കെ​എം​ആ​ർ​എ​ൽ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.

Related posts