രണ്ടു വാക്കിൽ പറഞ്ഞാൽ ‘യെദ്യൂരപ്പ സുരക്ഷിതൻ’;  കർണാടക ഉപതെരഞ്ഞെടുപ്പിൽ ബിജെപി തരംഗം; 15ൽ 12 സീറ്റിൽ ബിജെപി ലീഡ്

നിയാസ് മുസ്തഫ
ക​ർ​ണാ​ട​ക​യി​ൽ ബി​ജെ​പി ന​ട​ത്തി​യ രാഷ്‌‌ട്രീയ നീ​ക്ക​ങ്ങ​ൾ വി​ജ​യം ക​ണ്ടു. കോ​ണ്‍​ഗ്ര​സ്-​ജെ​ഡി​എ​സ് സ​ഖ്യ​ത്തി​ൽ​നി​ന്ന് 17എം​എ​ൽ​എ​മാ​രെ അ​ട​ർ​ത്തി മാ​റ്റി അ​ട്ടി​മ​റി​യി​ലൂ​ടെ അ​ധി​കാ​ര​ത്തി​ലെ​ത്തി​യ ബി​ജെ​പി സ​ർ​ക്കാ​രി​ന് ഇ​നി ഭീ​ഷ​ണി കൂ​ടാ​തെ ഭ​രി​ക്കാം.

105 സീ​റ്റു​ള്ള ബി​ജെ​പി ഒ​രു സ്വ​ത​ന്ത്ര​ന്‍റെ പി​ന്തു​ണ​യി​ൽ നേ​ടി​യ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് നി​ല​വി​ൽ ഭ​രി​ച്ചു​കൊ​ണ്ടി​രു​ന്ന​ത്. കൂ​റു​മാ​റി​യ എം​എ​ൽ​എ​മാ​രെ സ്പീ​ക്ക​ർ അ​യോ​ഗ്യ​രാ​ക്കി​യെ​ങ്കി​ലും ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​നു​ള്ള അ​നു​മ​തി സു​പ്രീം കോ​ട​തി​യി​ൽ​നി​ന്ന് എം​എ​ൽ​എ​മാ​ർ നേ​ടി​യെ​ടു​ത്തു.

ഇ​തോ​ടെ കൂ​റു​മാ​റി വ​ന്ന എം​എ​ൽ​എ​മാ​രി​ൽ 13പേ​ർ​ക്ക് വീ​ണ്ടും മ​ത്സ​രി​ക്കാ​ൻ ബി​ജെ​പി അ​വ​സ​രം ന​ൽ​കി. 17ൽ 15 ​മ​ണ്ഡ​ല​ത്തി​ലെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പാ​ണ് ക​ഴി​ഞ്ഞ​ത്. ര​ണ്ടി​ട​ത്തെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് കേ​സ് നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ ന​ട​ത്തി​യി​ല്ല. മ​സ്കി, ആ​ർ​ആ​ർ ന​ഗ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ളാ​ണ് ക​ർ​ണാ​ട​ക ഹൈ​ക്കോ​ട​തി​യി​ൽ കേ​സ് നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ മാ​റ്റി​വ​ച്ച​ത്.

ബി​ജെ​പി​യെ സം​ബ​ന്ധി​ച്ച് ഈ ​ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് നി​ർ​ണാ​യ​ക​മാ​യി​രു​ന്നു. ഭ​ര​ണ​ത്തി​ൽ തു​ട​ര​ണോ വേ​ണ്ട​യോ എ​ന്നു തീ​രു​മാ​നി​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ മി​ക​ച്ച നേ​ട്ട​മാ​ണ് ബി​ജെ​പി കൈ​വ​രി​ച്ചി​രി​ക്കു​ന്ന​ത്. മി​നി​മം ആ​റ് എം​എ​ൽ​എ​മാ​രെ​ങ്കി​ലും വി​ജ​യി​ച്ചാ​ലേ ബി​ജെ​പി​ക്ക് ഭ​ര​ണം നി​ല​നി​ർ​ത്താ​ൻ ക​ഴി​യു​മാ​യി​രു​ന്നു​ള്ളൂ.

ഈ ​റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കു​ന്ന​തു വ​രെ 12 മണ്ഡലങ്ങളിൽ ബി​ജെ​പി ലീ​ഡ് ചെ​യ്യു​ക​യാ​ണ്. ഇ​തോ​ടെ ബി​എ​സ് യെ​ദ്യൂ​ര​പ്പ സ​ർ​ക്കാ​രി​ന് ഇ​നി സു​ഖ​മാ​യി ഭ​രി​ക്കാം.105ൽനിന്ന് ബി​ജെ​പി​യു​ടെ സ​ഭ​യി​ലെ അം​ഗ​സം​ഖ്യ 117 ആ​യി ഉ​യ​ർന്നു.ഒറ്റയ്ക്കു ഭരിക്കാനുള്ള ഭൂരിപക്ഷം ഇതോടെയായി.എ​ക്സി​റ്റ് പോ​ൾ ഫ​ല​ങ്ങ​ളി​ൽ പ്ര​ധാ​ന​പ്പെ​ട്ട​തെ​ല്ലാം ബി​ജെ​പി​ക്ക് മു​ന്നേ​റ്റ​മു​ണ്ടാ​കു​മെ​ന്ന് പ്ര​വ​ചി​ച്ചി​രു​ന്നു. ഒ​ന്പ​തു​മു​ത​ൽ 12 സീ​റ്റു​ക​ൾ​വ​രെ ബി​ജെ​പി​ക്ക് ല​ഭി​ക്കു​മെ​ന്നാ​യി​രു​ന്നു എ​ക്സി​റ്റ് പോ​ൾ ഫ​ല​ങ്ങ​ൾ പ്ര​വ​ചി​ച്ച​ത്.

കർണാടക ഉപതെരഞ്ഞെടുപ്പ് ബിജെപി തരംഗം
ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ ബി​എ​സ് യെ​ദ്യൂ​ര​പ്പ സ​ർ​ക്കാ​രി​ന് കൂ​ടു​ത​ൽ ക​രു​ത്തു​പ​ക​ർ​ന്ന് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം.
തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന 15 അ​സം​ബ്ലി മ​ണ്ഡ​ല​ങ്ങ​ളി​ൽ 12 മണ്ഡ ലങ്ങളിൽ ബി​ജെ​പി ലീ​ഡ് ചെ​യ്യു​ക​യാ​ണ്. കോ​ണ്‍​ഗ്ര​സ് ര​ണ്ടി​ട​ത്ത് ലീഡ് ചെയ്യുന്നു. ഒരിടത്ത് സ്വതന്ത്രൻ ലീഡ് ചെയ്യുന്നു.

കോ​ണ്‍​ഗ്ര​സി​ന്‍റെ​യും ജെ​ഡി​എ​സി​ന്‍റെ​യും സി​റ്റിം​ഗ് സീ​റ്റു​ക​ളി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്. ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന്ത്. 67.91ശ​ത​മാ​നം പേ​ർ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. ഹുൻസൂർ, ശിവാജി നഗർ എന്നിവിടങ്ങളി ലാണ് കോൺഗ ്രസ് ലീഡ് ചെയ്യുന്നത്.

ബിജെപി ടിക്കറ്റിൽ മത്സരിച്ച് വിജയിച്ച വരെല്ലാം കോൺഗ്രസിൽനിന്ന് കൂറുമാറിയ എംഎൽഎമാരാ ണെന്നതാണ് ഏറെ ശ്രദ്ധേയം. 12 സീറ്റ് നേടിയതോടെ ബിജെപിക്ക് ഒറ്റയ്ക്കു ഭരിക്കാനുള്ള ഭൂരിപക്ഷമാണ് കൈവന്നിരിക്കുന്നത്.

Related posts