ഹോ​ളി​ഡേ സെ​യി​ല്‍ പ്ര​ഖ്യാ​പി​ച്ച് ഇ​ത്തി​ഹാ​ദ് എ​യ​ര്‍​വേ​യ്സ്; ആ​നു​കൂ​ല്യ വിവരങ്ങളിങ്ങനെ…

അ​ബു​ദാ​ബി: അ​ബു​ദാ​ബി ആ​സ്ഥാ​ന​മാ​യു​ള്ള ഇ​ത്തി​ഹാ​ദ് എ​യ​ര്‍​വേ​യ്സ് ഹോ​ളി​ഡേ സെ​യി​ല്‍ പ്ര​ഖ്യാ​പി​ച്ചു. ത​ങ്ങ​ള്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന വി​വി​ധ ന​ഗ​ര​ങ്ങ​ളി​ലേ​ക്ക് കു​റ​ഞ്ഞ നി​ര​ക്കി​ല്‍ ഇ​ക്കാ​ല​യ​ള​വി​ല്‍ ടി​ക്ക​റ്റു​ക​ള്‍ ല​ഭ്യ​മാ​ക്കു​മെ​ന്നാ​ണ് ക​മ്പ​നി​യു​ടെ അ​റി​യി​പ്പ്.

സെ​പ്റ്റം​ബ​ര്‍ പ​ത്തു വ​രെ ടി​ക്ക​റ്റു​ക​ള്‍ ബു​ക്ക് ചെ​യ്യു​ന്ന​വ​ര്‍​ക്കാ​യി​രി​ക്കും ഇ​പ്പോ​ഴ​ത്തെ ഹോ​ളി​ഡേ സെ​യി​ലി​ന്‍റെ ആ​നു​കൂ​ല്യം.

സെ​പ്റ്റം​ബ​ര്‍ 11 മു​ത​ല്‍ അ​ടു​ത്ത വ​ര്‍​ഷം മാ​ര്‍​ച്ച് 24 വ​രെ​യു​ള്ള കാ​ല​യ​ള​വി​ലേ​ക്ക് ഇ​പ്പോ​ള്‍ പ്ര​ഖ്യാ​പി​ച്ച കു​റ​ഞ്ഞ നി​ര​ക്കി​ല്‍ ഇ​ത്തി​ഹാ​ദ് എ​യ​ര്‍​വേ​യ്‍​സി​ന്‍റെ ടി​ക്ക​റ്റു​ക​ള്‍ സ്വ​ന്ത​മാ​ക്കാ​ന്‍ ക​ഴി​യും.

ഇ​ക്ക​ണോ​മി ക്ലാ​സി​ല്‍ വി​വി​ധ ന​ഗ​ര​ങ്ങ​ളി​ലേ​ക്ക് അ​ബു​ദാ​ബി​യി​ല്‍​നി​ന്ന് 895 ദി​ര്‍​ഹം മു​ത​ലാ​ണ് ടി​ക്ക​റ്റ് നി​ര​ക്കു​ക​ള്‍ ആ​രം​ഭി​ക്കു​ന്ന​ത്.

കേ​ര​ള​ത്തി​ലേ​ക്കു​ള്ള സ​ര്‍​വീ​സു​ക​ൾ വ​ര്‍​ധി​പ്പി​ക്കും. ന​വം​ബ​ര്‍ മാ​സം മു​ത​ല്‍ കൊ​ച്ചി​യി​ലേ​ക്ക് എ​ട്ട് അ​ധി​ക സ​ര്‍​വീ​സു​ക​ള്‍ കൂ​ടി​യാ​ണ് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​നു​പു​റ​മെ തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കും കോ​ഴി​ക്കോ​ടേ​ക്കും ഉ​ണ്ടാ​യി​രു​ന്ന പ്ര​തി​ദി​ന സ​ര്‍​വീ​സു​ക​ള്‍ പു​നഃ​രാ​രം​ഭി​ക്കു​ക​യും ചെ​യ്യും.

തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു​ള്ള വി​മാ​നം അ​ബു​ദാ​ബി​യി​ല്‍​നി​ന്ന് പു​ല​ര്‍​ച്ചെ 2.20നും ​കോ​ഴി​ക്കോ​ടേ​ക്കു​ള്ള വി​മാ​നം ഉ​ച്ച​യ്ക്ക് 1.40നും ​ആ​യി​രി​ക്കും പു​റ​പ്പെ​ടു​ക. വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലെ നി​ര​വ​വ​ധി സെ​ക്ട​റു​ക​ളി​ലേ​ക്കും ഇ​ത്തി​ഹാ​ദ് പു​തി​യ സ​ര്‍​വീ​സു​ക​ള്‍ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

 

Related posts

Leave a Comment