ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​നം: പ​ത്തി​ന് കോ​ട്ട​യം റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​നി​ല്‍ അ​വ​ലോ​ക​നയോ​ഗം

കോ​ട്ട​യം: ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​നം, കോ​ട്ട​യം റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍ വി​ക​സ​നം, പു​തി​യ ട്രെ​യി​നു​ക​ള്‍ തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ള്‍ ച​ര്‍​ച്ച ചെ​യ്യു​ന്ന​തി​നാ​യി പ​ത്തി​ന് കോ​ട്ട​യം റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ അ​വ​ലോ​ക​ന യോ​ഗം ചേ​രും.

തോ​മ​സ് ചാ​ഴി​കാ​ടന്‍ എം​പി​യു​ടെ നി​ര്‍​ദേ​ശ പ്ര​കാ​ര​മാ​ണ് യോ​ഗം. തി​രു​വ​ന​ന്ത​പു​രം റെ​യി​ല്‍​വേ ഡി​വി​ഷ​ണ​ല്‍ മാ​നേ​ജ​റും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കും.

കോ​ട്ട​യം റെ​യി​ല്‍​വേ സ്റ്റേ​ഷ​നെ​യും മ​ദ​ര്‍ തെ​രേ​സ റോ​ഡി​നെ​യും (റ​ബ്ബ​ര്‍ ബോ​ര്‍​ഡ് ഹെ​ഡ് ക്വാ​ര്‍​ട്ടേ​ഴ്‌​സ് ജം​ഗ്ഷ​ന്‍) ബ​ന്ധി​പ്പി​ക്കു​ന്ന റോ​ഡി​ന്‍റെ പു​ന​ര്‍ നി​ര്‍​മാ​ണം അ​ട​ക്ക​മു​ള്ള വി​ഷ​യ​ങ്ങ​ള്‍ യോ​ഗ​ത്തി​ല്‍ ച​ര്‍​ച്ച ചെ​യ്യും.

ഡി​വി​ഷ​ണ​ല്‍, സോ​ണ​ല്‍, റെ​യി​ല്‍​വേ ബോ​ര്‍​ഡ് ത​ല​ത്തി​ല്‍ ക​ത്തു​ക​ള്‍ ന​ല്‍​കു​ക​യും വി​വി​ധ ത​ല​ങ്ങ​ളി​ല്‍ ച​ര്‍​ച്ച​ക​ള്‍ ന​ട​ത്തി​യെ​ങ്കി​ലും റോ​ഡ് ത​ക​ര്‍​ന്നി​ട്ട് 17 മാ​സം ക​ഴി​ഞ്ഞി​ട്ടും പു​ന​ര്‍ നി​ര്‍​മാ​ണ പ്ര​വൃത്തികൾ ആ​രം​ഭി​ച്ചി​ട്ടി​ല്ല.

ശ​ബ​രി​മ​ല മ​ണ്ഡ​ല മ​ക​ര​വി​ള​ക്ക് കാ​ല​ത്തു ഈ ​റോ​ഡി​ന് വ​ലി​യ പ്രാ​ധാ​ന്യ​മു​ണ്ട്. സ്റ്റേ​ഷ​നി​ലെ പാ​ര്‍​ക്കിം​ഗ് സൗ​ക​ര്യ​ങ്ങ​ളു​ടെ അ​പ​ര്യാ​പ്ത​ത​യും, ഒ​രു റോ​ഡി​ല്‍ നി​ന്ന് മാ​ത്രം സ്റ്റേ​ഷ​നി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​വും വ​ലി​യ ഗ​താ​ഗ​ത കു​രു​ക്കി​ന് കാ​ര​ണ​മാ​കു​ന്നു​ണ്ട്.

ഈ ​ആ​വ​ശ്യ​ങ്ങ​ല്‍ ഉ​ന്ന​യി​ച്ച് തോ​മ​സ് ചാ​ഴി​കാ​ട​ന്‍ എം​പി റെ​യി​ല്‍​വേ ഡി​വി​ഷ​ണ​ല്‍ മാ​നേ​ജ​ര്‍​ക്ക് ക​ത്ത് ന​ല്‍​കി​യി​രു​ന്നു. റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍റെ ര​ണ്ടാം പ്ര​വേ​ശ​ന ക​വാ​ടം, അ​നു​ബ​ന്ധ പാ​ര്‍​ക്കിം​ഗ് സൗ​ക​ര്യം എ​ന്നി​വ ഡി​സം​ബ​റി​ല്‍ പൂ​ര്‍​ത്തി​യാ​ക്കി യാ​ത്ര​ക്കാ​ര്‍​ക്ക് തു​റ​ന്നു ന​ല്‍​കു​ന്ന കാ​ര്യ​വും യോ​ഗ​ത്തി​ല്‍ ച​ര്‍​ച്ച​യാ​കും.

Related posts

Leave a Comment