ച​തി​ക്കു​ഴി​യാ​യി പൈ​പ്പു ചാ​ൽ;   വെള്ളം കെട്ടിക്കിടന്ന റോഡരുകിലേക്ക് ഇറങ്ങിയ ച​ര​ക്കു ലോ​റി കു​ടു​ങ്ങി;  ചക്രങ്ങൾ ചെളിയിൽ താഴ്ന്ന നിലയിൽ

സ്വ​ന്തം ലേ​ഖ​ക​ൻ


തൃ​ശൂ​ർ: പൈ​പ്പു ലൈ​ൻ സ്ഥാ​പി​ക്കാ​ൻ കു​ഴി​ച്ച ചാ​ലി​ൽ ച​ര​ക്കു​ലോ​റി കു​ടു​ങ്ങി. പൈ​പ്പു​ലൈ​ൻ സ്ഥാ​പി​ച്ചു മ​ണ്ണി​ട്ടു മൂ​ടി​യി​ട്ടു​ണ്ടെ​ങ്കി​ലും മ​ണ്ണ് ഉ​റ​യ്ക്കാ​ത്ത അ​വ​സ്ഥ​യി​ലാ​യി​രു​ന്നു. റോ​ഡി​ന്‍റെ ഈ ​ഭാ​ഗം ടാ​റി​ടു​ക​യും ചെ​യ്തി​ല്ല. മ​ഴ​വെ​ള്ളം കെ​ട്ടി​നി​ന്നി​രു​ന്ന ഈ ​പ്ര​ദേ​ശം ഉ​റ​പ്പു​ള്ള റോ​ഡു​ത​ന്നെ​യാ​ണെ​ന്നു ക​രു​തി മു​ന്നോ​ട്ടു പോ​യ ലോ​റി​യു​ടെ ച​ക്ര​ങ്ങ​ൾ താ​ഴ്ന്നു​പോ​കു​ക​യാ​യി​രു​ന്നു.

ന​ഗ​ര​ത്തി​ന്‍റെ കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ലെ​ല്ലാം കോ​ർ​പ​റേ​ഷ​ൻ ഇ​ത്ത​രം ച​തി​ച്ചാ​ലു​ക​ളാ​ണ് ഒ​രു​ക്കി​വ​ച്ചി​രി​ക്കു​ന്ന​ത്. പൈ​പ്പു സ്ഥാ​പി​ക്കാ​ൻ കു​ഴി​ച്ച ചാ​ലു​ക​ളി​ൽ മ​ണ്ണി​ട്ടു നി​റ​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ടാ​റി​ട​ൽ പ​ണി​ക​ൾ ന​ട​ത്തി​യി​ട്ടി​ല്ല. ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി മു​ത​ൽ റോ​ഡ് പൊ​ളി​ച്ചി​ട്ട​താ​ണ്. ന​ഗ​ര​ത്തി​ലെ തി​ര​ക്കേ​റി​യ ഹൈ​റോ​ഡ്, ബ​സി​ലി​ക്ക, അ​രി​യ​ങ്ങാ​ടി തു​ട​ങ്ങി​യ റോ​ഡു​ക​ൾ അ​ട​ക്ക​മു​ള്ളി​ട​ത്തെ ക​ട​ക​ളെ മാ​സ​ങ്ങ​ളോ​ളം പൊ​ടി​യി​ൽ മു​ക്കി​ക്ക​ള​ഞ്ഞി​രു​ന്നു.

പൈ​പ്പു സ്ഥാ​പി​ച്ച് നാ​ലു മാ​സം ക​ഴി​ഞ്ഞി​ട്ടും റോ​ഡ് ടാ​റി​ടാ​ൻ കോ​ർ​പ​റേ​ഷ​ൻ ത​യാ​റാ​യി​ട്ടി​ല്ല. പ ​ഹൈ​റോ​ഡ് ഉ​ൾ​പ്പെ​ടെ പ​ല റോ​ഡു​ക​ളു​ടേ​യും പ​കു​തി​യോ​ളം ഭാ​ഗ​ങ്ങ​ളും ഇ​പ്പോ​ൾ ഉ​പ​യോ​ഗ ശു​ന്യ​മാ​യ അ​വ​സ്ഥ​യി​ലാ​ണ്. ഹൈ​റോ​ഡി​ൽ ഈ ​പ്ര​ദേ​ശം പാ​ർ​ക്കിം​ഗ് സ്ഥ​ല​മാ​ക്കി മാ​റ്റി.

റോ​ഡു​ക​ളു​ടെ പ​കു​തി​യോ​ള​വും ഗ​താ​ഗ​ത യോ​ഗ്യ​മ​ല്ലാ​ത്ത​തി​നാ​ൽ ഈ ​റോ​ഡു​ക​ളി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്കാ​ണ്. ടാ​റി​ട്ട് റോ​ഡ് ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് വ്യാ​പാ​രി​ക​ളും വി​വി​ധ സം​ഘ​ട​ന​ക​ളും കോ​ർ​പ​റേ​ഷ​ൻ ഓ​ഫീ​സി​ലേ​ക്കു മാ​ർ​ച്ചു ന​ട​ത്തി​യി​രു​ന്നു. മ​ഴ ശ​മി​ച്ച​ശേ​ഷം ടാ​റി​ടു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ന​ഗ​ര​വാ​സി​ക​ളും വ്യാ​പാ​രി​ക​ളും.

Related posts